Malayalam
എപ്പിസോഡ് 14; ലാലേട്ടനിൽ നിന്നും വമ്പൻ പണി വാങ്ങി മിഷേലും സജ്‌ന ഫിറോസും! ഇനി ആ വിഷയം സംസാരിക്കരുത്!
എപ്പിസോഡ് 14; ലാലേട്ടനിൽ നിന്നും വമ്പൻ പണി വാങ്ങി മിഷേലും സജ്‌ന ഫിറോസും! ഇനി ആ വിഷയം സംസാരിക്കരുത്!
പതിമൂന്നാം ദിവസം പുതിയ ക്യാപ്റ്റനിൽ ആണ് എപ്പിസോഡ് തുടങ്ങിയത്. അതായത് ക്യാപ്റ്റൻ ജയിലുള്ളവർക്ക് ഭക്ഷണം വേണമെന്നും ഇല്ലെങ്കിൽ അവർക്ക് നിയമം ലംഘിച്ച് മറ്റ് ഫുഡ് കൊടുക്കുമെന്നും പറയുന്നുണ്ട്. മണിക്കുട്ടൻ ഒരു ക്യാപ്റ്റൻ തന്നെ എന്ന് തോന്നിയ നിമിഷമായിരുന്നു… പിന്നെ ബിഗ് ബോസ് തന്നെ അവരെ മോചിപ്പിക്കുന്നുണ്ട്. തുടർന്ന് എല്ലാവർക്കും ദൃശ്യം 2 കാണാൻ അവസരം കൊടുക്കുന്നുണ്ട്. പിന്നങ്ങോട്ടാണ് ലാലേട്ടന്റെ മാസ്സ് എൻട്രി വരുന്നത്.
നല്ല ദേഷ്യത്തോടെ വന്ന് മിഷേലിനേയും സജ്‌ന ഫിറോസിനെയും എഴുന്നേൽപ്പിച്ചു നിർത്തി. കുറെ ചോദ്യങ്ങളാണ് ചോദിച്ചത്… നിങ്ങളോട് ഒരു കാര്യം പറഞ്ഞാൽ അനുസരിക്കാൻ കഴിയില്ലേ ?ഞാൻ ഇവിടെ വിഡ്ഢി വേഷം കെട്ടി നിൽക്കുകയാണോ? നിങ്ങൾ എന്നെ കുറിച്ച് എന്താണ് കരുതിയിരിക്കുന്നത്? ബിഗ് ബോസിനകത്തേക്ക് പോകുന്നതിന് മുൻപ് നിങ്ങളോട് എന്താണ് പറഞ്ഞത്?ഞാൻ എന്താ കുരങ്ങാനായിട്ട് നിൽക്കുവാണോ ഇവിടെ? ഇങ്ങനെ ലാലേട്ടന്റെ മാസ്സ് ഡയലോഗ് പ്രതീക്ഷിച്ച പോലെ തന്നെ ഉണ്ടായിരുന്നു.
പുറത്തുനടക്കുന്ന കാര്യം അകത്തു പറയരുതെന്ന് പറഞ്ഞിരുന്നു. എന്നിട്ടും ഇതൊക്കെ ഇത്രെയും ഡീറ്റൈൽഡ് ആയി പറഞ്ഞതും അത് പറയിച്ചതും വളരെ മോശം തന്നെയാണ്. പക്ഷെ സംഭവം ഡിമ്പലാണ് അവിടെ സ്കോർ ചെയ്തത്. വെറുതെ ഇരുന്ന ഡിമ്പലിനെ വിളിച്ച് ട്രോഫി കൊടുത്തപോലെ ഉണ്ട്…
കൂടുതൽ അറിയാൻ വീഡിയോ കാണുക…
about bigg boss