Malayalam
മുണ്ടില്‍ അല്പം കറി മറിഞ്ഞു, ഭക്ഷണത്തിന്റെ കറ എല്ലായിടത്തും ആയതോടെ വഴക്കിട്ട് ബഷീർ ബഷി, ഒടുക്കം പൊട്ടിക്കരച്ചിൽ, ഇമോഷണലായി മഷൂറ; സംഭവിച്ചത് ഇങ്ങനെ, വീഡിയോ പുറത്ത്
മുണ്ടില്‍ അല്പം കറി മറിഞ്ഞു, ഭക്ഷണത്തിന്റെ കറ എല്ലായിടത്തും ആയതോടെ വഴക്കിട്ട് ബഷീർ ബഷി, ഒടുക്കം പൊട്ടിക്കരച്ചിൽ, ഇമോഷണലായി മഷൂറ; സംഭവിച്ചത് ഇങ്ങനെ, വീഡിയോ പുറത്ത്
സോഷ്യൽ മീഡിയയിലെ താരങ്ങളായ ബഷീർ ബാഷിക്കും കുടുംബത്തിനും പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. ബിഗ് ബോസിലൂടെ മലയാളികളുടെ ഇഷ്ട താരങ്ങളായി മാറിയവരാണ് ബഷീർ ബാഷിയും, രണ്ട് ഭാര്യമാരും. മൂവരും ജീവിതത്തിലെ ഓരോ കാര്യങ്ങളും യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. ഓണം തുടങ്ങിയത് മുതലുള്ള ആഘോഷങ്ങൾ തങ്ങളുടെ ഓരോരുത്തരുടെയും യൂട്യൂബ് ചാനലിലൂടെ ബഷീർ ബഷിയും കുടുംബവും പങ്കുവെയ്ക്കാറുണ്ട്
ആഘോഷങ്ങള്‍ക്ക് ഇടയിലെ ചെറിയൊരു കരച്ചില്‍ രംഗമാണ് ഇപ്പോള്‍ ബഷി തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരിയ്ക്കുന്നത്.മറ്റൊന്നുമല്ല ഒരു പ്രാങ്ക് വീഡിയോ. നേരത്തെയും ബഷിയുടെ പ്രാങ്ക് വീഡിയോകള്‍ വൈറലായിട്ടുണ്ട്.
ഭാര്യമാരായിരുന്നു ബഷീറിന്റെ പ്രാങ്ക് ഇരകള്‍. ഇത്തവണ പക്ഷെ പെങ്ങളാണ്. കുറേ കാലമായല്ലോ ഇക്കാ പ്രാങ്ക് ഒന്നും ചെയ്യാത്തത് എന്ന് ചോദിച്ചവര്‍ക്ക് വേണ്ടിയാണ് ഇത്തവണത്തെ വ്‌ളോഗ് എന്ന് തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്. പ്രാങ്ക് ആണ് ബഷിയുടെ ഉദ്ദേശം എന്ന് മഷുറ ഒളിഞ്ഞ് നിന്ന് കേട്ടതോടെ, മഷുറയോടും സുഹാനയോടും കാര്യങ്ങള്‍ പറഞ്ഞു.
നേരെ അടുക്കളയില്‍ എത്തിയപ്പോള്‍ അവിടെ കസിന്‍സും മറ്റ് പെങ്ങമ്മാരും എല്ലാം ഓണ സദ്യ ഒരുക്കുന്ന തിരക്കിലായിരുന്നു. ജാസിക്ക എന്ന് വിളിയ്ക്കുന്ന സഹോദരിയ്ക്ക് ആയിരുന്നുവത്രെ ബഷി പ്രാങ്ക് വച്ചത്. ഉണ്ടാക്കി വച്ചിരിയ്ക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് എല്ലാം എന്തെങ്കിലും ഒരു കുറ്റം പറഞ്ഞ് വഴക്കിടാം എന്ന് കരുതി ഓരോന്ന് രുചിച്ച് നോക്കുന്നതിന് ഇടയിലാണ് മുണ്ടില്‍ അല്പം കറി മറിഞ്ഞത്. അത് ബഷി ടിഷ്യു കൊണ്ട് തട്ടി കളയുന്നതിന് ഇടയില്‍ പാത്തി എന്ന് വിളിയ്ക്കുന്ന സഹോദരി വെള്ളം നനച്ച് തുടക്കാന്‍ ശ്രമിച്ചതായിരുന്നു.
വെള്ളമായതോടെ ഭക്ഷണത്തിന്റെ കറ എല്ലായിടത്തും ആയി എന്ന് പറഞ്ഞ് ബഷി വഴക്കിട്ടു തുടങ്ങി. വളരെ നാച്വറലായി തന്റെ നിരസം പ്രകടിപ്പിയ്ക്കുകയായിരുന്നു. ആദ്യമൊക്കെ മുഖം മറച്ച് സോറിയെല്ലാം പറഞ്ഞെങ്കിലും ബഷി അത് തന്നെ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ പാത്തിക്കയോട് കരഞ്ഞു പോയി. ഉടനെ കെട്ടിപ്പിടിച്ച് ബഷി സമാധാനിപ്പിയ്ക്കുകയായിരുന്നു. പാത്തിയ്ക്ക് കരയുന്നത് കണ്ടപ്പോള്‍ മഷുറയും ഇമോഷണലായി. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
