Connect with us

മോഹൻലാലിന്റെ പിന്തുണ ലഭിച്ചില്ല ; എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണിത്; ദശരഥം’ രണ്ടാം ഭാഗം നടക്കാത്തതിനെ കുറിച്ച് സിബി മലയില്‍!

Movies

മോഹൻലാലിന്റെ പിന്തുണ ലഭിച്ചില്ല ; എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണിത്; ദശരഥം’ രണ്ടാം ഭാഗം നടക്കാത്തതിനെ കുറിച്ച് സിബി മലയില്‍!

മോഹൻലാലിന്റെ പിന്തുണ ലഭിച്ചില്ല ; എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണിത്; ദശരഥം’ രണ്ടാം ഭാഗം നടക്കാത്തതിനെ കുറിച്ച് സിബി മലയില്‍!

ഹൃദയസ്പര്‍ശിയായ നിരവധി സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. കിരീടം, തനിയാവര്‍ത്തനം, ഹിസ് ഹൈനസ് അബ്ദുള്ള, ആകാശദൂത്, ഓഗസ്റ്റ് 1, മുത്താരംകുന്ന് പി ഒ, സമ്മര്‍ ഇന്‍ ബെത്‌ലഹേം, ഭരതം തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം. മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ പല സിനിമകളിലെയും നായകനായിരുന്നു. ഏകദേശം 40ലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ ‘ദശരഥ’ത്തിന്റെ രണ്ടാം ഭാഗം നാടകത്തെ പോയത് നഷ്ടബോധം ഉണ്ടാക്കിയത് എന്ന് പറയുകയാണ് സിബി മലയിൽ. മോഹൻലാലിന്റെ പിന്തുണ ലഭിക്കാഞ്ഞതാണ് ചിത്രം നടക്കാതെ പോകാൻ കാരണമെന്നും സിബി മലയിൽ പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് സിബി മലയിൽ മനസ്സ് തുറന്നത്.


സിബി മലയിലിന്റെ വാക്കുകൾ:’എനിക്ക് നഷ്ടബോധം ഉണ്ടാക്കിയതും ചെയ്യണമെന്ന് ആഗ്രഹിച്ചതും ‘ദശരഥ’ത്തിന്റെ രണ്ടാം ഭാഗമാണ്. ദശരഥത്തിന്റെ തുടർച്ച എന്ന സിനിമ എഴുതി പൂർത്തീകരിച്ചിരുന്നു. എന്റെ മുൻപിൽ ദശരഥത്തിന്റെ രണ്ടാം ഭാഗം എന്ന് പറഞ്ഞ് കുറേ ആളുകൾ പല കഥകളുമായി വന്നിരുന്നു. അതൊന്നും എന്നെ ഇംപ്രസ് ചെയ്തില്ല, സിനിമ ചെയ്യണമെന്ന് തോന്നിപ്പിച്ചുമില്ല. ലാലും പറയാറുണ്ട്, ലാലിനടുത്തും പലരും ദശരഥത്തിന്റെ തുടർച്ച എന്ന് പറഞ്ഞ് വരുന്നുണ്ട്. ഒന്നിലും ഇംപ്രസ്ഡ് ആയിട്ടില്ല. ഇത് പൂർണ്ണമായും ഞാൻ ആഗ്രഹിച്ച ഒരു തുടർച്ച എന്ന നിലയിൽ ആ സിനിമയെ കൊണ്ടുവരാൻ ഹേമന്ദ് കുമാറിന് കഴിഞ്ഞു.

