Actor
എനിക്ക് പിന്തുണ നല്‍കുന്ന ജ്വാലയ്ക്ക് നന്ദി; തെലുങ്കിന്റെ മരുമകൻ ഉടനാകും; വിവാഹത്തെ കുറിച്ച് നടന്‍ വിഷ്ണു വിശാല്‍
എനിക്ക് പിന്തുണ നല്‍കുന്ന ജ്വാലയ്ക്ക് നന്ദി; തെലുങ്കിന്റെ മരുമകൻ ഉടനാകും; വിവാഹത്തെ കുറിച്ച് നടന്‍ വിഷ്ണു വിശാല്‍
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായി നടൻ വിഷ്ണു വിശാൽ പ്രണയത്തിലാണെന്ന വിവരം നേരെത്തെ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ ഇരുവരും ഉടന്‍ വിവാഹം ചെയ്യുമെന്ന റിപ്പോര്‍ട്ടാണ് വരുന്നത്. വിഷ്ണു വിശാല്‍ തന്നെയാണ് വിവാഹ കാര്യം സ്ഥിരീകരിച്ചത്. വിഷ്ണു നായകനാകുന്ന ആരണ്യ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന പൊതുപരിപാടിയിലാണ് താരം വിവാഹം ഉടന്‍ ഉണ്ടാകുമെന്നും തീയതി അറിയിക്കാമെന്നും പറഞ്ഞത്.
ആരണ്യ എന്ന ദ്വിഭാഷ ചിത്രത്തില്‍ റാണ ദഗുബതിയുടെ ഒപ്പമാണ് വിഷ്ണു വിശാല്‍ അഭിനയിക്കുന്നത്. ചടങ്ങില്‍ റാണ ദഗുബതിയെക്കുറിച്ച് വാചാലനായ ശേഷമായിരുന്നു താരത്തിന്റെ വിവാഹവിശേഷം പങ്കുവയ്ക്കല്‍. ‘എപ്പോഴും എനിക്ക് പിന്തുണ നല്‍കുന്ന ജ്വാലയ്ക്ക് നന്ദി പറയുന്നു, ഞാന്‍ ഉടനെ തെലുങ്കിന്റെ മരുമകനാകും. അതില്‍ താന്‍ സന്തോഷവാനാണ്,’ വിശാല്‍ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് 37-ാമത് ജന്മദിനം ആഘോഷിച്ച ജ്വാലയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് വിശാല്‍ വിവാഹനിശ്ചയ വിശേഷം പങ്കുവച്ചിരുന്നു.
അതിനു മുന്നേ, താന്‍ ഡേറ്റിങ്ങിലാണെന്നും തീയതി നിശ്ചയിച്ച് വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്ബോള്‍ അറിയിക്കാമെന്നും ജ്വാല ഗുട്ട ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
രണ്ടു പേരുടെയും രണ്ടാം വിവാഹമാണിത്. രജനി നടരാജ് എന്ന വസ്ത്രാലങ്കാരകയെ വിവാഹം ചെയ്ത വിഷ്ണു വിശാല്‍ ഏഴ് വര്‍ഷത്തിനുശേഷം 2018 ലാണ് ബന്ധം പിരിഞ്ഞത്. ജ്വാല ബാഡ്മിന്റണ്‍ താരം ചേതന്‍ ആനന്ദുമായി ആറു വര്‍ഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് പിരിഞ്ഞത്.
