Connect with us

എച്ച്ബിഓയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ടെലിവിഷന്‍ പ്രീമിയര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ‘ഹൗസ് ഓഫ് ദ ഡ്രാഗണ്‍’; ആദ്യ എപ്പിസോഡുകള്‍ കണ്ടത് 10 മില്യണ്‍ ആളുകള്‍

News

ലോകമെമ്പാടും നിരവധി ആരാധകരുള്ള അമേരിക്കന്‍ ഫാന്റസി ഡ്രാമ സീരീസാണ് ‘ഗെയിം ഓഫ് ത്രോണ്‍സ്’. ജോര്‍ജ്ജ് ആര്‍ ആര്‍ മാര്‍ട്ടിന്‍ എഴുതി 1996 ല്‍ പുറത്തുവന്ന ‘എ സോങ്ങ് ഓഫ് ഫയര്‍ ആന്‍ഡ് ഐസ്’ എന്ന പേരിലുള്ള ഫാന്റസി നോവല്‍ സീരീസിലെ ആദ്യ നോവലിന്റെ പേരാണ് ‘ഗെയിം ഓഫ് ത്രോണ്‍സ്’.

2011ലാണ് പുസ്തകത്തിന് ദൃശ്യഭാഷ നല്‍കി ‘എച്ച്ബിഒ’ സംപ്രേക്ഷണം ചെയ്തത്. 2019 ലെ അതിന്റെ എട്ടാമത്തെ സീസണോടെ സീരീസ് പര്യവസാനിച്ചിരുന്നു. ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട സീരീസും ഇത് തന്നെയാണ്. ഏതാണ്ട് 1,000 കോടി നിര്‍മാണചിലവിലാണ് ഗെയിം ഓഫ് ത്രോണ്‍സ് പുറത്തിറങ്ങിയത്.

കഴിഞ്ഞ ദിവസമായിരുന്നു ഗെയിം ഓഫ് ത്രോണ്‍സിന്റെ സ്പിന്‍ ഓഫായി ഹൗസ് ഓഫ് ദ ഡ്രാഗണ്‍ എന്ന പുതിയ സീരീസ് എച്ച്ബിഒ സംപ്രേക്ഷണം ആരംഭിച്ചത്. സീരീസിന്റെ പ്രീമിയറിന് വലിയ വരവേല്‍പ്പാണ് ആരാധകരില്‍ നിന്നുണ്ടായത്. എച്ച്ബിഓയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ടെലിവിഷന്‍ പ്രീമിയര്‍ എന്ന റെക്കോര്‍ഡാണ് ഹൗസ് ഓഫ് ദ ഡ്രാഗണ്‍ നേടിയിരിക്കുന്നത്.

10 മില്യണ്‍ ആളുകളാണ് അമേരിക്കയില്‍ സീരീസിലെ ആദ്യ എപ്പിസോഡുകള്‍ കണ്ടത്. 2.22 മില്യണ്‍ ആളുകളായിരുന്നു ഗെയിം ഓഫ് ത്രോണ്‍സിന്റെ ആദ്യ എപ്പിസോഡ് കണ്ടിരുന്നത്.ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിനും റയാന്‍ കോന്‍ഡാലും ചേര്‍ന്നാണ് ഹൗസ് ഓഫ് ദ ഡ്രാഗണ്‍ ഒരുക്കുന്നത്.

ആദ്യ സീസണില്‍ പത്ത് എപ്പിസോഡുകള്‍ ആയിരിക്കും ഉണ്ടാകുക. ഗെയിം ഓഫ് ത്രോണ്‍സിന് 200 വര്‍ഷം മുമ്പ് നടക്കുന്ന സംഭവങ്ങളാണ് ഹൗസ് ഓഫ് ദി ഡ്രാഗണില്‍ പറയുന്നത്. ഗെയിം ഓഫ് ത്രോണ്‍സ് സീരീസിലെ ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രം ‘ജോണ്‍ സ്‌നോയെ’ കേന്ദ്രീകരിച്ച് സ്പിന്‍ഓഫ് സീരീസും ഒരുങ്ങുന്നുണ്ട്. സീരീസില്‍ ജോണ്‍ സ്‌നോയെ അവതരിപ്പിച്ച നടന്‍ കിറ്റ് ഹാരിംഗ്ടണ്‍ തന്നെ സ്പിന്‍ ഓഫിലും അഭിനയിക്കും.

More in News

Trending

Recent

To Top