Connect with us

ഞാൻ പടത്തിൽ ജോയിൻ ചെയ്യുമ്പോൾ സിംഗിളായിരുന്നു,രണ്ടാം ഷെഡ്യൂളിന് പോയപ്പോഴേക്കും ഞാൻ വിവാഹിതയായി, പടത്തിന്റെ അവസാന ഷെഡ്യൂൾ തീർത്ത സമയത്ത് മകൻ ലൂക്കയ്ക്ക് അഞ്ചുമാസമായിരുന്നു; കോബ്ര ദിനങ്ങളെ കുറിച്ച് മിയ !

Movies

ഞാൻ പടത്തിൽ ജോയിൻ ചെയ്യുമ്പോൾ സിംഗിളായിരുന്നു,രണ്ടാം ഷെഡ്യൂളിന് പോയപ്പോഴേക്കും ഞാൻ വിവാഹിതയായി, പടത്തിന്റെ അവസാന ഷെഡ്യൂൾ തീർത്ത സമയത്ത് മകൻ ലൂക്കയ്ക്ക് അഞ്ചുമാസമായിരുന്നു; കോബ്ര ദിനങ്ങളെ കുറിച്ച് മിയ !

ഞാൻ പടത്തിൽ ജോയിൻ ചെയ്യുമ്പോൾ സിംഗിളായിരുന്നു,രണ്ടാം ഷെഡ്യൂളിന് പോയപ്പോഴേക്കും ഞാൻ വിവാഹിതയായി, പടത്തിന്റെ അവസാന ഷെഡ്യൂൾ തീർത്ത സമയത്ത് മകൻ ലൂക്കയ്ക്ക് അഞ്ചുമാസമായിരുന്നു; കോബ്ര ദിനങ്ങളെ കുറിച്ച് മിയ !

മലയാളികളുടെ പ്രിയനടിയാണ് മിയ. മിനിസ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലെത്തിയ മിയ അതിവേഗമാണ് ആരാധകർക്ക് പ്രിയങ്കരിയാകുന്നത്. 2010ല്‍ പുറത്ത് ഇറങ്ങിയ ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങള്‍ മിയയെ തേടി എത്തുകയായിരുന്നു. മലയാള സിനിമയിലെ പവര്‍ഫുള്‍ നായികമാരില്‍ ഒരാളാണ് മിയ. ശക്തമായ കഥാപാത്രങ്ങളെയായിരുന്നു നടി അധികവും സ്‌ക്രീനില്‍ അവതരിപ്പിച്ചത്. മലയാളം കൂടാതെ തമിഴിലും സജീവമാണ് മിയ.സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന മിയ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വിവാഹിതയായതിനെക്കുറിച്ചും കുഞ്ഞതിഥിയെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങളെല്ലാം താരം സോഷ്യല്‍മീഡിയയിലൂടെ പങ്കിട്ടിരുന്നു.

ലോക്ക്ഡൗണ്‍ കാലത്തായിരുന്നു മിയയുടെ വിവാഹം. അശ്വിന്‍ ഫിലിപ്പാണ് ഭര്‍ത്താവ്. ഇവര്‍ക്ക് ലുക്ക എന്നൊരു മകനുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന മിയ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകന്റെ ചെറിയ വിശേഷവും സന്തോഷങ്ങളും ഉൾപ്പടെ മിയ പങ്കുവക്കാറുള്ളത് കൊണ്ട് തന്നെ ലൂക്കയും ആരാധകർക്ക് പ്രിയങ്കരനാണ്.

