Connect with us

ആ വ്യക്തി എന്റെ കൈയ്യിൽ പിടിച്ചില്ലായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു; രേഖ രതീഷ്

Actress

ആ വ്യക്തി എന്റെ കൈയ്യിൽ പിടിച്ചില്ലായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു; രേഖ രതീഷ്

ആ വ്യക്തി എന്റെ കൈയ്യിൽ പിടിച്ചില്ലായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു; രേഖ രതീഷ്

അഭിനയത്തിൽ തിളങ്ങി നിന്ന സമയത്താണ് രേഖ രതീഷ് ഇടവേള എടുക്കുന്നത്. താൻ ഒരിക്കൽ ആറു മാസം മാത്രം പ്രായം ആയ മകനെയും ചേർത്ത് പിടിച്ചു മരണത്തിലേക്ക് നടന്ന കഥയും അന്ന് കൈപിടിച്ച് ജീവിതത്തിലേക്ക് കൊണ്ട് വന്ന വ്യക്തിയെ കുറിച്ചും പറയുകയാണ് രേഖ രതീഷ്!

ആദ്യമായി പറയാൻ ഉള്ളത് ദൈവം തന്ന ജീവൻ ഒരിക്കൽ ഞാൻ അത് എടുക്കാൻ ആഗ്രഹിച്ചു. തീർക്കാം എന്നുള്ള തീരുമാനം ഉണ്ടായിട്ടുണ്ടായിരുന്നു. എല്ലാ മനുഷ്യർക്കും ഈ മനസ്സും സങ്കടങ്ങളും എല്ലാം ഒരേ പോലെ തന്നെയാണ്. ഒരു പട്ടി കാലൊടിഞ്ഞു കരഞ്ഞാലും അതിനു വേദന തന്നെയാണ്. നമ്മുടെ കാലൊടിഞ്ഞു കരഞ്ഞാലും നമുക്കും വേദന തന്നെയാണ്. അപ്പോൾ ഈ പറഞ്ഞ പോലെ, ആ ടൈമിൽ എനിക്ക് വേദനയുണ്ടായി. ഒരു വ്യക്തിയെ വച്ചിട്ട്, ചുറ്റിനും സ്വന്തം വീട്ടുകാർ തൊട്ട് നമ്മളെ അറിയാത്തവർ പോലും കുറ്റപ്പെടുത്തുന്നു. എന്റെ കസിൻ സിസ്റ്റേഴ്സ് പോലും എന്റെ അപ്പുറത്തു പോയി നിന്ന് എന്നെ കുറിച്ച് സംസാരിക്കുന്നതുപോലെ കേൾക്കാം. അവർക്ക് ഇത് നാണക്കേട് ആയി എന്ന് പറയുന്നത് ഞാൻ ചെവിക്ക് കേട്ടിട്ടുണ്ട്.

പക്ഷെ മറ്റൊരാൾ ആണ് എന്റെ സ്ഥാനത്തു എങ്കിൽ ഞാൻ അവരെ തോളോട് ചേർത്ത് പിടിക്കും. ധൈര്യമായി മുൻപോട്ട് പോകൂ ഞങ്ങൾ ഉണ്ടെന്നേ പറയൂ. പക്ഷെ ആ സമയത്ത് എനിക്ക് ഒരു പിന്തുണയും കിട്ടിയിരുന്നില്ല. ഞാൻ നല്ലോണം സ്ട്രഗിൾ ചെയ്തിട്ടാണ് മുൻപോട്ട് പോയത്. മോൻ ജനിച്ചതിനു ശേഷം തീരുമാനിച്ചു ഫിനിഷ് ചെയ്യാം എന്ന്. അവനേം കൊണ്ട് ജീവിതം അവസാനിപ്പിക്കാം എന്ന് തന്നെയാണ് തീരുമാനിച്ചത്. അങ്ങിനെ ആ സാഹചര്യത്തിലേക്ക് എത്തിയപ്പോൾ, പെട്ടെന്ന് ഒരാൾ എന്റെ കൈയ്യിൽ പിടിച്ചു. നിങ്ങൾ എന്തിനാ ഇവിടെ വന്നു നിക്കുന്നത് എന്ന് ചോദിച്ചു. ആ വ്യക്തിക്ക് എന്നെ അറിയുകപോലും ഇല്ല. ആ സെക്കൻഡിൽ ആ വ്യക്തി എന്നെ പിടിച്ചില്ലായിരുന്നു എങ്കിൽ ഞാൻ എന്റെ മോനുമായി ജീവിതം അവസാനിപ്പിച്ചേനെ.

