Malayalam
അമല പോള്‍ ബോളിവുഡിലേയ്ക്ക്… നായകനാകുന്നത് ബോളിവുഡിലെ സൂപ്പര്‍താരം
അമല പോള്‍ ബോളിവുഡിലേയ്ക്ക്… നായകനാകുന്നത് ബോളിവുഡിലെ സൂപ്പര്‍താരം
മലയാളികള്‍ക്കേറെ പ്രിയങ്കരിയായ താരമാണ് അമല പോള്‍. ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും മറ്റ് ഭാഷകളില്‍ തിളങ്ങി നില്‍ക്കുകയാണ് നടി. ഇപ്പോഴിതാ താരം ബോളിവുഡിലേയ്ക്ക് ചുവടുവെയ്ക്കുന്നുവെന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ബോളിവുഡിലെ ഒരു പ്രമുഖ നിര്‍മ്മാണ കമ്പനിയുടെ ചിത്രത്തിലൂടെയാണ് അമലയുടെ അരങ്ങേറ്റം എന്നാണു പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട്.
ബോളിവുഡിലെ സൂപ്പര്‍താരമാണ് ചിത്രത്തില്‍ നായകന്‍. അതേസമയം, നീണ്ട ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് അമല. മമ്മൂട്ടി നായകനായ ക്രിസ്റ്റഫര്‍, പൃഥ്വിരാജ് – ബ്‌ളസി കൂട്ടുകെട്ടില്‍ ഒരുക്കുന്ന ആടുജീവിതം, എന്നീ ചിത്രങ്ങളിലും ദ് ടീച്ചര്‍ എന്ന സിനിമയിലും അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയുടെ നായികയായി അമല ആദ്യമായാണ് അഭിനയിക്കുന്നത്.
മൈന എന്ന ചിത്രത്തിലൂടെ തമിഴകത്തിന്റെ പ്രിയനായികയായി മാറിയ താരമാണ് അമല. പഞ്ചാബി ഗായകന്‍ ഭവ്‌നീന്ദര്‍ സിങുമായുള്ള കേസില്‍ കോടതിയില്‍ തന്റെ രണ്ടാം വിവാഹം നടന്നിട്ടില്ലെന്ന് നടി ആവര്‍ത്തിച്ചത് മുഖ്യ വാര്‍ത്തയായിരുന്നു. നേരത്തെ പുറത്തുവന്ന ഭവ്‌നീന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി എടുത്തതാണെന്നും നടി കോടതിയെ ബോധിപ്പിച്ചിരുന്നു.
സംവിധായകനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് അമല പോള്‍ ഗായകന്‍ ഭവ്‌നീന്ദറുമായി അടുക്കുന്നത്. ഭവ്‌നീന്ദര്‍ സിങിനെതിരെ ഒട്ടേറെ ആരോപണങ്ങളുമായി നടി വില്ലുപുരം പോലീസില്‍ നല്‍കിയ പരാതിയിലാണ് പോലീസ് ഗായകനെതിരെ കേസെടുത്തിരുന്നത്. അമലയും ഭവ്‌നീന്ദറും ചേര്‍ന്ന് ആരംഭിച്ച കമ്പനിയുടെ ഉടമസ്ഥാവകാശം പിന്നീട് ഭവ്‌നീന്ദര്‍ രഹസ്യമായി മാറ്റുകയും പീഡിപ്പിക്കുകയും പണം അപഹരിക്കുകയും ചെയ്തുവെന്നായിരുന്നു അമല പോളിന്റെ പരാതി.
