ലാല്‍ സിംഗ് ഛദ്ദയുടെ പരാജയം, ആമിര്‍ ഖാന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രം മോഗുളിന്റെ നിര്‍മ്മാണത്തില്‍ നിന്നും പിന്മാറി നിര്‍മ്മാതാക്കള്‍; തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ ആമിര്‍ ഖാന് കരിയറില്‍ ഇടവേളയെടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍

ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ അടുത്തകാലത്തായി റിലീസാവുന്ന ചിത്രങ്ങളെല്ലാം തന്നെ വലിയ പരാജയങ്ങളാണ് നേരിടുന്നത്. ആമിര്‍ ഖാന് ചിത്രം ലാല്‍ സിംഗ് ഛദ്ദയുടെയും അവസ്ഥ അതു തന്നെയാണ്. ബോളിവുഡിന് സമീപ വര്‍ഷങ്ങളില്‍ തന്നെ ഏറ്റവുമധികം പ്രതീക്ഷയുണ്ടായിരുന്ന ചിത്രത്തിന് പക്ഷേ ആദ്യ ദിനത്തില്‍ തന്നെ നെഗറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്.
ചിത്രത്തിന്റെ ആദ്യവാര ഇന്ത്യന്‍ കളക്ഷന്‍ 49 കോടി ആയിരുന്നു. ചിത്രം നേരിട്ട വന്‍ പരാജയം ആമിരിന്റെ സമീപഭാവിയില്‍ കാര്യമായ മാറ്റമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ ഷാരൂഖ് ഖാന് എടുത്തതുപോലെ കരിയറില്‍ നിന്ന് ഒരു ഇടവേളയ്ക്ക് ആമിറും ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇപ്പോഴിതാ മറ്റു ചില റിപ്പോര്‍ട്ടുകളും പുറത്തെത്തുകയാണ്. ആമിര്‍ അടുത്തതായി ചെയ്യേണ്ടിയിരുന്ന ബിഗ് ബജറ്റ് ചിത്രം മോഗുളിന്റെ നിര്‍മ്മാണത്തില്‍ നിന്നും നിര്‍മ്മാതാക്കള്‍ തല്ക്കാലം പിന്മാറിയിരിക്കുകയാണ് എന്നതാണ് അത്. ടി സിരീസ് സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്റെ ബയോപിക് ആണ് ചിത്രമെന്നായിരുന്നു നേരത്തെ എത്തിയ റിപ്പോര്‍ട്ടുകള്‍.
ടി സിരീസ് തന്നെയാണ് ഈ പ്രോജക്റ്റിനു പിന്നിലും ഉള്ളത്. എന്നാല്‍ ലാല്‍ സിംഗ് ഛദ്ദയുടെ ബോക്സ് ഓഫീസ് തകര്‍ച്ച മോഗുള് ഉടന്‍ നിര്മ്മിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ടി സിരീസിനെ എത്തിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലാല്‍ സിംഗ് ഛദ്ദയ്ക്കു ശേഷം ആമിര്‍ ഖാന് അടുത്തതായി ചെയ്യുമെന്ന് കരുതപ്പെട്ടിരുന്ന പ്രോജക്റ്റ് ആണിത്. സുഭാഷ് കപൂറിനെയാണ് ചിത്രത്തിന്റെ സംവിധായകനായി നിശ്ചയിച്ചിരുന്നത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...