Connect with us

തന്റെ വല്യേട്ടനാണ് ​ഗോപി സുന്ദർ, ചേച്ചിയെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് ചേട്ടന് നന്നായി അറിയാമെന്ന് അഭിരാമി, ഇഷ്ടങ്ങളെല്ലാം നിങ്ങളുടേത് ഒരുപോലെയാണോ? ഗോപി സുന്ദറിന്റെ മറുപടി ഇങ്ങനെ, ഞെട്ടിച്ചു

Malayalam

തന്റെ വല്യേട്ടനാണ് ​ഗോപി സുന്ദർ, ചേച്ചിയെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് ചേട്ടന് നന്നായി അറിയാമെന്ന് അഭിരാമി, ഇഷ്ടങ്ങളെല്ലാം നിങ്ങളുടേത് ഒരുപോലെയാണോ? ഗോപി സുന്ദറിന്റെ മറുപടി ഇങ്ങനെ, ഞെട്ടിച്ചു

തന്റെ വല്യേട്ടനാണ് ​ഗോപി സുന്ദർ, ചേച്ചിയെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് ചേട്ടന് നന്നായി അറിയാമെന്ന് അഭിരാമി, ഇഷ്ടങ്ങളെല്ലാം നിങ്ങളുടേത് ഒരുപോലെയാണോ? ഗോപി സുന്ദറിന്റെ മറുപടി ഇങ്ങനെ, ഞെട്ടിച്ചു

അമൃതയ്ക്ക് മുമ്പ് ​ഗായിക അഭയ ഹിരൺമയിയുമായി ​ഗോപി സുന്ദർ പ്രണയത്തിലായിരുന്നു. ഇരുവരും ലിവിങ് റിലേഷനിലായിരുന്നു. അഭയയുമായി പിരിഞ്ഞ ശേഷമാണ് ​ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലായത്.

ഗായിക അമൃതയ്ക്കും കുടുംബത്തിനും വളരെ സ്പെഷ്യലാണ് ഈ ഓണം. കാരണം അമൃതയുടെ ജീവിത പങ്കാളി മ്യൂസിക്ക് ഡയറക്ടർ ​ഗോപി സുന്ദറും അമൃതയ്ക്കും കുടുംബത്തിനുമൊപ്പം ‌‌ഇത്തവണ ഓണം ആഘോഷിക്കാനുണ്ട്.

ഇപ്പോഴിതാ തങ്ങളുടെ വളരെ സ്പെഷ്യലായ ഓണത്തിന്റെ വീഡിയോ അമൃത അവരുടെ യുട്യൂബ് തങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് ​ഗോപി സുന്ദറും അമൃത സുരേഷും സഹോദരി അഭിരാമിയോട് വിവരിച്ചിരിക്കുകയാണ്. ഒപ്പം പുതിയ അം​ഗത്തോടൊപ്പമുള്ള തങ്ങളുടെ ഓണാഘോഷത്തെ കുറിച്ചും അമൃത സുരേഷും അഭിരാമിയും വിഡീയോയിൽ പങ്കുവെച്ചിട്ടുമുണ്ട്.

അമൃതയുടേയും അഭിരാമിയുടേയും എജി വ്ലോ​ഗ്സ് എന്ന യുട്യൂബ് ചാനലിലാണ് ഓണാഘോഷത്തിന്റെ പുതിയ വീഡിയോ വന്നിരിക്കുന്നത്. ഇരുവരും പൂക്കളമിടുന്ന രം​ഗങ്ങളോടെയാണ് വീഡിയോ തുടങ്ങിയത്. അഭിരാമിയും അമൃതയും തമ്മിൽ പൂവിടുന്നതിന്റെ പേരിൽ‍ തർക്കം നടക്കുന്നതും കാണാം. ചേച്ചി ഓരോന്ന് തീരുമാനിച്ച് ചെയ്യുമെന്നും താൻ പൂവിടാൻ ഇരിക്കുന്നത് വെറുതെയാണെന്നും അഭിരാമി വീഡിയോയിൽ പറയുന്നുണ്ട്. ഏത് കളർ പൂവിടണമെന്നത് സംബന്ധിച്ച് അമൃതയും അഭിരാമിയും തമ്മിൽ തർക്കം നടക്കുമ്പോൾ ​ഗോപി സുന്ദറാണ് അത് അവസാനിപ്പിക്കുന്നത്. ചേച്ചി അമൃതയെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് ചേട്ടന് നന്നായി അറിയാമെന്ന് അഭിരാമി പറയുന്നതും വീഡിയോയിൽ കാണാം.

തന്റെ വല്യേട്ടനാണ് ​ഗോപി സുന്ദർ എന്നാണ് അഭിരാമി ​ഗോപി സുന്ദറിനെ സ്വാ​ഗതം ചെയ്ത് വിശേഷിപ്പിച്ചത്. ശേഷം പ്രണയത്തെ കുറിച്ചും മറ്റും അഭിരാമി ചോ​ദിച്ചപ്പോൾ വളരെ രസകരമായ മറുപടിയാണ് അമൃതയും ​ഗോപി സുന്ദദറും നൽ‍കിയത്. ‘എജി വ്ലോ​ഗ്സ് മുമ്പ് ഞാൻ കണ്ടിട്ടില്ല. വഴക്കും സ്നേഹവും ഒത്തുരുമിച്ചാണ് ഞങ്ങളുടെ ജീവിതത്തിലുള്ളത്. രണ്ടും കൂടി ചേരുമ്പോഴാണ് രസം വരുന്നത്. ഏറ്റവും കൂടുതൽ വഴക്ക് മാറ്റാൻ ശ്രമിക്കുന്നത് ഞാനാണെന്ന് പറയാം’ ​ഗോപി സുന്ദർ പറഞ്ഞു. ശാന്തി ലുക്കുള്ളതും ​ഗോപി സുന്ദറിനാണെന്നും അഭിരാമി പറഞ്ഞു. ചേച്ചി വഴക്ക് മാറ്റാൻ പോകുമെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും അഭിരാമി പറഞ്ഞു.

ഇഷ്ടങ്ങളെല്ലാം നിങ്ങളുടേത് ഒരുപോലെയാണോയെന്ന് ചോദിച്ചപ്പോൾ ​ഗോപി സുന്ദർ‍ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ‘ടേസ്റ്റുകൾ‍ സിമിലറായാൽ‍ അതുപോലെ ബോറിങായിട്ടുള്ള ലൈഫ് വേറെയില്ല. ഭയങ്കര ബോറായിരിക്കും.’ ‘രണ്ടുപേർക്കും ഒരേ ഇഷ്ടം, ഒരേ ടേസ്റ്റ് എന്നെപ്പോലെ വേറൊരാൾ എന്നത് ബോറടിക്കും. സദ്യതത്തെ അത്രയും സ്വാദിഷ്ടമാകുന്നത് വിവിധ വിഭവങ്ങൾ കൂടിച്ചേരുന്നതുകൊണ്ടല്ലേ… കയ്പ്പ്, പുളി, മധുരം… പൂക്കളം ഇടുമ്പോൾ പോലും ഒരേ കളറായാൽ‍ ഒന്നിനും കൊള്ളില്ല. ടേസ്റ്റുകൾ‍ മാറിയും മറിഞ്ഞും ഇരിക്കണം. വിവിധ ലെയേഴ്സുള്ളതാണ് കുടുംബംവും ജീവിതവും’ ​ഗോപി സുന്ദർ പറഞ്ഞു.

More in Malayalam

Trending

Recent

To Top