Connect with us

ഹൈലൈറ്റ് മാളിൽ സിനിമ പ്രമോഷൻ കഴിഞ്ഞു മടങ്ങുന്നതിനിടയിൽ യുവനടിമാർക്കു നേരെ ലൈംഗികാതിക്രമം!

Movies

ഹൈലൈറ്റ് മാളിൽ സിനിമ പ്രമോഷൻ കഴിഞ്ഞു മടങ്ങുന്നതിനിടയിൽ യുവനടിമാർക്കു നേരെ ലൈംഗികാതിക്രമം!

ഹൈലൈറ്റ് മാളിൽ സിനിമ പ്രമോഷൻ കഴിഞ്ഞു മടങ്ങുന്നതിനിടയിൽ യുവനടിമാർക്കു നേരെ ലൈംഗികാതിക്രമം!

ഹൈലൈറ്റ് മാളിൽ സിനിമ പ്രമോഷൻ കഴിഞ്ഞു മടങ്ങുന്നതിനിടയിൽ യുവനടിമാർക്കു നേരെ ലൈംഗികാതിക്രമം. തിരക്കിനിടയിൽ ഒരു നടി അതിക്രമം കാണിച്ച യുവാവിന്റെ മുഖത്തടിച്ചു. ഇന്നലെ രാത്രി 9.30നു ശേഷമാണു സംഭവം. പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണു യുവനടിമാരും സഹപ്രവർത്തകരും വൈകിട്ട് 7ന് ഹൈലൈറ്റ് മാളിൽ എത്തിയത്. കവാടത്തിൽ വൻ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.

9 മണിയോടെ പരിപാടി അവസാനിച്ചു സംഘം തിരിച്ചു പോകുന്നതിനിടിയിലാണ് ആൾക്കൂട്ടത്തിൽ നിന്ന യുവാവ് കയറിപ്പിടിച്ചത്. ജനങ്ങൾ തടിച്ചുകൂടിയ സാഹചര്യത്തിൽ ആരാധകരുടെ കണ്ണുവെട്ടിച്ച് മാളിന്റെ പിൻവശത്തെ ലിഫ്റ്റ് വഴി ഇറങ്ങാൻ പൊലീസ് നിർദേശിച്ചിരുന്നു. ഇതുവഴി പോകുന്നതിനിടയിൽ വരാന്തയിൽ നിന്നാണു കയ്യേറ്റം ഉണ്ടായത്. ഉടനെ അവർക്കൊപ്പം ഉണ്ടായിരുന്നവർ ബലം പ്രയോഗിച്ചു വരാന്തയിൽ നിന്ന ആരാധകരെ മാറ്റാൻ ശ്രമിച്ചു. ഇതിനിടയിലാണു യുവനടി കയ്യേറ്റം ചെയ്ത വ്യക്തിയുടെ മുഖത്തടിച്ചത്. ഉടനെ സഹപ്രവർത്തകർ ഇവരെ സ്ഥലത്തു നിന്നു മാറ്റി. മറ്റൊരു സഹപ്രവർത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായതായും പറയുന്നു. ഈ നടി ഇത് പിന്നീട് ഫെയ്സ്ബുക്കിൽ പങ്കുവച്ചു.

ഹൈലൈറ്റ് മാളിൽ ഇത്തരം സിനിമാ പ്രചാരണം നടക്കാറുണ്ടെങ്കിലും അധികൃതർ വിവരം അറിയിക്കാറില്ലെന്നു പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വൈകിട്ട് പൊലീസ് സ്ട്രൈക്കിങ് ഫോഴ്സും പന്തീരാങ്കാവ് പൊലീസും സ്ഥലത്തുണ്ടായിരുന്നു. 7 മുതൽ 9 വരെയാണു പരിപാടി നടന്നത്. അതുവരെ പ്രശ്നങ്ങൾ ഉണ്ടായില്ലെന്നും പുറത്തു തടിച്ചുകൂടിയവർ പിരിഞ്ഞുപോയ സമയത്ത് മാളിന്റെ ഉള്ളിൽ നിന്നാണ് നടിയെ കയ്യേറ്റം ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഇന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം സോഷ്യല്‍ മീഡിയില്‍ നടി തന്നെ ഇക്കാര്യം കുറിച്ചിട്ടുണ്ട്. കൂടെ വന്ന മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇത്തരമൊരു അനുഭവം ഉണ്ടായതായും ഇവര്‍ കുറിപ്പില്‍ പറയുന്നുണ്ട്.

”ഇന്ന് തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട്ടെ ഹൈലൈറ്റ് മാളില്‍ വെച്ച് നടന്ന പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവമാണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്.

പക്ഷേ പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ എന്നെ കയറി പിടിച്ചു. എവിടെ എന്ന് പറയാന്‍ എനിക്ക് അറപ്പ് തോന്നു. ഇത്രയും ഫ്രസ്‌ട്രേറ്റഡ് ആയിട്ടുള്ളവര്‍ ആണോ നമ്മുള്‍ ചുറ്റും ഉളളവര്‍ എന്ന് നടി പോസ്റ്റില്‍ ചോദിക്കുന്നു.ഞങ്ങള്‍ പ്രമോഷന്റെ ഭാഗമായി പലയിടങ്ങളില്‍ പോയിരുന്നു. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവമായിരുന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവമുണ്ടായി. അവര്‍ അതിന് പ്രതികരിച്ചു.

എനിക്ക് പക്ഷേ അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യമായിപ്പോയി. ഒരു നിമിഷത്തേക്ക് ഞാന്‍ മരവിച്ച് പോയി. ആ മരവിപ്പില്‍ നിന്ന് കൊണ്ട് ചോദിക്കുവാണ്….. തീര്‍ന്നോ നിന്റെയൊക്കെ അസുഖമെന്നും” നടി കുറിച്ചു.

More in Movies

Trending

Recent

To Top