പുതിയത് എന്തെങ്കിലും പരീക്ഷിക്കാൻ ഒരിക്കലും ഭയപ്പെടരുത്, നിങ്ങൾക്ക് ഇതിനോടകം അറിയാവുന്നതിന്റെ പരിധിക്കുള്ളിൽ നിൽക്കുമ്പോൾ ജീവിതം വിരസമാകും ; പുതിയ ചിത്രങ്ങളുമായി സ്വാസിക!
സിനിമാ പ്രേക്ഷകർക്കും മിനി സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ അഭിനേത്രിയാണ് സ്വാസിക.. കൈ നിറയെ ചിത്രങ്ങളുമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരമിപ്പോൾ. കുടുക്ക് 2025 ആണ് സ്വാസികയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ തന്നെയാണ് സ്വാസിക എത്തിയതും. വളരെ ബോള്‍ഡായ അഡ്വക്കേറ്റ് ജ്വാല എന്ന കഥാപാത്രത്തെയാണ് സ്വാസിക കുടുക്കിൽ അവതരിപ്പിച്ചത്. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് സ്വാസിക കുടുംബപ്രേക്ഷകരുടേയും പ്രിയങ്കരിയായത്. നിരവധി സീരിയലുകളിലും സ്വാസിക കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു.
ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീത സീരിയലിന്റെ രണ്ടാം ഭാഗത്തിലാണ് സ്വാസിക ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിത സ്വാസിക തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. സാരിയിൽ അതിസുന്ദരിയായിട്ടാണ് സ്വാസിക എത്തിയിരിക്കുന്നത്. പുതിയത് എന്തെങ്കിലും പരീക്ഷിക്കാൻ ഒരിക്കലും ഭയപ്പെടരുത്, കാരണം നിങ്ങൾക്ക് ഇതിനോടകം അറിയാവുന്നതിന്റെ പരിധിക്കുള്ളിൽ നിൽക്കുമ്പോൾ ജീവിതം വിരസമാകും എന്നാണ് സ്വാസിക ചിത്രങ്ങൾക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. തിരക്കിട്ട ഷെഡ്യൂളിനിടയില്‍ ഗ്യാപ്പ് എടുത്താണ് സ്റ്റാര്‍ മാജിക്കിലേക്ക് പോയിരുന്നതെന്ന് ഇടയ്ക്ക് ഒരഭിമുഖത്തിൽ സ്വാസിക പറഞ്ഞിരുന്നു.
ഒരുപാട് സുഹൃത്തുക്കളെ തന്ന ഷോയാണെന്നും താരം സ്വാസിക പറഞ്ഞിരുന്നു. സീത സീരിയൽ കണ്ട് ആളുകള്‍ അടുത്ത് വന്ന് സ്‌നേഹം പ്രകടിപ്പിക്കാറുണ്ടെന്നും സ്വാസിക അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ലോക് ഡൗണ്‍ സമയത്ത് വിവാഹ ആലോചനകള്‍ നടത്തിയിരുന്നു. ഒന്നും ശരിയായിട്ടില്ല. ആരുടെയൊക്കെയോ ഫോട്ടോ വെച്ച് കാര്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നുവെന്നും സ്വാസിക പറഞ്ഞിരുന്നു. ചതുരം ആണ് സ്വാസികയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. റോഷൻ മാത്യുവാണ് ചിത്രത്തിൽ സ്വാസികയുടെ നായകനായെത്തുന്നത്.