Connect with us

അച്ഛന്‍ ആഗ്രഹിച്ചത് സാധിച്ചു കൊടുക്കാൻ സാധിച്ചില്ല; ഞാന്‍ ഉണ്ടാക്കുന്ന ആഹാരം നല്ലതാണെന്ന് എപ്പോഴും പറയുന്ന ഒരേയാളേയുള്ളൂ ഈ ലോകത്ത്, അത് അദ്ദേഹമാണ് ; കുടുംബത്തിലെ വിശേഷങ്ങൾ പങ്കുവച്ച് സുജാത !

News

അച്ഛന്‍ ആഗ്രഹിച്ചത് സാധിച്ചു കൊടുക്കാൻ സാധിച്ചില്ല; ഞാന്‍ ഉണ്ടാക്കുന്ന ആഹാരം നല്ലതാണെന്ന് എപ്പോഴും പറയുന്ന ഒരേയാളേയുള്ളൂ ഈ ലോകത്ത്, അത് അദ്ദേഹമാണ് ; കുടുംബത്തിലെ വിശേഷങ്ങൾ പങ്കുവച്ച് സുജാത !

അച്ഛന്‍ ആഗ്രഹിച്ചത് സാധിച്ചു കൊടുക്കാൻ സാധിച്ചില്ല; ഞാന്‍ ഉണ്ടാക്കുന്ന ആഹാരം നല്ലതാണെന്ന് എപ്പോഴും പറയുന്ന ഒരേയാളേയുള്ളൂ ഈ ലോകത്ത്, അത് അദ്ദേഹമാണ് ; കുടുംബത്തിലെ വിശേഷങ്ങൾ പങ്കുവച്ച് സുജാത !

സിനിമാ താരങ്ങൾക്ക് ,മാത്രമല്ല മലയാളത്തിൽ ആരാധകർ ഉള്ളത്. ക്യാമറയ്ക്ക് മുന്നിൽ എത്തിയില്ല എങ്കിലും സ്വരമാധുര്യം കൊണ്ട് മലയാളികളെ കീഴ്‌പ്പെടുത്താൻ സാധിച്ച താരമാണ് സുജാത. ഇന്നിപ്പോൾ ടെലിവിഷൻ ഷോയുടെ വിധികർത്താവായും സുജാത മലയാളികൾക്ക് സുപരിചിതയാണ്.

കുസൃതിയും കൊഞ്ചലുമൊക്കെ കലര്‍ന്ന ശബ്ദത്തില്‍ സുജാത പാടിയ പാട്ടുകള്‍ മലയാളികളുടെ ഹൃദയങ്ങളിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. മലയാളമുള്ളിടത്തോളം കാലം ഓര്‍ത്തിരിക്കുന്ന ഒരുപാട് പാട്ടുകള്‍ സുജാത പാടിയിട്ടുണ്ട്.

അമ്മയുടെ പാതയിലൂടെ മകള്‍ ശ്വേതയും ഗായികയായി മാറുകയായിരുന്നു. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള ഗായികയാണ് ശ്വേത. ഇപ്പോഴിതാ തന്റെ കുട്ടികാലത്തെക്കുറിച്ചും ഓണത്തെക്കുറിച്ചുമൊക്കെയുള്ള സുജാതയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

പുത്തൻ അഭിമുഖമാണ് സുജാതയുടേതായി വൈറലാകുന്നത്. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സുജാത വ്യക്തി ജീവിതത്തിലെ മനോഹര നിമിഷങ്ങൾ കൂടി പങ്കുവെക്കുന്നു .

“എനിക്ക് രണ്ട് വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അച്ഛന്‍ ഡോക്ടറായിരുന്നു. എനിക്ക് സുജാത എന്ന് പേരിട്ട ശേഷം “ഡോക്ടര്‍ സുജാത” എന്നെഴുതി വച്ചിരുന്നു അച്ഛൻ . എന്നെ ഡോക്ടറാക്കണം എന്ന് അച്ഛന്‍ എന്തുകൊണ്ട് അന്നേ ആഗ്രഹിച്ചിരുന്നുവെന്ന് എനിക്കറിഞ്ഞുകൂടാ.

പക്ഷെ അച്ഛന്‍ ആഗ്രഹിച്ചത് പോലെ ഞാന്‍ ഡോക്ടറായില്ല. പകരം പാട്ടിന്റെ വഴിയിലൂടെയായിരുന്നു സഞ്ചാരം. കുട്ടിക്കാലം മുതലേ പാട്ടാണ് എന്റെ കൂട്ടുകാരി. അതുകൊണ്ട് തന്നെ മറ്റ് കുട്ടികളെ പോലെ വ്യത്യസ്തമായ ആഘോഷ ഓര്‍മ്മകള്‍ എനിക്കില്ലെന്നാണ് സുജാത പറയുന്നത്.

