Connect with us

10-11 ഡിഗ്രി തണുപ്പായിരുന്നു മിസോറാമിൽ…; ബ്രഡും മാഗിയും കഴിച്ച് വിശപ്പടക്കി; കുട്ടികളടക്കമുളള എന്‍ഡോസള്‍ഫാന്‍ ബാധിതരെ കാണാന്‍ പോയി; യാത്രയുടെ സുഖമൊന്നുമല്ല അവിടെ ഉണ്ടാവുക; അനുയാത്രയുടെ മനോഹാരിത!

News

10-11 ഡിഗ്രി തണുപ്പായിരുന്നു മിസോറാമിൽ…; ബ്രഡും മാഗിയും കഴിച്ച് വിശപ്പടക്കി; കുട്ടികളടക്കമുളള എന്‍ഡോസള്‍ഫാന്‍ ബാധിതരെ കാണാന്‍ പോയി; യാത്രയുടെ സുഖമൊന്നുമല്ല അവിടെ ഉണ്ടാവുക; അനുയാത്രയുടെ മനോഹാരിത!

10-11 ഡിഗ്രി തണുപ്പായിരുന്നു മിസോറാമിൽ…; ബ്രഡും മാഗിയും കഴിച്ച് വിശപ്പടക്കി; കുട്ടികളടക്കമുളള എന്‍ഡോസള്‍ഫാന്‍ ബാധിതരെ കാണാന്‍ പോയി; യാത്രയുടെ സുഖമൊന്നുമല്ല അവിടെ ഉണ്ടാവുക; അനുയാത്രയുടെ മനോഹാരിത!

അഭിനേത്രി എന്നതിലുപരി അനുമോളെ മലയാളികൾ ഇഷ്ടപ്പെടുന്നത് അനുയാത്രയിലൂടെയാണ്. കാവുകളും ഇടവഴികളും കിളികളുടെ കൂട്ടക്കരച്ചിലും എന്നുവേണ്ട ഒരു മഴ നനഞ്ഞ അനുഭവം പോലും അനുമോളുടെ വീഡിയോ ആരാധകർക്ക് സമ്മാനിക്കുന്നുണ്ട്.

ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രയെ നടി അനുമോള്‍ ഓര്‍ത്തെടുത്ത് പറയുന്ന വാക്കുകൾ വായിക്കാം….

‘കാസര്‍കോടിന്റെ മനോഹാരിത പറഞ്ഞറിയിക്കാനാവില്ല. ശരിക്കും ദൈവങ്ങളുടെ നാട്. അവിടെ പോവുകയെന്നത് ഒരു സ്വപ്‌നം പോലെയായിരുന്നു. ഒരു നടിയായല്ല സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ് അവിടത്തുകാര്‍ എന്നെ പരിഗണിച്ചത്. ആ നാട്ടുകാരോട് സംസാരിക്കുകയും ഇടപഴകുകയും അവരുടെ ഭക്ഷണം കഴിക്കുകയും ചെയ്തപ്പോള്‍ ഞാനും അവിടത്തുകാരിയായി.

കുട്ടികളടക്കമുളള എന്‍ഡോസള്‍ഫാന്‍ ബാധിതരെ കാണാന്‍ പോയിരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയായിരുന്നു പിന്നീട്. അങ്ങനെയൊക്കെ പോവുമ്പോള്‍ ഒരു യാത്രയുടെ സുഖമൊന്നുമല്ല ഉണ്ടാവുക. നമുക്ക് ഒരു തിരിച്ചറിവുണ്ടാവും. നമ്മള്‍ എത്ര ഭാഗ്യമുള്ളവരാണെന്ന് തോന്നും. നമ്മള്‍ ചെറിയ കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുകയും ടെന്‍ഷനടിക്കുകയും ചെയ്യുന്നവരാണ്.

എന്നാല്‍ അവിടെയുളളവര്‍ അടുത്ത സെക്കന്‍ഡില്‍ ശ്വാസമെടുക്കാന്‍ പറ്റുമോ, ഭക്ഷണമുണ്ടോ, വെളളമുണ്ടോ എന്നൊക്കെ വിഷമിച്ച് ജീവിക്കുന്നവരാണ്. അതൊക്കെ കാണുമ്പോഴാണ് നമുക്ക് മനസ്സിലാവുക നമ്മുടെ ജീവിതം എത്രമാത്രം മികച്ചതാണെന്ന്”- എന്നാണ് അനുമോൾ പറഞ്ഞത്.

ഒരു പ്രമുഖ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് അനുമോൾ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്. പ്രകൃതി രമണീയമായ അനുമോളുടെ യാത്രാ വിവരണം കൂടുതലായി വായിക്കാം..

