Actress
ബിഗ് ബോസ്സിൽ നിന്ന് ഞാൻ പുറത്തയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അവനാണ്; ലക്ഷ്മി ജയൻ
ബിഗ് ബോസ്സിൽ നിന്ന് ഞാൻ പുറത്തയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അവനാണ്; ലക്ഷ്മി ജയൻ
ബിഗ്ബോസ് മലയാളം മൂന്നാം സീസണിൽ നിന്നും പുറത്തായ ആദ്യ മത്സരാർത്ഥി ലക്ഷ്മി ജയൻ പുറത്തായ ശേഷം ആദ്യം നടത്തിയ പ്രതികരണങ്ങൾ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. ലക്ഷ്മി മനസ് തുറക്കുന്നു. ഹൗസിൽ രണ്ടു ആഴ്ച തികച്ചില്ല എങ്കിലും, ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരെയും മറ്റു മത്സരാർത്ഥികളെയും കൈയിലെടുക്കാൻ ഈ ഗായികയ്ക്ക് കഴിഞ്ഞു. ഇപ്പോഴിതാ എലിമിനേഷന് ശേഷം തന്റെ ബിഗ് ബോസ് അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ലക്ഷ്മി. തന്നെ കരച്ചിൽകാരി എന്ന് മുദ്രകുത്തിയത് മുതൽ നിർബന്ധിച്ചു വിവാഹ മോചനത്തെപറ്റി പറയിപ്പിച്ചതും എല്ലാം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ലക്ഷ്മി പറയുന്നു, അഭിമുഖം വായിക്കാം…
എന്റെ എലിമിനേഷനിൽ ഏറ്റവും സന്തോഷിക്കുന്നത് അവനാണ്
“ഞാൻ തിരിച്ചെത്തിയ ഉടൻ എന്റെ മകൻ എന്നോട് പറഞ്ഞത്, അബ്ബാ ഔട്ട് ആകണം എന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു. ഞാൻ പുറത്തായതിൽ ഏറ്റവും സന്തോഷം അവനാണ്,” ലക്ഷ്മി പറഞ്ഞു. ഇപ്പോഴും താൻ ഷോയുടെ ഹാങ്ങ്ഓവറിലാണെന്നും മറ്റു മത്സരാർഥികളെയും വീടും ഒക്കെ ഇപ്പോഴും മനസിലുണ്ടെന്നും ലക്ഷ്മി പറയുന്നു. ബിഗ് ബോസ് മത്സരത്തിനിടയിൽ ലക്ഷ്മി നേരിട്ട ഏറ്റവും വലിയ വിമർശനം അവരുടെ ഇമോഷണൽ സ്വഭാവം തന്നെയായിരുന്നു. എന്തിനും ഏതിനുമുള്ള കരച്ചിൽ ഫേക്ക് ആണെന്നാണ് കൂടെയുള്ള മത്സരാർത്ഥികൾ തന്നെ ലക്ഷ്മിയെ കുറ്റപ്പെടുത്തിയത്.
“ഞാൻ ഒരിക്കലും ആരെങ്കിലും എന്നെ ഇൻസൾട് ചെയ്തെന്നോ കോർണർ ചെയ്തെന്നോ പറഞ്ഞു കരഞ്ഞിട്ടില്ല. ഞാൻ എന്റെ പേർസണൽ പ്രശ്നങ്ങൾ കാരണം ആണ് കരഞ്ഞത്. മകനെയും അമ്മയെയും തനിയെ വിട്ടിട്ടാണ് ഞാൻ ഷോയിലേക്കു പോകുന്നത്, കുടുംബത്തിലെ എല്ലാ ചിലവുകളും നോക്കിയിരുന്നത് ഞാൻ ആണ്, അതുകൊണ്ട് അവരെ കുറിച്ചുള്ള ചിന്തകളിലായിരുന്നു ഞാൻ. പ്രത്യേകിച്ച് എന്റെ മകന്റെ കാര്യം ഓർക്കുമ്പോൾ. അവനെ ഓർക്കുമ്പോഴൊക്കെ, ഷോയ്ക്കു കയറും മുൻപ് അവനുമായി നടത്തിയ വീഡിയോ കോൾ ആണ് എന്റെ മനസ്സിൽ, ‘അബ്ബാ എന്നെ ഇനി വിളിക്കില്ലല്ലേ’ എന്ന് ചോദിക്കുന്ന അവന്റെ മുഖം. അതെ എന്റെ പ്രിയപ്പെട്ടവരെപ്പറ്റി പറയുമ്പോൾ ഞാൻ കരയും,” ലക്ഷ്മി പറഞ്ഞു.
