Malayalam
ഉണ്ണി മുകുന്ദനൊപ്പമുള്ള വീഡിയോ പങ്കിട്ട് അനുശ്രീ,നിങ്ങൾ രണ്ടാളും നല്ല മാച്ചാണ്… മസിൽ അളിയാ ഇതിനെ കൂടെ കൂട്ടിക്കോ മുട്ട പുഴുങ്ങി തരാൻ വേറെ ആളെ നോക്കണ്ടയെന്ന് കമന്റ്
ഉണ്ണി മുകുന്ദനൊപ്പമുള്ള വീഡിയോ പങ്കിട്ട് അനുശ്രീ,നിങ്ങൾ രണ്ടാളും നല്ല മാച്ചാണ്… മസിൽ അളിയാ ഇതിനെ കൂടെ കൂട്ടിക്കോ മുട്ട പുഴുങ്ങി തരാൻ വേറെ ആളെ നോക്കണ്ടയെന്ന് കമന്റ്
സാധാരണക്കാരിയായ നാട്ടിൻപുറത്തുകാരി അനുശ്രീ ഇന്ന് മലയാള സിനിമയിൽ തിരക്കേറിയ നടിയാണ്. സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് അനുശ്രീ പങ്കുവച്ച ഒരു വീഡിയോ… എന്തെ ഹൃദയതാളം മുറുകിയോ…” വീഡിയോ കണ്ട ആരാധകർക്കും ചോദിക്കാനുള്ളത് ഇതേ കാര്യം തന്നെയാണ്. ഉണ്ണി മുകുന്ദനൊപ്പം നിറഞ്ഞ ചിരിയോടെ വേദിയിലിരിക്കുന്ന അനുശ്രീയെ ആണ് വീഡിയോയിൽ കാണുന്നത്. ഇരുവരുടെയും ചിരി തങ്ങളുടെ മനംകവർന്നുവെന്ന് ആരാധകർ പറയുന്നു. പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെ പകർത്തിയ ദൃശ്യങ്ങളാണ് അനുശ്രീ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.
റീല് പങ്കുവെച്ചതിന് പിന്നാലെ “നിങ്ങൾക്ക് കല്യാണം കഴിച്ചൂടെ, ഇരുവരും ഒന്നിക്കാൻ ആഗ്രഹിക്കുന്നു..’, തുടങ്ങി നിരവധി കമന്റുകളുമായി ആരാധകരും എത്തി. നിങ്ങൾ രണ്ടാളും നല്ല മാച്ചാണ്. മസിൽ അളിയാ ഇതിനെ കൂടെ കൂട്ടിക്കോ മുട്ട പുഴുങ്ങി തരാൻ വേറെ ആളെ നോക്കണ്ട. നിങ്ങൾ ഒന്നിക്കാൻ ആഗ്രഹിക്കുന്നു. രണ്ടു പേരും അങ്ങട് കല്യാണം കഴിക്കണം. എന്ന് തുടങ്ങി ഒട്ടനവധി കമന്റുകൾ ആണ് വൈറലാകുന്നത്
ഏറെ ശ്രദ്ധേയമായ ഒരു കമന്റ്, “ഉണ്ണിച്ചേട്ടന്റെ വീട്ടിൽ ഉണ്ണിച്ചേട്ടനെ ഒരു പരിപാടിക്ക് ക്ഷണിക്കാൻ വേണ്ടി പോയപ്പോൾ ഉണ്ണിച്ചേട്ടന്റെ അമ്മ എന്റെ ഉണ്ണിക്കു പറ്റിയ വല്ല കുട്ടികളും ഉണ്ടോ ചോദിച്ചിരുന്നു. ഇതാ ഇരിക്കല്ലേ നല്ല നൈസ് കോംബോ”, എന്നാണ് ഒരു ആരാധകൻ നൽകിയ കമന്റ്. അതിൽ നിരവധി ആളുകളാണ് അനുകൂലമായ അഭിപ്രായം രേഖപ്പെടുത്തുന്നത്.
വീഡിയോ ഇതിനോടകം വൈറലാണ്. ഇരുവരുടെയും വിവാഹം ഉടൻ തന്നെ നടക്കുമെന്ന തരത്തിൽ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഉണ്ണി മുകുന്ദൻ നായകനായ തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിലെ ഗാനത്തിന്റെ വരികളാണ് അനുശ്രീ വീഡിയോയുടെ അടിക്കുറിപ്പായി കൊടുത്തത്. പ്രണവ് സി സുഭാഷ് പകർത്തിയ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
വളരെ കുറച്ച് സമയം കൊണ്ടുതന്നെ ജനപ്രിയ ചിത്രങ്ങളിലൂടെ ആരാധകരെ സൃഷ്‌ടിച്ച താരങ്ങളാണ് ഇരുവരും. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ട്വല്‍ത്ത് മാന്‍’ ആണ് അനുശ്രീയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഉണ്ണി മുകുന്ദന്റെ ‘ഗന്ധർവ്വ ജൂനിയർ’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ‘മാളികപ്പുറ’ത്തിനു ശേഷം ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം കൂടിയാണിത്. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂപ്പർ ഹീറോ വേഷത്തിലാണ് ഉണ്ണി എത്തുന്നതെന്നാണ് റിപ്പോർട്ട്. ഇതിനിടെ ഗണേശോത്സവ പരിപാടിക്കിടെ ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനവും ഉണ്ണി മുകുന്ദൻ നടത്തിയിരുന്നു.