Connect with us

മാർക്ക് കുറഞ്ഞതിന്റെ പേരിൽ ഈ സ്കൂളിൽ നിന്നും പോകേണ്ടി വന്ന ഞാൻ ഈ വരുന്ന സെപ്റ്റംബർ 2ന് നടക്കുന്ന ഓണാഘോഷ പരിപാടിയിൽ ചീഫ് ഗസ്റ്റ് ആണ്…; മാസ്സ് എൻട്രി നടത്തി റോബിൻ; അമ്പരപ്പോടെ ആരാധകർ!

News

റോബിൻ രാധാകൃഷ്ണൻ ഇന്നും സോഷ്യൽ മീഡിയയിൽ വാർത്തകൾ സൃഷ്ട്ടിച്ചുകൊണ്ടിരിക്കുകയാണ്. ബി​ഗ് ബോസ് സീസൺ നാലിൽ മത്സരാർത്തിയായി എത്തിയതോടെയാണ് റോബിൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. ഷോ അവസാനിച്ചിട്ട് രണ്ട് മാസം കഴിഞ്ഞെങ്കിലും റോബിന് മാത്രം ഒരു റെസ്റ്റും കിട്ടിയിട്ടില്ല.

ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ റോബിനെ തേടി നിരവധി അവസരങ്ങൾ വന്നു. ടിവി പരിപാടികളും അഭിമുഖങ്ങളും ഉദ്ഘാടനങ്ങളും സിനിമകളുടെ ചർച്ചകൾ ഒക്കെയായി തിരക്കിലാണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് റോബിൻ. തൻ്റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകരെ സോഷ്യൽ മീഡിയ വഴി അറിയിക്കാറുമുണ്ട്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് റോബിൻ്റെ ഒരു മാസ്സ് എൻട്രി വീഡിയോ ആണ്. മാർക്ക് കുറഞ്ഞതിൻ്റെ പേരിൽ ഇറക്കിവിട്ട അതേ സ്കൂളിൽ ഓണപ്പരിപാടിയോടനുബന്ധിച്ച് അതിഥിയായി എത്തിയിരിക്കുകയാണ് റോബിൻ. ഈ സ്കൂളിലേക്ക് ക്ഷണം കിട്ടിയ അന്ന് തന്നെ റോബിൻ ഇൻസ്റ്റ​ഗ്രാമിലൂടെ ഈ സന്തോഷം പങ്കുവെച്ചിരുന്നു. അന്ന് റോബിൻ പറഞ്ഞ വാക്കുകൾ വീണ്ടും വൈറലായി മാറുകയാണ്.

പതിനാറ് വർഷങ്ങൾക്ക് മുമ്പ് എനിക്ക് തന്നെ ഒരു പ്രോമിസ് ഞാൻ നൽകിയിരുന്നു. അതാണ് ഇപ്പോൾ യാഥാർത്ഥ്യമാകാൻ പോകുന്നത് മാർക്ക് കുറഞ്ഞതിന്റെ പേരിൽ ഈ സ്കൂളിൽ നിന്നും പോകേണ്ടി വന്ന ഞാൻ ഈ വരുന്ന സെപ്റ്റംബർ 2ന് നടക്കുന്ന ഓണാഘോഷ പരിപാടിയിൽ ചീഫ് ​ഗെസ്റ്റായി അതേ സ്കൂളിലേക്ക് പോകുന്നു. വിജയത്തിന് പിന്നിൽ സീക്രട്ടും ഇല്ല’.

‘തോൽവികളിൽ നിന്നും പഠിക്കുക, കഠിനാധ്വാനം ചെയ്യുക, തയ്യാറെടുപ്പുകൾ നടത്തുക എന്നത് മാത്രമാണ് വഴി’, എന്നാണ് റോബിൻ പഠിച്ച സ്കൂളിലേക്ക് ചീഫ് ​ഗസ്റ്റായി ക്ഷണിച്ചതിന്റെ നോട്ടീസ് പങ്കുവെച്ചു കൊണ്ട് പറഞ്ഞത്.

‘താൻ ഒരു കാര്യത്തിന് വേണ്ടി ഇറങ്ങി തിരിച്ചാൽ തന്റെ നൂറ് ശതമാനവും നൽകിയാണ് പ്രവർത്തിക്കാറുള്ളതെന്ന്’, റോബിൻ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അക്കാര്യം റോബിൻ അന്വർത്ഥമാക്കിയിരിക്കുക ആണല്ലോ എന്നാണ് ആരാധകർ പറയുന്നത്.

about robin

More in News

Trending

Recent

To Top