‘‘ഞാന്‍ ജീവിക്കുന്നത് വളളുവനാട്ടിലാണ്. വീടിന്റെ പരിസരത്തൊക്കെ കാവും അമ്പലങ്ങളും ഒക്കെയുണ്ട്. അതെന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഒഴിവു സമയങ്ങളില്‍ അവിടെ പോവാറുണ്ട്. ഷൂട്ടിനു പോവുമ്പോള്‍ ആരെങ്കിലും ക്ഷേത്രങ്ങളെക്കുറിച്ചൊക്കെ പറയുമ്പോള്‍ അവിടെയും പോവും. തമിഴ്‌നാട്ടിലെ പല ക്ഷേത്രങ്ങളുടെയും നിര്‍മാണം മനോഹരമാണ്. അതൊക്കെ കാണാന്‍ വളരെ ഇഷ്ടമാണ്. അതു കാണാനായി മാത്രവും പലപ്പോഴും പോവാറുണ്ട്.

കാവും അതുമായി ബന്ധപ്പെട്ട കഥകളും കേട്ടുവളര്‍ന്ന ആളാണ് ഞാന്‍. കാവുകളില്‍ നിറയെ മരങ്ങളൊക്കെയുളള ഒരു പ്രത്യേക അന്തരീക്ഷമാണല്ലോ. അത് ആസ്വദിക്കാനായിട്ട് കാവുകളില്‍ പോവാറുണ്ട്. പിന്നെ പ്രകൃതിയിലെ എല്ലാം, അത് മണ്ണായാലും മരങ്ങളായാലും കടലായാലും, ഇഷ്ടമാണ്. അതില്‍ കാടും മലയുമാണ് കൂടുതലിഷ്ടം’’

https://youtu.be/uolHV7FTQR4

ഓരോ യാത്രയും ഒരു ഒന്നൊന്നര മാസത്തേക്കുളള ഊര്‍ജമാണ് അനുമോള്‍ക്ക്. യാത്ര ചെയ്യാനിഷ്ടമാണെങ്കിലും യാത്രയ്ക്കുവേണ്ടിയുളള പാക്കിങ്ങും അണ്‍പാക്കിങ്ങുമാണ് അനുമോള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യം. എന്നാല്‍ നിരന്തരം യാത്ര ചെയ്യേണ്ട അവസ്ഥയായിരിക്കും പലപ്പോഴും. പിന്നെപ്പിന്നെ അത് ശീലത്തിന്റെ ഭാഗമായി.

ഓരോ യാത്ര കഴിഞ്ഞ് വരുമ്പോഴും നല്ല ക്ഷീണമായിരിക്കും. എന്നാല്‍ അത്രതന്നെ ആവേശവും ഉണ്ടായിരിക്കും. യാത്രകളുടെ കഥകള്‍ പറയാനുളള തിടുക്കത്തിലാണ് തിരിച്ചെത്തുക. അമ്മ, അനുജത്തി, അടുത്ത വീട്ടിലെ കുട്ടികള്‍, ഫ്രണ്ട്‌സ് ഇവരൊക്കെയാണ് തന്റെ യാത്രാ കഥകളുടെ ഇരകളെന്നും അനുമോള്‍ ചിരിക്കിടെ പറഞ്ഞു.

വീണ്ടും പോവാനാഗ്രഹിക്കുന്ന സ്ഥലങ്ങളെ കുറിച്ചും അനുമോൾ മനസുതുറക്കുന്നുണ്ട്.

‘‘പല കഥാപാത്രങ്ങള്‍ക്കായി പല നാട്ടില്‍ പോയി ഷൂട്ട് ചെയ്യേണ്ടിവന്നിട്ടുണ്ട്. ഓരോ സ്ഥലത്തുനിന്നും പോരുമ്പോള്‍ വീണ്ടും വരാമെന്ന് മനസ്സില്‍ പറഞ്ഞാണ് തിരികെപ്പോരുക. വയനാട്, കൈനകരി, വാഗമണ്‍, മൂന്നാര്‍ എല്ലാം ഒരുപാടിഷ്ടമുളള സ്ഥലങ്ങളാണ്. എത്ര കണ്ടാലും മടുക്കാത്ത സ്ഥലങ്ങളാണിവ. അവിടത്തെ പുഴയും പ്രകൃതിയും കുന്നും മലയും ഒക്കെ അതിമനോഹരമാണ്.

