Connect with us

‘ഞാന്‍ കുരങ്ങനായിട്ട് നില്‍ക്കുകയാണോ’ പൊട്ടിത്തെറിച്ച് ലാലേട്ടൻ ഷോയിൽ നിന്ന് പുറത്തേക്ക്?

Malayalam

‘ഞാന്‍ കുരങ്ങനായിട്ട് നില്‍ക്കുകയാണോ’ പൊട്ടിത്തെറിച്ച് ലാലേട്ടൻ ഷോയിൽ നിന്ന് പുറത്തേക്ക്?

‘ഞാന്‍ കുരങ്ങനായിട്ട് നില്‍ക്കുകയാണോ’ പൊട്ടിത്തെറിച്ച് ലാലേട്ടൻ ഷോയിൽ നിന്ന് പുറത്തേക്ക്?

ബിഗ് ബോസ് മൂന്നാം സീസൺ തുടങ്ങി രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ നിരവധി സംഭവ വികാസങ്ങളാണ് വീട്ടിൽ അരങ്ങേറിയത്. ആദ്യ ആഴ്‍ചയില്‍ താരതമ്യേന എല്ലാവരും ഒത്തൊരുമിച്ചായിരുന്നുവെന്നും തര്‍ക്കങ്ങളുണ്ടെങ്കില്‍ തന്നെ പെട്ടെന്ന് പരിഹരിക്കാറുണ്ടായിരുന്നു എന്നുമായിരുന്നു പ്രേക്ഷക അഭിപ്രായം. എന്നാല്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയിലൂടെ മൂന്ന് പേര്‍ കൂടി എത്തിയതോടെ തര്‍ക്കങ്ങള്‍ രൂക്ഷമായി. ഡിംപാലിന്റെ ജീവിത കഥയുമായി ബന്ധപ്പെട്ട് മിഷേൽ പറഞ്ഞ കാര്യങ്ങളായിരുന്നു എല്ലാത്തിനും തുടക്കമിട്ടത്. ഇപ്പോഴിതാ ഈ ആഴ്ച മത്സരാർത്ഥികളെ മോഹൻലാൽ കാണാനെത്തിയത് വളരെയധികം രോക്ഷത്തോടെ ആയിരുന്നു.

മിഷേല്‍, ഫിറോസ്, സജ്‌ന എന്നിവരോട് എഴുന്നേറ്റ് നില്‍ക്കാന്‍ പറഞ്ഞതിന് ശേഷം എന്തിനാണെന്ന് മനസിലായോന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു. ഡിംപലിന്റെ കാര്യമാണോ എന്ന് ചോദിച്ച ഫിറോസിനോട് ആണോന്ന് താരം തിരിച്ച് ചോദിച്ചു. മിഷേലിനോടും സമാന ചോദ്യം തന്നെ ആവര്‍ത്തിച്ചു. ആണോന്ന് തിരിച്ച് ചോദിക്കുന്നതിനിടെ മിഷേല്‍ ചിരിക്കരുതെന്ന് അവതാരകന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.

നിങ്ങളെ അകത്തേക്ക് വിടുമ്പോള്‍ പ്രത്യേകം പറഞ്ഞിരുന്നതാണ് പുറത്ത് നടക്കുന്ന കാര്യം അവിടെ പറയരുതെന്ന്. പിന്നെ എന്തിനാണ് ഡിംപലിന്റെ കാര്യം നേരേ അവിടെ പോയി പറഞ്ഞതെന്ന് മോഹന്‍ലാല്‍ ആവര്‍ത്തിക്കുന്നു.. ഇക്കാര്യത്തില്‍ വ്യക്ത വരുത്തണമെന്നും ഫിറോസിന് ആയിരുന്നല്ലോ താല്‍പര്യം കൂടുതല്‍. എല്ലാ ഷോ യും കണ്ട നിങ്ങള്‍ പ്ലാന്‍ ചെയ്ത് വന്നവരാണെന്ന് പറഞ്ഞിട്ട് ഇതായിരുന്നോ നിങ്ങളുടെ പ്ലാനിങ് എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നു.