കരച്ചിലിന് പുറമെ, ലക്ഷ്മി നേരിട്ട മറ്റൊരു ആരോപണമാണ്, അവർ ഒരു മടിച്ചിയാണ്, വീട്ടിലെ ജോലികൾ ഒന്നും ചെയ്യുന്നില്ല എന്നത്. എന്നാൽ ഈ ആരോപണം പാടെ നിരസിക്കുകയാണ് ലക്ഷ്മി. “ഷോയിലേക്കു പോകും മുമ്പേ ഞാൻ ഒരു മടിച്ചി തന്നെയായിരുന്നു, അത് ഞാൻ പലയിടത്തും പറയുകയും ചെയ്തു, എന്നാൽ അവിടെ ചെന്നിട്ട് ഒരു ജോലിയിലും ഞാൻ അത് കാണിച്ചിട്ടില്ല. പുതിയ ഓരോ കാര്യങ്ങൾ ആഗ്രഹത്തോടെ പഠിക്കുകയായിരുന്നു ഞാൻ. ശരിയാണ് ഒരു ദിവസം ഡയേറിയ കാരണം ഞാൻ റസ്റ്റ് എടുത്തിരുന്നു പക്ഷെ, അപ്പോഴും ഞാൻ എന്റെ ജോലികളിൽ നിന്ന് മാറി നിന്നില്ല. പിന്നെ, ഞാൻ ഇപ്പോഴും മേക്കപ്പ് ചെയ്യുന്നു എന്നത്, അത് ഞാൻ സമ്മതിക്കുന്നു, എന്റെ മുഖം ക്യാമറയിൽ കാണുമ്പോൾ അത്ര ഫെയർ അല്ല എന്നൊരു കോംപ്ലക്സ് എനിക്കുണ്ടായിരുന്നു അതുകൊണ്ട് ഞാൻ മേക്കപ്പ് ചെയ്തു. പക്ഷെ അതു കാരണം ഞാൻ എന്റെ ജോലികൾ ഒന്നും മാറ്റിവെച്ചിട്ടില്ല,” എന്നും ലക്ഷ്മി.
ഷോയിൽ നിന്ന് ആദ്യം തന്നെ പുറത്തായതിൽ വലിയ വിഷമത്തിലാണ് ലക്ഷ്മി. 100 ദിവസത്തെ തയാറെടുപ്പോടെയാണ് താൻ പോയിരുന്നതെന്നും അതിനായി നല്ലൊരു തുക ചെലവഴിച്ചിരുന്നു എന്നും അവർ പറയുന്നു. “ജീവിതത്തിലെ ഏറ്റവും വലിയൊരു അവസരം തന്നെയായിരുന്നു ഇത്. എന്നാൽ അത് കൈയിലെത്തും മുൻപേ പോയതു പോലെ തോന്നുന്നു. എന്നെ പ്രതീക്ഷയോടെ പറഞ്ഞുവിട്ടവരെ നിരാശപ്പെടുത്തിയത് പോലെ തോന്നുന്നു. ഞാൻ കുറച്ചു ക്യൂട്ട് ആയിരുന്നെങ്കിലോ , പുറത്തു കുറച്ചൂടെ സപ്പോർട്ട് ഉണ്ടായിരുന്നു എങ്കിലോ ചിലപ്പോ ഞാൻ കുറച്ചൂടെ നിൽക്കുമായിരുന്നു,” എന്നും ലക്ഷ്മി പറഞ്ഞു.
about an actress