Connect with us

ബിഗ്ബോസിലേക്ക് പുതിയ മത്സരാർത്ഥികൾ! 2 പെൺപടകൾ… കളികൾ മാറിമറിയുന്നു

Malayalam

ബിഗ്ബോസിലേക്ക് പുതിയ മത്സരാർത്ഥികൾ! 2 പെൺപടകൾ… കളികൾ മാറിമറിയുന്നു

ബിഗ്ബോസിലേക്ക് പുതിയ മത്സരാർത്ഥികൾ! 2 പെൺപടകൾ… കളികൾ മാറിമറിയുന്നു

പതിനാല് മത്സരാര്‍ഥികളുമായാണ് ഇക്കുറി ബിഗ് ബോസ്സ് തുടങ്ങിയത്. അത് കൊണ്ട് തന്നെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആദ്യ ആഴ്ചയില്‍ തന്നെ ഉണ്ടായിരുന്നു. രണ്ട് മത്സരാര്‍ഥികളെയാണ് കഴിഞ്ഞ ആഴ്ച മോഹന്‍ലാല്‍ അകത്തേക്ക് പ്രവേശിപ്പിച്ചത്. മൂന്ന് പേര്‍ ഉണ്ടായിരുണെങ്കിലും ഭാര്യയും ഭര്‍ത്താവും ആയതിനാല്‍ ഒരു മത്സരാര്‍ഥിയായിട്ടാണ് ഇവരെ ഉള്‍കൊള്ളിച്ചിരിക്കുന്നത്.

ബിഗ് ബോസ്സ് സീസണ്‍ മൂന്നിലേക്ക് പുതിയ രണ്ട് മത്സരാര്‍ഥികള്‍ കൂടി എത്തിയിരിക്കുകയാണ് . വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി പുതുതായി രണ്ടു പേരെയാണ് അവതാരകനായ മോഹന്‍ലാല്‍ ഇന്നലെ ഷോയിലേക്ക് ക്ഷണിച്ചത്. മോഡലും ആങ്കറുമൊക്കെയായ ഏയ്ഞ്ചൽ തോമസാണ് ബിബി വീട്ടിലേക്ക് എത്തിയിരിക്കുന്ന പുതിയ മത്സരാർഥി. സംസാര പ്രിയയാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് ആലപ്പുഴക്കാരിയായ ഏയ്ഞ്ചൽ തോമസ് ബിബി വീട്ടിലേക്ക് എത്തിയത്. ഫാഷൻ ഡിസൈനിങ്, എംഎ സൈക്കോളജി ഒക്കെ കഴിഞ്ഞയാളാണ്. അഞ്ചര വര്‍ഷമായി മോഡലിംഗ് രംഗത്തുണ്ട്. താൻ ന്യൂജനറേഷനുമായി അധികം അടുത്തിട്ടില്ലെന്നും ഇപ്പോഴും 95 മോഡൽ നാട്ടിൻ പുറം കാരിയാണെന്നും ചോറും മീൻകറിയും തൈരുമൊക്കെ മിസ് ചെയ്യുമെന്നും ഏയ്ഞ്ചൽ പറയുകയുണ്ടായി. ചെറിയ താന്തോന്നിപ്പെണ്ണാണ്. കുറവുകള്‍ എല്ലാവരും ക്ഷമിക്കണം. ആലപ്പുഴക്കാര്‍ ഒപ്പം നിൽക്കണമെന്നും ഏയ്ഞ്ചൽ പറഞ്ഞു. കുടുക്കുപൊട്ടിയ കുപ്പായം പാട്ടായിരുന്നു ബിബി വീട്ടിലേക്ക് ഏയ്ഞ്ചൽ കയറിയപ്പോഴുള്ള പാട്ട്. സന്ധ്യയോട് തന്നെ അര മണ്ഡലത്തിൽ ഇരിക്കാനെങ്കിലും പഠിപ്പിക്കണെന്നും അനിയനും കൂട്ടുകാരും റംസാൻ ഫാൻസാണെന്നും വീട്ടിലെത്തിയിട്ട് ഏയ്ഞ്ചൽ പറയുകുയണ്ടായി.

എയ്ഞ്ചലിനു പിന്നാലെ മറ്റൊരാളുടെ പേര് കൂടി മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. നടിയും നര്‍ത്തകിയും അവതാരകയുമായ രമ്യ പണിക്കര്‍ ആണ് 18-ാമത്തെ മത്സരാര്‍ഥിയായി ബിഗ് ബോസ് സീസണ്‍ 3ലേക്ക് എത്തുന്നത്. ‘ചങ്ക്സ്’ എന്ന സിനിമയിൽ ജോളി മിസ് എന്ന കഥാപാത്രമായെത്തി ഏറെ ശ്രദ്ധ നേടിയ താരമാണ് നടി രമ്യ. തിരുവനന്തപുരം സ്വദേശിയായ താരം മോഡലിങ്, അവതാരക, ഡാൻസ‍ർ തുടങ്ങിയ രംഗങ്ങളിലും സജീവമാണ്. ഒരേ മുഖം എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തിയത്. ശേഷം എട്ടോളം സിനിമളുടെ ഭാഗമായിട്ടുണ്ട്. ഒരേമുഖം, ഹാദിയ, ചങ്ക്സ്, ഇര, സൺഡേഹോളിഡേ, മാസ്റ്റര്‍പീസ്, മാഫിഡോണ, പൊറിഞ്ചു മറിയം ജോസ് ഇവയാണ് രമ്യ അഭിനയിച്ച സിനിമകള്‍. ഒരു വാതിൽകോട്ടൈ, അജിത് ഫ്രാം അർപ്പുകോട്ടൈ തുടങ്ങിയവയാണ് തമിഴിൽ അഭിനയിച്ച ചിത്രങ്ങള്‍. കേരള യൂണിവേഴ്സിറ്റിയിൽ ബിരുദം പൂർത്തിയാക്കിയ രമ്യ നൃത്തരംഗത്ത് ഏറെ സജീവവുമാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top