Connect with us

ഇത് കേരളാപോലീസിന്റെ കീരിടത്തിലെ പൊന്‍തൂവലാണ്..ലോകത്തിനുതന്നെ മാതൃകയാണ് എന്റെ നമ്പര്‍ വണ്‍ കേരളം..; ട്രോളി ഹരീഷ് പേരടി

News

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ എസ്എഫ്ഐ വനിതാ നേതാവ് കെ.വിദ്യ പിടിയിലായതിന് പിന്നാലെ കേരളാ പോലീസിനെ ട്രോളി നടൻ ഹരീഷ് പേരടി.. ഒളിവില്‍ പോയ വിദ്യയെ പതിനാറ് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് പിടികൂടുന്നത്. ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി നേതാക്കളെ പിടികൂടാന്‍ സമയം എടുത്തതോടെ വലിയ വിമര്‍ശനമാണ് കേരളാ പോലീസിന് നേരിടേണ്ടി വന്നത്.ഹരീഷ് പേരടിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ

അറ്റലാന്റിക്ക് സമുദ്രത്തിന്റെ നിഗൂഡതകളില്‍ കാണാതായ അന്തര്‍വാഹിനിയെ കണ്ടെത്താന്‍ കഴിയാതെ അമേരിക്കയുടെയും കാനഡയുടെയും നേവിയും കോസ്റ്റ് ഗാര്‍ഡും ലോകത്തിനു മുന്നില്‍ തലതാഴ്ത്തി നില്‍ക്കുമ്പോള്‍..എന്തിന് ആമസോണ്‍ കാടുകളില്‍നിന്ന് നാല് കുട്ടികളെ കണ്ടെത്താന്‍ മാസങ്ങള്‍ എടുത്ത കൊളംബിയന്‍ സൈന്യം പോലും കേരളാ പോലീസിന്റെ മുന്നില്‍ ഇന്ന് നാണം കെട്ടു…

അറ്റലാന്റിക്ക് സമുദ്രത്തേക്കാള്‍ നിഗുഡതയുള്ള ആമസോണ്‍ കാടുകളെക്കാള്‍ വന്യമൃഗങ്ങളുള്ള മനുഷ്യവാസമില്ലാത്ത കോഴിക്കോട് ജില്ലയിലെ മേപ്പയൂരില്‍ നിന്ന് വെറും 16 ദിവസങ്ങള്‍കൊണ്ട് K.വിദ്യയെ കസ്റ്റഡിയില്‍ എടുത്തു…ഇത് കേരളാപോലീസിന്റെ കീരിടത്തിലെ പൊന്‍തൂവലാണ്..ലോകത്തിനുതന്നെ മാതൃകയാണ് എന്റെ നമ്പര്‍ വണ്‍ കേരളം..??????

Continue Reading
You may also like...

More in News

Trending