Connect with us

ലാലേട്ടൻ തടി കുറച്ചാൽ കഥാപാത്രം, പൃഥ്വിരാജ് തടി കുറച്ചാൽ കഥാപാത്രം ബാല തടി കുറച്ചാൽ ഷു​ഗർ രോ​ഗി,ഇത് എന്ത് ന്യായം ; ചോദ്യവുമായി ബാല !

Movies

ലാലേട്ടൻ തടി കുറച്ചാൽ കഥാപാത്രം, പൃഥ്വിരാജ് തടി കുറച്ചാൽ കഥാപാത്രം ബാല തടി കുറച്ചാൽ ഷു​ഗർ രോ​ഗി,ഇത് എന്ത് ന്യായം ; ചോദ്യവുമായി ബാല !

ലാലേട്ടൻ തടി കുറച്ചാൽ കഥാപാത്രം, പൃഥ്വിരാജ് തടി കുറച്ചാൽ കഥാപാത്രം ബാല തടി കുറച്ചാൽ ഷു​ഗർ രോ​ഗി,ഇത് എന്ത് ന്യായം ; ചോദ്യവുമായി ബാല !

‘അൻപ്’ എന്ന തമിഴ് സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് ബാല. തുടർന്ന് മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്കും എത്തിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്.തമിഴ്, മലയാളം സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ബാല. ”കളഭം’ എന്ന ചിത്രത്തിലൂടെയാണ് ബാലയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. വില്ലനായും നായകനായും സ്വഭാവ നടനായുെമല്ലാം സിനിമയിൽ തിളങ്ങി. കഴിഞ്ഞ വർഷമാണ് ബാല രണ്ടാമത് വിവാഹിതനായത്. എലിസബത്ത് എന്നാണ് ഭാര്യയുടെ പേര്.

ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ ആദ്യ ഭാര്യ. 2010ൽ വിവാഹിതരായ ബാലയും അമൃതയും 2019ലാണ് വിവാഹമോചിതരായത്. വിവാഹത്തോടെ പിന്നണി ​ഗാനരം​ഗത്ത് നിന്നും മാറി നിന്ന അമൃത വളരെ കുറച്ച് നാളുകൾ മാത്രമാണ് ബാലക്ക് ഒപ്പം കഴിഞ്ഞത്. ബാലയുമായുള്ള വിവാ​ഹ ജീവിതത്തിൽ അമൃതയ്ക്ക് ഒരു മകളുണ്ട്.

ഇപ്പൊഴിതാ ബാലയുടെ ഒരു മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. എൻ്റെ പ്രണയത്തിൻ താജ്മഹലിൽ എന്ന് തുടങ്ങുന്ന പ്രണയ ​ഗാനത്തിൽ നല്ല ലുക്കിലൊക്കെയുള്ള ബാല ചേട്ടനെ ഇനി എന്നാണ് അതുപോലെ കാണാൻ കഴിയുക എന്ന അവതാരകയുടെ ചോ​ദ്യത്തിന് മറുപടി പറയുകയായിരുന്നു ബാല.
ഡിസംബറിൽ ഒരു തമിഴ് ചിത്രം വരുന്നുണ്ടെന്ന് മറുപടി പറഞ്ഞു. പിന്നീട് അവതാരിക ചോദിച്ചത് ഇപ്പൊഴും ‘എൻ്റെ പ്രണയത്തിൻ താജ്മഹലിൽ’ എന്ന ​​ഗാനത്തിന് ലഭിച്ചിരിക്കുന്ന കമൻ്റ്സിൽ വരുന്ന കമൻ്റാണ് കാണാൻ സുന്ദരനായ ഡാൻസ് ഒക്കെ കളിക്കാൻ കഴിവുള്ള നടന്റെ ഇപ്പോഴത്തെ ലുക്ക് കണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നതെന്ന്.

‘ഞാൻ ഇതിന് മറുപടി പറ‍ഞ്ഞു പറഞ്ഞു മടുത്തു. ലാലേട്ടൻ തടി കുറച്ചാൽ കഥാപാത്രം, പൃഥ്വിരാജ് തടി കുറച്ചാൽ കഥാപാത്രം ബാല തടി കുറച്ചാൽ ഷു​ഗർ രോ​ഗി. ഇത് എന്ത് ന്യായം എന്നാണ് ബാല ചോദിക്കുന്നത്. നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ. ആര് തടി കുറച്ചു, നമ്മൾ ഇപ്പോഴും ആരോ​ഗ്യത്തോടെ ഇരിക്കുന്ന ആളാണ്’.’ഒരു കഥാപാത്രത്തിന് വേണ്ടി അതിനനുസരിച്ച് നമ്മൾ ഓരോന്ന് ചെയ്യണം. ഒരു ട്രാൻസ്പ്ലാൻ്റും ചെയ്യാതെയാണ് എൻ്റെ ഈ മുടി ഇത്രയും വളർന്നത്’, ബാല പറഞ്ഞു.

‘ഓരോ കഥാപാത്രങ്ങൾക്ക് വേണ്ടിയാണ് ഓരോ ​ഗെറ്റപ്പിൽ എത്തുന്നത്. അടുത്ത കാലത്ത് മലയാളത്തിൽ ഇഷ്ടപ്പെട്ട സിനിമ അയ്യപ്പനും കോശിയും ആണ്. ബാല ഒരു ഐടി എഞ്ചിനിയർ ആയിരുന്നു. സ്റ്റേറ്റിൽ വെച്ച് നമ്പർവൺ മാർക്ക് വാങ്ങുകയും ചെയ്തു . പക്ഷെ അച്ഛൻ പറഞ്ഞു നീഒരു നടനാകുമെന്ന്’.

ബാലയുടെ പുതിയ ചിത്രം ഷെഫീഖിന്റെ സന്തോഷം ആണ്. ഉണ്ണി മുകുന്ദനാണ് നായകൻ. നവാഗയ അനൂപ് പന്തളം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനോജ് കെ ജയൻ, ദിവ്യ പിള്ള. ആത്മിയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ് എന്നിവരാണ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

കൂടാതെ തമിഴിൽ നടൻ സൂര്യയെ നായകനാക്കി പുതിയൊരു സിനിമ ബാല സംവിധാനം ചെയ്യുന്നുണ്ട്. അതിന്റെ പ്രീപ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ മൂന്ന് ചിത്രങ്ങളുടെ നിർമ്മാണവും ബാല ഏറ്റെടുത്തിട്ടുണ്ട്.

Continue Reading
You may also like...

More in Movies

Trending

Recent

To Top