Connect with us

ദിലീപ്–അരുൺ ഗോപി ചിത്രത്തിന് ഇന്ന് തുടക്കം; എല്ലാവരുടെയും പ്രാർഥന കൂടെ ഉണ്ടാകണമെന്ന് അരുൺ ഗോപി!

Movies

ദിലീപ്–അരുൺ ഗോപി ചിത്രത്തിന് ഇന്ന് തുടക്കം; എല്ലാവരുടെയും പ്രാർഥന കൂടെ ഉണ്ടാകണമെന്ന് അരുൺ ഗോപി!

ദിലീപ്–അരുൺ ഗോപി ചിത്രത്തിന് ഇന്ന് തുടക്കം; എല്ലാവരുടെയും പ്രാർഥന കൂടെ ഉണ്ടാകണമെന്ന് അരുൺ ഗോപി!

സസ്‌പെൻസ് ത്രില്ലർ ചിത്രം രാമലീലയ്ക്കു ശേഷം ദിലീപും അരുൺ ഗോപിയും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ 28ന് ആരംഭിക്കും. ഉദയ് കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടി തമന്ന നായികയായി എത്തുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമാണം. ദിലീപിന്റെ സിനിമാ ജീവിതത്തിലെ 147ാമത്തെ ചിത്രമാണിത്.

രാമലീല റിലീസ് ചെയ്ത് അഞ്ച് വർഷം തികയുന്ന അവസരത്തിലാണ് പുതിയ സിനിമ തുടങ്ങുന്നതെന്നും എല്ലാവരുടെയും പ്രാർഥന കൂടെ ഉണ്ടാകണമെന്നും അരുൺ ഗോപി പറയുന്നു.ചിത്രത്തിൽ ചിത്രത്തിൽ തെന്നിന്ത്യൻ നടി തമന്ന നായികയായി എത്തുന്നു.പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്. ദിലീപും തമന്നയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഇരുവരും ക്ഷേത്രസന്ദർശനവും നടത്തിയിരുന്നു. ഇതിൻ്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. തമന്ന ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന സിനിമയാണ് ഇത്.

ഛായാഗ്രഹണം ഷാജി കുമാർ. സംഗീതം സാം സി.എസ്. എഡിറ്റിങ് വിവേക് ഹർഷൻ. പ്രൊഡക്‌ഷൻ ഡിസൈനർ നോബിൾ ജേക്കബ്. ആർട് സുബാഷ് കരുൺ. സൗണ്ട് ഡിസൈൻ രംഗനാഥ് രവി. കോസ്റ്റ്യൂം പ്രവീൺ വർമ.

അതേസമയം, വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. റാഫി- ദിലീപ് കൂട്ടു കെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദിലീപിനൊപ്പം ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നു.

സിദ്ദീഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ. റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്. സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ രണ്ടാം വരാം പൂർത്തിയായിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. എന്നാൽ പിന്നീട് പലകാരണങ്ങൾ കൊണ്ട് ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു.
പ്രഖ്യാപന സമയം മുതൽ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. അതിന് ഏറ്റവും വലിയ കാരണം റാഫി-ദിലീപ് ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ്. ഒരിടവേളയ്ക്ക് ശേഷം നിർത്തിവെച്ചിരുന്ന സിനിമയുടെ ഷൂട്ടിങ് വീണ്ടും പുരോ​ഗമിക്കുകയാണ്.പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം, റിങ് മാസ്റ്റർ എന്നിവയ്ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റുകൾ ആയിരുന്നു. ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുമ്പോൾ ചിരിയുടെ പൂരമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റാഫി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്‌.

വിവാദങ്ങളിൽ ഉൾപ്പെട്ടതോടെ പൊതുവേദിയിൽ വളരെ വിരളമായി മാത്രമെ ദിലീപ് പ്രത്യക്ഷപ്പെടാറുള്ളു. കേരളത്തിൽ പ്രത്യേകിച്ചു. താര സംഘടനയുടെ പരിപാടികളിലോ ഉദ്ഘാടകനായോ ഒന്നും ദിലീപ് വരാതായിട്ട് നാളുകളായി.ഇപ്പോഴിത വളരെ നാളുകൾക്ക് ശേഷം കൊച്ചിയിൽ
ആരംഭിക്കാൻ പോകുന്ന പുതിയൊരു ഷോപ്പിന്റെ ഉദ്ഘാടനത്തിനായി ദിലീപ് സുഹൃത്ത് നാദിർഷയ്ക്കൊപ്പം എത്താൻ പോവുകയാണ്. ഇതുമായി ബന്ധപ്പെട്ടൊരു പരസ്യവും ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്.

പരസ്യ വീഡിയോ വൈറലായതോടെ നിരവധി ദിലീപ് ആരാധകരാണ് കമന്റുമായി എത്തുന്നത്. ‘അങ്ങിനെ വലിയ ഇടവേളയ്ക്കു ശേഷം ദിലീപ് ഏട്ടൻ ഒരു പൊതു വേദിയിൽ, വരാൻ പറ്റില്ലെങ്കിലും ആശംസകളും പ്രാർഥനകളും നേരുന്നു’ തുടങ്ങിയ കമന്റുകളാണ് ദിലീപ് ആരാധകർ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top