ഞാന്‍ പറഞ്ഞ് വിടുന്ന കാര്യങ്ങള്‍ക്കൊന്നും നിങ്ങള്‍ യാതൊരു വിലയും നല്‍കുന്നില്ലേ എന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്. ഞാനെന്താണ് കുരങ്ങനായിട്ട് നില്‍ക്കുകയാണോ എന്ന പ്രതികരണമായിരുന്നു താരരാജാവ് നല്‍കിയത്. ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് പോലും ബഹുമാനം തന്നില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ശരിയാവുക. ഇതിന് നിങ്ങള്‍ക്ക് നല്ല പണിഷ്‌മെന്റ് കിട്ടുമെന്നും ഇത്തരം കാര്യങ്ങള്‍ക്ക് നൂറ് ശതമാനം പ്രതികരിക്കുമെന്നും താരം സൂചിപ്പിച്ചിരുന്നു.

പിന്നാലെ മൂവരും മാപ്പ് ചോദിച്ചുവെങ്കിലും തങ്ങള്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് മോഹന്‍ലാല്‍ പറയുകയും ചെയ്തു. ഒരു ഇടവേള പറഞ്ഞ് ഡ്രസ് മാറി വന്നതിന് ശേഷം ഇവര്‍ക്കുമുള്ള ശിക്ഷ പ്രഖ്യാപിച്ചു. മൂവരെയും നേരിട്ട് എലിമിനേഷനിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുകയാണ്. അവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമില്ലെന്നും വ്യക്തമാക്കി. ഇനി പ്രേക്ഷകര്‍ നിങ്ങളുടെ വിധി തീരുമാനിക്കട്ടേ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. വീട്ടിലെ നിയമങ്ങള്‍ ലംഘിച്ചു. അതുകൊണ്ട് എന്നെ നോമിനേറ്റ് ചെയ്തുവെന്ന് താരങ്ങളെ കൊണ്ട് പറയിപ്പിച്ചു. ഒടുവില്‍ ആ ബാഡ്ജ് ധരിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

ബിഗ് ബോസ്സ് സീസണ്‍ മൂന്നിലേക്ക് പുതിയ രണ്ട് മത്സരാര്‍ഥികള്‍ കൂടി എത്തിയിരിക്കുകയാണ് . വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി പുതുതായി രണ്ടു പേരെയാണ് അവതാരകനായ മോഹന്‍ലാല്‍ ഇന്നലെ ഷോയിലേക്ക് ക്ഷണിച്ചത്. മോഡലും ആങ്കറുമൊക്കെയായ ഏയ്ഞ്ചൽ തോമസാണ് ബിബി വീട്ടിലേക്ക് എത്തിയിരിക്കുന്ന പുതിയ മത്സരാർഥി. സംസാര പ്രിയയാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് ആലപ്പുഴക്കാരിയായ ഏയ്ഞ്ചൽ തോമസ് ബിബി വീട്ടിലേക്ക് എത്തിയത്. എയ്ഞ്ചലിനു പിന്നാലെ മറ്റൊരാളുടെ പേര് കൂടി മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. നടിയും നര്‍ത്തകിയും അവതാരകയുമായ രമ്യ പണിക്കര്‍ ആണ് 18-ാമത്തെ മത്സരാര്‍ഥിയായി ബിഗ് ബോസ് സീസണ്‍ 3ലേക്ക് എത്തുന്നത്. ‘ചങ്ക്സ്’ എന്ന സിനിമയിൽ ജോളി മിസ് എന്ന കഥാപാത്രമായെത്തി ഏറെ ശ്രദ്ധ നേടിയ താരമാണ് നടി രമ്യ. തിരുവനന്തപുരം സ്വദേശിയായ താരം മോഡലിങ്, അവതാരക, ഡാൻസ‍ർ തുടങ്ങിയ രംഗങ്ങളിലും സജീവമാണ്. ഒരേ മുഖം എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തിയത്. ശേഷം എട്ടോളം സിനിമളുടെ ഭാഗമായിട്ടുണ്ട്. ഒരേമുഖം, ഹാദിയ, ചങ്ക്സ്, ഇര, സൺഡേഹോളിഡേ, മാസ്റ്റര്‍പീസ്, മാഫിഡോണ, പൊറിഞ്ചു മറിയം ജോസ് ഇവയാണ് രമ്യ അഭിനയിച്ച സിനിമകള്‍.

More in Malayalam

Trending

Recent

To Top