തന്നോട് പറയാതെ റിമ ലൊക്കേഷനിൽ നിന്നും പോയി… രാവിലെ ഷൂട്ടിങിന് വിളിക്കാൻ ചെന്നപ്പോൾ സംഭവിച്ചത്, അവരുടെ തലയിലൂടെയാണ് സിനിമ ഓടുന്നത് എന്ന ധാരണ ചിലർക്കെങ്കിലുമുണ്ട്; തുറന്ന് പറഞ്ഞ് സംവിധായകൻ

എന്നും ഓർത്തിരിക്കാൻ സാധിക്കുന്ന ഒരുപിടി മലയാള സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. ഒരിക്കൽ നടി റിമ കല്ലിങ്കലിനെ കുറിച്ച് സംവിധായകൻ മുമ്പൊരിക്കൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വെെറലായി മാറുന്നത്. യുവതാരങ്ങളുടെ അച്ചടക്കമില്ലായ്മയെ കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
യുവതാരങ്ങളിൽ റിമയുടെ ഒരു പ്രവൃത്തി തന്നെ വേദനിപ്പിച്ചിട്ടുണ്ട് യുവ താരങ്ങളിൽ ചിലർക്കെങ്കിലും അച്ചടക്കമില്ലായ്മയുണ്ട്. വളരെ സീനിയറായിട്ടുള്ള ആർട്ടിസ്റ്റുകൾക്കൊപ്പം താൻ സഹ സംവിധായകനായിരുന്നപ്പോഴും അല്ലാത്തപ്പോഴും പ്രവൃത്തിച്ചിട്ടുണ്ട്. പ്രേം നസീർ അടക്കമുള്ള താരങ്ങൾ അവരുടെ സംവിധായകരോട് കാണിക്കുന്ന ബഹുമാനം കണ്ട് പഠിക്കേണ്ടത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കൽ നടൻ തിക്കുറുശ്ശിക്കൊപ്പം സിനിമ ചെയ്തപ്പോൾ അദ്ദേഹം തന്റെ അടുത്ത് വന്ന് മേക്കപ്പ് അഴിച്ചോട്ടെയെന്ന് ചോദിച്ചതിന് ശേഷമാണ് ചെയ്തത്. അത്രത്തോളം സീനിയറായ ആർട്ടിസ്റ്റായിട്ടു കൂടി അദ്ദേഹം നൽകിയ ബഹുമാനം വലരതാണെന്നും സിബി പറഞ്ഞു. ജഗതി ശ്രീകുമാറും തിക്കുറിശ്ശിയെപ്പോലെ അനുവാദം ചോദിച്ചശേഷമെ മേക്കപ്പ് അഴിക്കൂ. അത് അവരുടെ പ്രൊഫഷനോടുള്ള കമ്മിറ്റ്മെന്റാണ് കാണിക്കുന്നത്.
പക്ഷെ പുതിയ തലമുറയിലെ ആളുകൾക്ക് അവരുടെ തലയിലൂടെയാണ് സിനിമ ഓടുന്നത് എന്ന ധാരണ ചിലർക്കെങ്കിലുമുണ്ട്. ചില അനുഭവങ്ങൾ തനിക്കുമുണ്ടായിട്ടുണ്ട്. അത് തന്റെ കരിയറിലെ ആദ്യത്തെ സംഭവമായിരുന്നു. ഒരിക്കൽ തന്നോട് പറയാതെ റിമ കല്ലിങ്കിൽ ലൊക്കേഷനിൽ നിന്നും പോയി. രാവിലെ ഷൂട്ടിങിന് വിളിക്കാൻ ചെന്നപ്പോൾ ആളില്ലാത്ത സ്ഥിതിയായിരുന്നു. ഇതൊക്കെ തന്നെ സംബന്ധിച്ചിടത്തോളം ആദ്യത്തെ സംഭവമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
പുതിയ തലമുറയുടെ കാഴ്ച്ചപ്പോടെ നിരവധി കൗതുകങ്ങളോടെ ഒരുക്കുന്ന കുടുംബചിത്രമാണ് നമുക്കു കോടതിയിൽ കാണാം. ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക് പോസ്റ്റർ ഫെബ്രുവരി...
തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന, ഹൊറർ കോമഡി ചിത്രം സുമതി വളവ് ഉടൻ തിയേറ്ററുകളിലേയ്ക്ക്. മുരളി കുന്നുമ്പുറത്ത് അവതരിപ്പിച്ച് വാട്ടർമാൻ ഫിലിംസ്...