Connect with us

ഇപ്പോഴും താനും മോഹന്‍ലാലും തമ്മില്‍ നല്ല സൗഹൃദത്തിലാണ് ; അന്ന് മോഹൻലാലാണ് സാമ്പത്തികമായി സഹായിച്ചത്, മമ്മൂട്ടി അങ്ങനെ ചെയ്തിരുന്നില്ല. വെളിപ്പെടുത്തലുമായി ജഗദീഷ് !

Movies

ഇപ്പോഴും താനും മോഹന്‍ലാലും തമ്മില്‍ നല്ല സൗഹൃദത്തിലാണ് ; അന്ന് മോഹൻലാലാണ് സാമ്പത്തികമായി സഹായിച്ചത്, മമ്മൂട്ടി അങ്ങനെ ചെയ്തിരുന്നില്ല. വെളിപ്പെടുത്തലുമായി ജഗദീഷ് !

ഇപ്പോഴും താനും മോഹന്‍ലാലും തമ്മില്‍ നല്ല സൗഹൃദത്തിലാണ് ; അന്ന് മോഹൻലാലാണ് സാമ്പത്തികമായി സഹായിച്ചത്, മമ്മൂട്ടി അങ്ങനെ ചെയ്തിരുന്നില്ല. വെളിപ്പെടുത്തലുമായി ജഗദീഷ് !

മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് ജഗദീഷ്. 984 ൽ ഇന്ത്യയിലെ ആദ്യത്തെ 3D സിനിമയായ മൈഡിയർ കുട്ടിച്ചാത്തനിൽ അഭിനയിച്ചുകൊണ്ടാണ് ജഗദീഷ് തന്റെ അഭിനയജീവിതത്തിനു തുടക്കം കുറിയ്ക്കുന്നത്. ജഗദീഷ് തന്നെ കഥ എഴുതിയ അക്കരെ നിന്നൊരു മാരൻ, മുത്താരംകുന്ന് പി ഒ എന്നീ സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയം അദ്ദേഹത്തിന് മലയാളസിനിമയിൽ ഒരു സ്ഥാനം നേടിക്കൊടുത്തു. തുടർന്ന് ധാരാളം സിനിമകളിൽ അദ്ദേഹം അഭിനയിക്കാൻ തുടങ്ങി. ഹാസ്യ കഥാപാത്രങ്ങളിലൂടെ തുടങ്ങി പിന്നീട് ഏതു കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ചിട്ടുണ്ട്. എങ്കിലും ഒരു ഹാസ്യതാരമായി ജഗദീഷിനെ കാണുവാൻ ആണ് മലയാളികൾക്ക് ഇഷ്ടം.

ഇന്‍ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടനും ഗോഡ്ഫാദറിലെ മായന്‍കുട്ടിയുമെല്ലാം ഇന്നും മലയാളി പ്രേക്ഷകരുടെ മുഖത്ത് ചിരി പടര്‍ത്താറുണ്ട്. ഹാസ്യ കഥാപാത്രങ്ങള്‍ക്ക് പുറമെ നായക വേഷങ്ങളിലും സഹനടനായുമെല്ലാം ജഗദീഷ് വിസ്മയിപ്പിച്ചു കഴിഞ്ഞു.

ഇപ്പോള്‍ ഇതാ നടന്‍ മോഹന്‍ലാലുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം ചെയ്ത സഹായത്തെ കുറിച്ചുമെല്ലാം ജഗദീഷ് പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. 2016ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് മോഹന്‍ലാല്‍ നല്‍കിയ സഹായത്തെ കുറിച്ചാണ് ജഗദീഷ് വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ ഗണേഷ് കുമാറിനോടൊപ്പമായിരുന്നു ജഗദീഷ് മത്സരിച്ചത്. ഗണേഷിന് വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ മോഹന്‍ലാലുമായി തനിയ്ക്ക് പിണക്കമില്ലെന്ന് ജഗദീഷ് പറഞ്ഞു.

ഗണേഷിന് വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിന് ഇറങ്ങിയത് എന്തിനാണെന്ന് തനിക്കറിയാം. വ്യക്തിപരമായ കാര്യങ്ങളെ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കണ്ട കാര്യമില്ല. മോഹന്‍ലാല്‍ ഗണേഷിന് വേണ്ടി ഇറങ്ങിയത് അദ്ദേഹത്തോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടോ തന്നോടുള്ള അനിഷ്ടം കൊണ്ടോ അല്ലെന്ന് അറിയാമെന്നും ജഗദീഷ് വ്യക്തമാക്കി.
മോഹന്‍ലാലിന്റെ തീരുമാനം അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണെന്ന് ജഗദീഷ് പറഞ്ഞു. അദ്ദേഹത്തിന് അങ്ങനെയൊരു തീരുമാനം ആ സമയത്ത് എടുക്കേണ്ടി വന്നു. ഇപ്പോഴും താനും മോഹന്‍ലാലും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്നും ജഗദീഷ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് പിരിവ് നടത്തിയിട്ടില്ലെങ്കിലും പ്രചരണത്തിനു വേണ്ടി തനിക്ക് പൈസ തന്നിട്ടുള്ളയാളാണ് മോഹന്‍ലാല്‍ എന്ന് ജഗദീഷ് വെളിപ്പെടുത്തി. താന്‍ ജയിക്കണമെന്ന് അന്ന് മോഹന്‍ലാല്‍ ആഗ്രഹിച്ചിട്ടുണ്ടാകുമെന്നാണ് ജഗദീഷ് പറഞ്ഞത്. മമ്മൂട്ടി സാമ്പത്തിക സഹായങ്ങള്‍ ഒന്നും തന്നിട്ടില്ല. എന്നാല്‍, ഫേസ്ബുക്കിലൊക്കെ തന്നെ അനുഗ്രഹിക്കുന്ന രീതിയിലുള്ള ഫോട്ടോകള്‍ മമ്മൂട്ടി പങ്കുവെച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More in Movies

Trending

Recent

To Top