ലൂക്കയുടെ ജനന ശേഷം അധികം വൈകാതെ തന്നെ മിയ മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സീ കേരളത്തിലെ ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ വിധികർത്താവായാണ് മിയ എത്തിയത്. തന്റെ ജോലിയും കുടുംബജീവിതവും ഒന്നിച്ച് കൊണ്ട് പോകണമെന്ന് മുൻപേ എടുത്ത തീരുമാനമാണെന്നാണ് മിയ ഒരിക്കെ പറഞ്ഞിരുന്നു. വിവാഹ ശേഷം സിനിമയിലും സജീവമാണ് മിയ.വിക്രം നായകനായ കോബ്രയാണ് മിയയുടെ ഏറ്റവും പുതിയ ചിത്രം. ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം വരുന്ന ഓഗസ്റ്റ് 31ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. നിലവിൽ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് അണിയറ പ്രവർത്തകർ. കോബ്ര പ്രൊമോഷന്റെ ഭാഗമായി നായകൻ വിക്രം ഉൾപ്പെടെയുള്ളവർ കൊച്ചിയിൽ എത്തിയിരുന്നു. കൊച്ചിയിൽ നടന്ന ചടങ്ങിനിടെ മിയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സിനിമയുടെ ഷൂട്ടിങ് നീളുന്നതിനിടെ തന്റെ ജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടായി എന്നാണ് മിയ പറയുന്നത്. 2019 ൽ ആണ് സിനിമയുടെ ഷൂട്ടിങ് തുടങ്ങിയത്. 2020 ജനുവരിയിലാണ് ഞാൻ പടത്തിൽ ജോയിൻ ചെയ്യുന്നത്. അപ്പോൾ ഞാൻ സിംഗിളായിരുന്നു. രണ്ടാം ഷെഡ്യൂളിന് പോയപ്പോഴേക്കും ഞാൻ വിവാഹിതയായി. മൂന്നാമത്തെ ഷെഡ്യൂളിന് പോയപ്പോൾ അഞ്ചുമാസം ഗർഭിണിയായിരുന്നു, പടത്തിന്റെ അവസാന ഷെഡ്യൂൾ തീർത്ത സമയത്ത് മകൻ ലൂക്കയ്ക്ക് അഞ്ചുമാസമായിരുന്നു പ്രായം, ഇപ്പോൾ റിലീസ് സമയമാവുമ്പോഴേക്കും ഇതാ ആൾക്ക് ഒരു വയസ്സ് കഴിഞ്ഞിട്ടുണ്ട്. ഇനി പടത്തിന്റെ സക്‌സസ് പാർട്ടി ആകുമ്പോഴേക്കും അവന് ഒന്നര വയസ് ആകുമായിരിക്കും,’ മിയ പറഞ്ഞു.മിയ സംസാരിക്കുന്നതിനിടെ ലൂക്കയെയും എടുത്ത് വിക്രമും വേദിയിലെത്തി. ‘ഇത് കോബ്ര ബേബിയാണ്’ എന്നാണ് വിക്രം കുഞ്ഞിനെ വിശേഷിപ്പിച്ചത്. തുടർന്ന് മിയയുടെ ഭർത്താവ് അശ്വിനെയും വേദിയിലേക്ക് വിളിച്ച് മൂവരും കുഞ്ഞു ലൂക്കയും ചേർന്ന് ഫോട്ടോയും എടുത്താണ് വേദി വിട്ടത്.

മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മിയ തന്റെ ജീവിതത്തിലെ മാറ്റങ്ങൾ പറഞ്ഞപ്പോൾ വിക്രം രസകരമായ കൗണ്ടർ നൽകിയതിന്റെ വീഡിയോയും വൈറലാണ്. ‘ഫസ്റ്റ് ഷെഡ്യൂളിൽ ഞാൻ അവരുടെ മോനായിരുന്നു. സെക്കൻഡ് ഷെഡ്യൂളിൽ ഞാൻ ക്ലാസ്മേറ്റായിരുന്നു. തേർഡ് ഷെഡ്യൂളിൽ ഭർത്താവും ഫോർത്ത് ഷെഡ്യൂളിൽ അപ്പൂപ്പനുമായി’ എന്നാണ് വിക്രം പറഞ്ഞത്.

കൊച്ചിയിൽ നടന്ന ചടങ്ങിൽ വിക്രമിനെയും മിയയെയും കൂടാതെ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കളായ റോഷൻ മാത്യുവും മീനാക്ഷി ഗോവിന്ദരാജനും പങ്കെടുത്തിരുന്നു. അജയ് ജ്ഞാനമുത്തുവാണ് കോബ്ര സംവിധാനം ചെയ്യുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താനും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക

More in Movies

Trending

Recent

To Top