serial news
സ്നേഹം തോന്നുമ്പോഴൊക്കെ പരസ്യമായി ഉമ്മ വെക്കും, ചോറ് വാരിക്കൊടുക്കും ;പക്ഷെ സജിന് നാണം വരും ; അപ്പോൾ അങ്ങനെ ചോദിക്കും…; ഷഫ്‌നയുടെ പ്രണയം; സാന്ത്വനത്തിലെ ശിവേട്ടൻ കലിപ്പനാണെങ്കിലും ഷഫ്‌നയുടെ സജിൻ കലിപ്പനല്ല !
സ്നേഹം തോന്നുമ്പോഴൊക്കെ പരസ്യമായി ഉമ്മ വെക്കും, ചോറ് വാരിക്കൊടുക്കും ;പക്ഷെ സജിന് നാണം വരും ; അപ്പോൾ അങ്ങനെ ചോദിക്കും…; ഷഫ്‌നയുടെ പ്രണയം; സാന്ത്വനത്തിലെ ശിവേട്ടൻ കലിപ്പനാണെങ്കിലും ഷഫ്‌നയുടെ സജിൻ കലിപ്പനല്ല !
മിനിസ്‌ക്രീനും ബിഗ് സ്‌ക്രീനുമായി ബന്ധപ്പെട്ടു നിൽക്കുന്ന താരങ്ങളാണ് സജിനും ഷഫ്‌നയും. ഇരുവരുടെയും പ്രണയകഥ ഇന്ന് മലയാളികൾക്കെല്ലാം അറിയാം. സാന്ത്വനം സീരിയൽ നടൻ ശിവേട്ടന്റെ പ്രണയകഥ മലയാളികൾ അറിഞ്ഞില്ലെങ്കിലേ അതിശയമുള്ളൂ.
ഇന്ന് ശിവേട്ടനെക്കാൾ സജിന് ആരാധകർ ഉണ്ട്. ഇരുപത്തിനാലാം വയസിൽ വീട്ടുകാർ അറിയാതെയാണ് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തത്. മിനിസ്ക്രീനിൽ മാത്രമല്ല ജീവിതത്തിലും പ്രണയനായകനാണ് സജിൻ.
ദാമ്പത്യം എട്ട് വര്‍ഷം പിന്നിടുന്ന വേളയിലും നവദമ്പതികളെപ്പോലെ ഓരോ ദിവസവും ആസ്വദിക്കുകയാണ് ഇരുവരും. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് സജിനും ഷഫ്നയും. പ്ലസ് ടു എന്ന സിനിമയിൽ സജിനും ഷഫ്നയും ഒരുമിച്ച് അഭിനയിച്ചിരുന്നു. വിവാഹം കഴിഞ്ഞ ശേഷം വളരെ വിരളമായി മാത്രമാണ് സജിനും ഷഫ്നയും ഒരുമിച്ച് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇരുവരും ഷൂട്ടിങ് തിരക്കുകളിലായതിനാലാണ് അഭിമുഖങ്ങളിൽ ഒന്നും ഒരുമിച്ച് എത്താതിരുന്നത്.
എന്നാൽ ഇതാദ്യമായി സജിനും ഷഫ്‌നയും ഒന്നിച്ചെത്തിയിരിക്കുകയാണ് . ‘ഇപ്രാവശ്യത്തെ ഓണം ഞങ്ങൾ ഒരുമിച്ചാണ് ആഘോഷിക്കുന്നത്.’
വളരെ വിരളമായിട്ടാണ് അത്തരത്തിൽ ഓണം വീട്ടിൽ ആഘോഷിക്കാൻ പറ്റുന്നത്. അന്ന് വലിയ മുന്നൊരുക്കങ്ങളൊന്നുമില്ലാതെയാണ് അന്ന് ദേവദൂതർ പാടി പാട്ടിന് കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഡാൻസ് ചെയ്തത്. ഞാനൊരു പൂരപ്പറമ്പിലാണെന്ന് സങ്കൽപ്പിച്ച് കണ്ണടച്ച് വെറുതെ ചെയ്തതാണ്. സത്യത്തിൽ കണ്ണടച്ച് പേടിച്ചാണ് ചെയ്തത്. ഞാൻ ആകെ ബോറായിട്ടാണ് അത് ചെയ്തത്’ സജിൻ പറഞ്ഞു.