കേരളത്തിന് പുറത്ത് അസം, മിസോറം, മേഘാലയ ഒക്കെ പോയിട്ടുണ്ട്. തമിഴ്‌നാട്, പോണ്ടിച്ചേരി, ഹൈദരാബാദ്, കൊല്‍ക്കത്ത, ഗുവാഹട്ടി എന്നിവിടങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. ഓരോ സ്ഥലത്തും ഓരോ രീതിയായിരിക്കും. രാവിലെ സൂര്യനുദിക്കുന്ന സമയം വരെ വ്യത്യസ്തമാണ്. ആദ്യം കൊല്‍ക്കത്തയില്‍ പോയപ്പോള്‍ രാവിലെ അഞ്ചേകാലാവുമ്പോള്‍ നേരം വെളുക്കും.

നേരത്തേ വെയിലെത്തുമ്പോള്‍ ഇത്ര നേരത്തെ എണീക്കണോ എന്നു തോന്നും. നമ്മുടെ ടൈം വച്ച് പതുക്കെ 8 മണിക്കൊക്കെ എഴുന്നേറ്റ് വരുമ്പോഴേക്കും അവിടെയുളളവരുടെ പകുതി ദിവസമായിട്ടുണ്ടാവും. ഭക്ഷണവും വളരെ വ്യത്യസ്തമാണ്. കടുകെണ്ണയിലാണ് കൊല്‍ക്കത്തക്കാരുടെ പാചകം. നമ്മുടെ വെളിച്ചെണ്ണയിലുളള ഭക്ഷണം പുറത്തുകിട്ടില്ല.

മിസോറമിലൊക്കെ പോയപ്പോള്‍ നല്ല തണുപ്പായിരുന്നു. 10-11 ഡിഗ്രിയായിരുന്നു തണുപ്പ്. അത്ര തണുപ്പാവുമ്പോള്‍ ഭക്ഷണം ഭയങ്കര കട്ടിയാവും. ചൂടു നില്‍ക്കില്ല. അപ്പോള്‍ ബ്രഡും മാഗിയുമൊക്കെയാണ് കഴിച്ചിരുന്നത്.

അടുത്തിടെ പുതുകോട്ടൈയില്‍ ഷൂട്ടിനു പോയിരുന്നു. അവിടുന്ന് കാരൈക്കുടി, രാമേശ്വരം, ധനുഷ്‌കോടി, മധുര അങ്ങനെ ചുറ്റിത്തിരിഞ്ഞാണ് തിരിച്ച് പട്ടാമ്പിയിലെ വീട്ടിലേക്കെത്തിയത്. എല്ലാ സ്ഥലങ്ങളും ഓരോരോ ഫീലാണ്, അതേപോലെതന്നെ വ്യത്യസ്തരായ ആളുകളും സ്ഥലങ്ങളും. കടലും കൊത്തുപണികളുളള അമ്പലങ്ങളും നല്ല കുന്നും മലയുമൊക്കെയുളള വഴികളിലൂടെയുളള യാത്ര വളരെ നല്ല അനുഭവങ്ങളായിരുന്നു.’’

അനുമോളുടെ സ്വപ്‌നയാത്രയെ കുറിച്ചും അനുമോൾ പറയുന്നുണ്ട്..

ഫ്രണ്ട്‌സിന്റെ ഒപ്പം വണ്ടിയോടിച്ച് ബാങ്കോക്കിലേക്ക് പോവുകയെന്നതാണ് അനുമോളുടെ സ്വപ്‌നയാത്ര. അങ്ങനെയൊരു ആലോചനയുണ്ടായിരുന്നു. അഞ്ചാറ് ദിവസത്തെ ഡ്രൈവാണ് പ്ലാന്‍ ചെ്തിരുന്നത്. പക്ഷേ ചുറ്റുമുളളവരൊക്കെ നിരുത്സാഹപ്പെടുത്തി. ബംഗ്ലദേശ് ഒക്കെ കടന്നുവേണം പോകാന്‍. അത് അത്ര സുരക്ഷിതമല്ലെന്നും പോവുന്ന സ്ഥലങ്ങളില്‍ പലതും അപകടം പിടിച്ച ഇടങ്ങളാണെന്നുമൊക്കെ പലരും പറഞ്ഞപ്പോള്‍ പ്ലാന്‍ മാറ്റിവയ്ക്കുകയായിരുന്നു. എന്നാലും ബാങ്കോക്ക് യാത്ര എന്ന സ്വപ്‌നം ഉപേക്ഷിച്ചിട്ടില്ലെന്നും അനുമോള്‍ കൂട്ടിച്ചേര്‍ക്കുന്നു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ഒരിക്കല്‍കൂടി പോകണമെന്നതാണ് മറ്റൊരു ആഗ്രഹം. കേരളത്തിന് പുറത്ത് ഇനിയും കാണണമെന്നു തോന്നിയ സ്ഥലങ്ങളാണ് മിസോറമും മേഘാലയയും അസമുമൊക്കെ. ഹിമാലയം, കാശി, ഒ‍ഡീഷ ഇവിടേയ്ക്കുളള യാത്രകളും സ്വപ്‌നമാണ്.