ഏഴാം വയസില്‍ ഗാനമേളയ്ക്ക് പോയിത്തുടങ്ങി. ഒമ്പത് വയസുള്ളപ്പോള്‍ പാടാന്‍ ചെന്നപ്പോള്‍ ദാസേട്ടന്‍ സ്‌റ്റേജിലേക്ക് എടുത്ത് നിര്‍ത്തിയതൊക്കെ ഇന്നും പ്രിയപ്പെട്ട ഓര്‍മ്മയാണെന്നും താരം പറയുന്നു.

കുട്ടിക്കാലത്തെ ഓണം ഇപ്പോഴും മനസിലുണ്ട്. അച്ഛനില്ലാത്ത കുട്ടിയായത് കൊണ്ടാകാം അമ്മാവന്മാരൊക്കെ എനിക്ക് പ്രത്യേക പരിഗണന തന്നിരുന്നു. ഓണവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ സന്തോഷം ദൂരെയുള്ള ബന്ധുക്കള്‍ ഓണത്തിന് വരും എന്നതാണ്. പതിവു പോലെ പൂക്കളവും ഓണ സദ്യയുമൊക്കെ ഉണ്ടാകും. കൂട്ടത്തില്‍ എന്റെ പാട്ടുമുണ്ടാകുമെന്നും സുജാത പറയുന്നു.

എറണാകുളം സെന്റ് തെരേസാസിലായിരുന്നു കോളേജ് പഠനം. ഓണക്കാലത്താണല്ലോ ഗാനമേളകള്‍ കൂടുതല്‍. അതുകൊണ്ട് പലപ്പോഴും ഓണദിവസങ്ങളില്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ചിലപ്പോല്‍ ഓണം കഴിഞ്ഞ ശേഷമാകും ഞങ്ങള്‍ കുടുംബക്കാര്‍ എല്ലാവരും കൂടി ചേര്‍ന്ന് ഓണം ആഘോഷിക്കുന്നതെന്നും സുജാത ഓര്‍ക്കുന്നുണ്ട്.

ഓണത്തിന് ശ്വേതയേയും കൊണ്ട് നാട്ടില്‍ വരുമായിരുന്നു. പക്ഷെ എന്റെ കുട്ടിക്കാലത്തെ പോലെയുള്ള ആഘോഷങ്ങളൊന്നും വീട്ടില്‍ ഉണ്ടാകാറില്ല. ഇതിനാല്‍ അവളുടെ ഓണക്കാല ഓര്‍മ്മകള്‍ ഗാനമേളയും യാത്രകളും തന്നെയാകും. ഇപ്പോല്‍ കൊച്ചു മകള്‍ക്കൊപ്പം ആണ് എന്റെ ഓണം. ശ്വേതയുടെ മകള്‍ ശ്രേഷ്ഠയ്ക്ക് അഞ്ച് വയസാകുന്നു. അവള്‍ വന്നതിന് ശേഷം ഞാന്‍ പരിപാടികള്‍ക്കൊന്നും അധികം പോകാറില്ലെന്നും സുജാത പറയുന്നു.

ശ്വേതയ്ക്ക് നല്ല തിരക്കാണ്. അവള്‍ പോകുമ്പോള്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ ഞാന്‍ ഏറ്റെടുക്കും. ശ്വേത കുഞ്ഞായിരുന്നപ്പോള്‍ അവളുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് എന്റെ അമ്മയായിരുന്നു. അതുപോലെ ശ്വേതയെ ഞാന്‍ ഏറ്റെടുത്ത് ശ്വേതയെ ഫ്രീയാക്കി. അതുകൊണ്ട് ഇപ്പോള്‍ ഓണവും വിഷുവുമൊക്കെ പേരക്കുട്ടിയ്‌ക്കൊപ്പം ആഘോഷിക്കാന്‍ സമയം കിട്ടുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്.

സദ്യ കഴിക്കാന്‍ ഇഷ്ടമല്ലെങ്കിലും എല്ലാം ഉണ്ടാക്കാന്‍ അറിയില്ലായിരന്നു. ഇപ്പോഴാണ് പാചക പരീക്ഷണം കാര്യമായി തുടങ്ങിയത്. ഞാന്‍ ഉണ്ടാക്കുന്ന ആഹാരം നല്ലതാണെന്ന് എപ്പോഴും പറയുന്ന ഒരേയാളേയുള്ളൂ ഈ ലോകത്ത്. അത് ശ്വേതയുടെ ഭര്‍ത്താവ് അശ്വിന്‍ ആണെന്നും സുജാത പറയുന്നുണ്ട്.

about sujatha

Continue Reading
You may also like...

More in News

Trending

Recent

To Top