അതൊരു സാധാരണ സിനിമയുടെ രണ്ടാം ഭാഗം പോലെയല്ല. റീ വിസിറ്റിംഗ് ദി ഓൾഡ് ഒറിജിനൽ സ്റ്റോറി, അതിലേയ്ക്കുള്ള ഒരു തിരിച്ചുപോക്കാണ്. കഥയിലെ ശരി തെറ്റുകളെ ഈ കാലഘട്ടത്തിൽ നിന്നുകൊണ്ട് ഇതേ രാജീവൻ എന്ന കഥാപാത്രം വിലയിരുത്തുമ്പോൾ അന്നത്തെ ശരികളേക്കുറിച്ചുള്ള അയാളുടെ പുതിയ ബോധ്യങ്ങളിലേയ്ക്ക് കൊണ്ടുവരുന്ന സിനിമയാണ്. അത്തരത്തിൽ ഒരു രണ്ടാം ഭാഗം ഒരു സിനിമയ്ക്കും സംഭവിച്ചിട്ടില്ല. കാരണം ഒരു കഥാപാത്രത്തിന്റെ മുൻകാല പ്രവർത്തികളെ അളന്നുകൊണ്ട് പുതിയൊരു നിലപാടിലേയ്ക്ക് എത്താൻ ശ്രമിക്കുന്ന ഒരു സാഹചര്യത്തെ അതി ഗംഭീരമായി ഹേമന്ദ് കുമാർ തിരക്കഥയിൽ കൊണ്ടുവന്നു. അത് സംഭവിക്കാതെ പോയത് എന്റെ കരിയറിലെ എന്നെ ഏറ്റവും നിരാശപ്പെടുത്തിയ അനുഭവമാണ്.

ഞാൻ ആഗ്രഹിച്ച തുടർച്ചയായിരുന്നു ഹേമന്ത് കുമാർ എഴുതിയത്. എന്നാൽ മോഹൻലാലിന്റെ പിന്തുണ കിട്ടിയില്ല. നെടുമുടി വേണുവും ഈ ചിത്രം ചെയ്യണമെന്നു ഏറെ ആഗ്രഹിച്ചിരുന്നു. ലാലിനോടു താൻ പറയാമെന്നും വേണു പറഞ്ഞു. എന്നാൽ ലാലിനെ ബോധ്യപ്പെടുത്തുകയല്ല, ലാലിനു ബോധ്യപ്പെടുകയാണ് വേണ്ടത്. എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണിത്. എനിക്കു മാത്രമേ ആ നഷ്ടത്തിന്റെ ആഴം അറിയൂ. ഇനി ആ സിനിമ സംഭവിക്കില്ല. ലോഹിതദാസിനുള്ള ആദരവായി ദശരഥം രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുസ്തക രൂപത്തിൽ ഇറക്കും,’സിബി മലയിൽ പറഞ്ഞു.

മലയാളികൾക്ക് മറക്കാനാവാത്ത നിരവധി സിനിമകള്‍ സമ്മാനിച്ചതാണ് സിബി മലയില്‍ – ലോഹിതദാസ് കൂട്ടുകെട്ട്. ‘തനിയാവര്‍ത്തനം’ മുതല്‍ ‘സാഗരം സാക്ഷി’ വരെ, ഏഴ് വര്‍ഷം കൊണ്ട് 14 ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ എത്തിയത്. അതില്‍ പ്രേക്ഷകരുടെ ഇഷ്‍ടം ആവോളം നേടിയ ഒന്നായിരുന്നു മോഹന്‍ലാല്‍ നായകനായി 1989ല്‍ പുറത്തിറങ്ങിയ ദശരഥം. ചിത്രത്തിലെ രാജീവ് മേനോന്‍ എന്ന കഥാപാത്രത്തിനും വാടക ഗര്‍ഭധാരണത്തിലൂടെ അദ്ദേഹത്തിന് ലഭിക്കുന്ന മകനും പിന്നീട് എന്തു സംഭവിക്കുമെന്നതും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. സിബിമലയലിന്റെ നിർമ്മാണത്തിൽ ഇരിക്കുന്ന ചിത്രം ‘കൊത്തി’ന്റെ തിരക്കാഥാകൃത്തും ഹേമന്ദ് കുമാർ ആണ്.

More in Movies

Trending

Recent

To Top