നാടും കാവും മാത്രമല്ല, വിദേശയാത്രകളും അനുമോളുടെ ലിസ്റ്റിൽ ഉണ്ട് . വിദേശ യാത്രയുടെ അനുഭവങ്ങൾ വായിക്കാം….

“വിദേശത്ത് പോയതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കാനഡയാണ്. ഒരു ഡിസംബറിലാണ് അവിടെ പോയത്. അപ്പോള്‍ മൈനസായിരുന്നു താപനില. ചാക്കോച്ചനൊപ്പമുളള വലിയ ചിറകുളള പക്ഷികള്‍ എന്ന പടത്തിനുവേണ്ടിയാണ് അനുമോള്‍ കാനഡയിലേക്കു പോയത്.

‘‘കാനഡയില്‍ ഫ്രോസണ്‍ റിവറിന്റെ മുകളില്‍ നിന്നൊക്കെ ഡയലോഗ് പറഞ്ഞിട്ടുണ്ട്. നാല് സീസണും കിട്ടുന്ന രീതിയിലാണ് പടത്തിന്റെ കഥയും ഷൂട്ടിങ്ങും. കാനഡ കഥയ്ക്കനുയോജ്യമായ നാടായിരുന്നു. അവിടെ ചെന്ന സമയം മുഴുവന്‍ മഞ്ഞ് വീണിരിക്കുന്ന കാലാവസ്ഥയായിരുന്നു. കഥകളിലൊക്കെ പറയും പോലെ മഞ്ഞുവീണുകിടക്കുന്ന വീടുകള്‍. വഴികള്‍, മരങ്ങള്‍, വണ്ടികള്‍, സര്‍വം വെളളമയം.

അത് കണ്ടപ്പോള്‍ ചെറുപ്പത്തില്‍ വായിച്ച ഫെയറിടെയ്‌ല്‍സൊക്കെ മനസില്‍ വന്നു. വളരെ അദ്ഭുതപ്പെടുത്തുന്ന ഒരു പ്രകൃതിയാണ് അവിടെ. എന്നാല്‍ ഒറ്റത്തവണ കാണുന്നതിന്റെ ഭംഗിയേ ഉളളൂ. ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് അവിടത്തുകാര്‍ പറയുന്നത്.

ഷോകളുടെ ഭാഗമായി വിദേശത്ത് പോവുന്നത് കുറവാണ്. യാത്ര ചെയ്യുമ്പോള്‍ കംഫര്‍ട്ടബിള്‍ ഗ്രൂപ്പാവണമെന്നാണ് ആഗ്രഹം. അതല്ലെങ്കിലോ എന്നു കരുതി സാധാരണ ഷോകൾ ഓഴിവാക്കാറാണ് പതിവ്. പിന്നെ ഷൂട്ടിന്റെ ഭാഗമായി വിദേശത്തൊക്കെ പോവുമ്പോള്‍ നാടുകാണാനൊന്നും പറ്റാറില്ല. എന്നാലും ഷൂട്ടിന്റെ തുടക്കത്തിലും അവസാനത്തിലും ഒരു രണ്ടു ദിവസം നാടുകാണാന്‍ മാറ്റിവയ്ക്കാറുണ്ട്.

പുതിയ ചിത്രമായ ടു മെന്നിനുവേണ്ടി ദുബായില്‍ പോയപ്പോള്‍ യാത്രയ്‌ക്കൊന്നും പറ്റിയില്ല. ഷൂട്ട് കഴിഞ്ഞ് രാത്രി തന്നെ ഒരു തമിഴ് പടത്തിന്റെ സെറ്റിലേക്കു വരേണ്ടിവന്നു. ജി വേണുഗോപാലിന്റെ കൂടെ ബഹ്‌റൈനില്‍ ഒരു ഷോ ചെയ്തിരുന്നു. അന്ന് അവിടം ചുറ്റിക്കാണാന്‍ സാധിച്ചു. മനോഹരമായ ഒരു ദ്വീപ് രാജ്യമാണ് ബഹ്‌റൈന്‍. അവിടത്തെ കെട്ടിടങ്ങളും കോട്ടകളും വഴികളുമൊക്കെ മനോഹരമാണ്. ദുബൈയിലും യാത്ര ചെയ്തിട്ടുണ്ട്.’’

about anumol

Continue Reading
You may also like...

More in News

Trending

Recent

To Top