ദൈവം എന്നൊരു വ്യക്തി ആണ് അവിടെ എന്നെ തടഞ്ഞത്. അപ്പോൾ ഞാൻ അറിഞ്ഞു ഞാൻ അങ്ങനെ അവസാനിക്കേണ്ട ഒരു വ്യക്തി അല്ല എന്ന്. ഞാൻ എന്തിനാണ് മരിക്കുന്നത്. ഞാൻ എന്റെ കാര്യങ്ങൾ ബോധിപ്പിക്കേണ്ട ഒറ്റ ആളെ ഉളൂ എന്റെ ദൈവം, പിന്നെ എന്റെ അച്ഛനും അമ്മയും. എന്നാൽ ഇപ്പോൾ അച്ഛനും അമ്മയും ജീവനോടെ ഇല്ല. അതുകൊണ്ടുതന്നെ ദൈവത്തിൽ ഞാൻ മുറുകെ പിടിച്ചു. എന്റെ അച്ഛൻ എന്നെ വളരെ നന്നായി ലാളിച്ചു നോക്കി വളർത്തി. അപ്പോൾ ആറുമാസം ഉള്ള ആ കുഞ്ഞിനെ അവസാനിപ്പിക്കുന്നത് തെറ്റല്ലേ എന്ന് സ്വയം ചിന്തിച്ചു. എന്റെ മോനെ വളർത്തണം. അവനെ നല്ല വ്യക്തി ആക്കണം എന്ന ചിന്ത മാത്രമേ അപ്പോൾ മുതൽ ഉണ്ടായിരുന്നൊള്ളു. എന്റെ പ്രയാസങ്ങൾ ആണ് എങ്കിലും സങ്കടങ്ങൾ ആണ് എങ്കിലും അത് എന്റെ മാത്രമാണ്.

ജീവിച്ചു കാണിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നൊള്ളു അങ്ങനെയാണ് പുതിയൊരു ജീവിതം ആരംഭിക്കുന്നത്. അന്ന് രക്ഷിച്ച ആ വ്യക്തിയെ താൻ പിന്നീട് കണ്ടിട്ടില്ല. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് അറിയാമെന്നും ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ രേഖ പറയുന്നു. മാത്രമല്ല ഒരു രണ്ടാം വരവ് അഭിനയത്തിലേക്ക് നടത്തിയപ്പോൾ, ഒരുപാട് ആളുകൾ ഇന്ഡസ്ട്രിയിൽ നിന്നുള്ളവർ തന്നെ പാര വച്ച കഥയും, പേര് താൻ പറയാൻ ആഗ്രഹിക്കുന്നില്ല എന്നും രേഖ വ്യക്തമാക്കി.
കുറച്ച് കാലങ്ങൾക്ക് ശേഷം രേഖയെ പ്രേക്ഷകർ കാണുന്നത് അൽപ്പം പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോകുന്ന അവസ്ഥയിൽ ആണ്. എന്നാൽ നാളുകൾക്ക് ശേഷം ഫീനിക്സ് പക്ഷിയെപ്പോലെ രേഖ പറന്നുയർന്നു. പര്സപരത്തിലെ പദ്മാവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രേഖ രതീഷ് മിനി സ്‌ക്രീനിൽ തന്റെ സ്ഥാനം പിടിചെടുത്തത്. ഇന്ന് റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരകളിൽ രേഖ മിന്നും താരമാണ്. നിറയുന്നത് അമ്മ വേഷങ്ങളിൽ ആണ് എങ്കിലും ഏറ്റെടുക്കുന്നത് അത്രയും കേന്ദ്ര കഥാപാത്രങ്ങൾ തന്നെയാണ്.

malayalam

More in Actress

Trending