എന്നാൽ, ഇക്ക നന്നായി ചെയ്തിരുന്നു ചാക്കോച്ചന്റെ ഡാൻസ്. എന്നെ വിളിച്ച് പറഞ്ഞത് വളരെ ബോറായിട്ടാണ് ചെയ്തിരിക്കുന്നത് എന്നാണ്. ഇക്കയുടെ ഡാൻസ് കണ്ട് ഞാൻ ഒരുപാട് ചിരിച്ചു. എന്ന് ഷഫ്‌ന പറയുന്നു.
അതുപോലെ പെട്ടന്നുള്ള തീരുമാനമായിരുന്നു ഭാവനയുടെ ഡയറക്ഷനിൽ ചെയ്ത ഡാൻസ്. ഒരു മണിക്കൂറിൽ വെറുതെ ചെയ്തൊരു റീലായിരുന്നു അത്’ ഷഫ്ന പറഞ്ഞു. ‘ഞങ്ങൾ പരസ്പരം എപ്പോഴും സപ്പോർട്ട് ചെയ്ത് നിൽക്കാറുണ്ട്. വിവാഹശേഷം ഷഫ്നെ അഭിനയിക്കാൻ നിർബന്ധിച്ചത് ഞാനായിരുന്നു.’
‘എന്റെ വിവാഹം കഴിഞ്ഞ ശേഷം സീരിയലുകളിൽ നിന്നാണ് അവസരം വന്നിരുന്നത്. ആദ്യം ചെയ്യുന്നില്ലെന്ന് വിചാരിച്ചാണ് ഇരുന്നത്. പിന്നെ ഒരു വർഷത്തേക്ക് ബോറടി മാറ്റാൻ എന്ന തരത്തിലാണ് അഭിനയിച്ച് തുടങ്ങിയത്’ ഷഫ്നയും സജിനും പറഞ്ഞു. ‘ഞങ്ങൾ പരസ്പരം സ്പേസ് കൊടുത്താണ് ജീവിക്കുന്നത്.’
അതുകൊണ്ട് തന്നെ ലൈഫ് ബോറടിക്കുന്നില്ല. ഞങ്ങൾ പുറത്ത് പോകുമ്പോൾ ഞാൻ ഇക്കാക്ക് വാരികൊടുക്കും. പക്ഷെ ആൾക്ക് അത് വാങ്ങിക്കാൻ ഭയങ്കര മടിയാണ്. മേടിക്കാൻ മടികാണിക്കുമ്പോൾ ഞാൻ ചോദിക്കാറുണ്ട് ഭര്യയല്ലേ തരുന്നത് പിന്നെ എന്തിനാണ് മടി കാണിക്കുന്നതെന്ന്.
‘പിന്നെ എനിക്ക് സ്നേഹം തോന്നുമ്പോൾ ഞാൻ എവിടെയായലും ഇക്കാക്ക് ഉമ്മ കൊടുക്കും പക്ഷെ ആൾക്ക് അതൊക്കെ ഭയങ്കര ചമ്മലാണ്. ഇക്കാക്ക് പല സ്വഭാവമാണ്. ഓരോരുത്തരോടും ഓരോ രീതിയിലാണ് ഇക്ക പെരുമാറുന്നത്’ ഷഫ്ന പറഞ്ഞു. കൊവിഡ് വന്ന സമയത്തൊക്കെ ഭയങ്കര സ്ട്രഗിൾ ആയിരുന്നു. അന്ന് ഫ്രണ്ട്സാണ് എനിക്ക് ഏറ്റവും പിന്തുണ നൽകിയത്.
ആ സമയത്ത് ഡിപ്രഷൻ സ്റ്റേജിലേക്കൊക്കെ പോയിരുന്നു. അന്ന് ആര് വിളിച്ചാലും ദേഷ്യപ്പെടുന്ന സ്ഥിതിയായിരുന്നു’ സജിൻ പറഞ്ഞു. സാന്ത്വനം സീരിയലാണ് സജിന് ഒരു നടനെന്ന രീതിയിൽ ബ്രേക്ക് നൽകിയത്.
നടി ഗോപികയാണ് സീരിയിലിൽ സജിന്റെ ഭാര്യ വേഷം ചെയ്യുന്നത്. ശിവൻ എന്ന കഥാപാത്രത്തെയാണ് സജിൻ അവതരിപ്പിക്കുന്നത്. ചിപ്പി അടക്കമുള്ളവരാണ് സാന്ത്വനത്തിന്റെ ഭാഗമായിരിക്കുന്നത്. ഏറ്റവും കൂടുകതൽ പ്രേക്ഷക പിന്തുണയുള്ള സീരിയൽ കൂടിയാണ് സാന്ത്വനം.
ABOUT sajin