Movies
സമകാലീന സാഹചര്യത്തെ ഇത്രമേൽ മനോഹരമായി ആവിഷ്കരിച്ചിട്ടുള്ള ഒരു പരസ്യവാചകം ഇതിനു മുമ്പ് കണ്ടതായി ഓർക്കുന്നതേയില്ല…കുഴികൾ താണ്ടി തിയേറ്ററിൽ പോയി കാശുകൊടുത്തു കാണാൻ തന്നെയാണ് എൻ്റെ തീരുമാനം! അഞ്ചു പാർവതിയുടെ കുറിപ്പ് വായിക്കാം
സമകാലീന സാഹചര്യത്തെ ഇത്രമേൽ മനോഹരമായി ആവിഷ്കരിച്ചിട്ടുള്ള ഒരു പരസ്യവാചകം ഇതിനു മുമ്പ് കണ്ടതായി ഓർക്കുന്നതേയില്ല…കുഴികൾ താണ്ടി തിയേറ്ററിൽ പോയി കാശുകൊടുത്തു കാണാൻ തന്നെയാണ് എൻ്റെ തീരുമാനം! അഞ്ചു പാർവതിയുടെ കുറിപ്പ് വായിക്കാം
കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററിനെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ കൂടുതൽ പേർ രംഗത്ത്. ഇപ്പോഴിതാ ഈ വിഷയത്തിൽ ചിത്രത്തിന് പിന്തുണയുമായി അഞ്ചു പാർവതി പ്രബീഷ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിന്തുണ രേഖപ്പെടുത്തിയത്
കുറിപ്പിന്റെ പൂർണ്ണ രൂപം
രാവിലെ തന്നെ നെലവിളി ശബ്ദം കേട്ടുകൊണ്ടാണ് ‘ മുഖപുസ്തകകവലയിലേയ്ക്ക് ഒന്നെത്തി നോക്കിയത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരൊക്കെ മുക്രയിട്ട് കുഴി കുഴീന്ന് നെലവിളിക്കുന്നുണ്ട്. അൽ ഖേറളത്തിലെ ഏത് കുഴിയിൽ എത് സഖാവ് വീണു എന്ന് വെപ്രാളപ്പെട്ട് തിരക്കിയപ്പോഴാണറിഞ്ഞത് സംഭവം ചാക്കോച്ചൻ്റെ പുതിയ സിനിമയുടെ “കുഴി” ട്രോൾ പരസ്യവാചകത്തെ കുറിച്ചാണെന്ന്!
വഴിയിൽ കുഴിയുണ്ട്, സൂക്ഷിച്ച് തീയേറ്ററിൽ വരണേയെന്ന ട്രോൾ പോസ്റ്റർ കണ്ടപ്പോഴേ കുറെപ്പേർ സ്വന്തം തലയിലെ പൂട തപ്പിയെന്നതാണ് വാസ്തവം. കുഴി എന്ന് കേട്ടതും ഖേറൽ കുഴിയാണെന്നും തങ്ങളുടെ മരുമോൻ മരാമത്ത് മന്ത്രിക്കിട്ട് താങ്ങിയതാണെന്നും അതുങ്ങൾ അങ്ങ് തീരുമാനിച്ചു.
എന്നിട്ടോ, ആവിഷ്കാര സ്വാതന്ത്ര്യവാദത്തിൻ്റെ തലതൊട്ടപ്പന്മാരും അമ്മച്ചിമാരും നെരന്നു നിന്ന് ഇരവാദത്തിൻ്റെ
നിലവിളി – കൂട്ടക്കരച്ചിൽ – മൂക്കുപിഴിച്ചിൽ – പതംപറച്ചിൽ ഇത്യാദി മേളത്തിനൊപ്പം ബഹിഷ്കരണ ക്യാമ്പയിനും തുടങ്ങി. കുഴി എന്ന് കേട്ടപ്പോഴേ അത് ഞമ്മൻ്റെ സ്വന്തം കുഴികളാണെന്നു തിട്ടപ്പെടുത്തിയ പ്രബുദ്ധതയ്ക്കിരിക്കട്ടെ നൂറ്റൊന്ന് കുതിരപ്പവൻ!
ഇന്ത്യ എന്നത് ആരുടെയും തന്തയുടെ വകയല്ല എന്ന ഡയലോഗും ഇന്ത്യ ആരുടെ രാജ്യം? എന്ന ചോദ്യത്തോടെയുള്ള പോസ്റ്ററും മാത്രം മികച്ച ആവിഷ്കാരസ്വാതന്ത്ര്യവും അസൽ പൊളിറ്റിക്കൽ കറക്ട്നെസ്സും ആയാൽ മതിയെന്ന അന്തംകമ്മി ചിന്താധാരയുടെ തലയ്ക്കൽ ഇട്ട് കിട്ടിയ കൊട്ടാണ് ” ന്നാ താൻ പോയി കേസ് കൊട്” എന്ന സിനിമയിലെ പരസ്യവാചകം.
സമകാലീന സാഹചര്യത്തെ ഇത്രമേൽ മനോഹരമായി ആവിഷ്കരിച്ചിട്ടുള്ള ഒരു പരസ്യവാചകം ഇതിനു മുമ്പ് കണ്ടതായി ഓർക്കുന്നതേയില്ല. ട്രോൾ രൂപത്തിൽ ശക്തമായ പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റ് നടത്തിയിരിക്കുന്ന ഈ ചിത്രം തിയേറ്ററിൽ പോയി തന്നെ കാണണമെന്നതുമൊരു പൗരധർമ്മമാണ്. ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കുന്ന രാഷ്ട്രീയം.! തെറ്റിനെതിരെ വിരൽ ചൂണ്ടുന്നവരെ ബഹിഷ്കരിക്കുന്ന രാഷ്ട്രീയം – ആ രാഷ്ട്രീയത്തിനെതിരെ നിന്ന് തെറ്റ് തെറ്റാണെന്നു പറയുന്നതാണ് റിയൽ സിവിക് സെൻസ്! ആ സിവിക് സെൻസ് ഉള്ളവർ ഊച്ചാളി അന്തംകമ്മി വിരട്ടൽസിനെ പാടെ അവഗണിച്ച് ഈ സിനിമ കാണുക തന്നെ ചെയ്യും! !
ഇന്ത്യ ആരുടെയും തന്തയുടെ വകയല്ല എങ്കിൽ ആ ഇന്ത്യയിൽ ഉൾപ്പെട്ട ഖേറളത്തിലെ വഴികളിലെ കുഴികൾക്ക് മേൽ എന്തിന് അവകാശവാദം കമ്മികളേ ?കുഴികൾ താണ്ടി തിയേറ്ററിൽ പോയി കാശുകൊടുത്തു കാണാൻ തന്നെയാണ് എൻ്റെ തീരുമാനം!
ന്നാതാൻകേസ്കൊട്
കഴിഞ്ഞ ദിവസമാണ് കുഞ്ചാക്കോ ബോബൻ ചിത്രം തിയറ്ററുകളിൽ എത്തിയത്. തിയറ്റർ ലിസ്റ്റ് പങ്കുവച്ചുകൊണ്ടുള്ള പോസ്റ്ററിലെ ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന വാചകമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. ചിത്രത്തിനെതിരെ ഇടത് പ്രൊഫൈലുകളില്‍ നിന്നും വിമര്‍ശനവും പിന്നാലെ ബഹിഷ്‌കരണ ക്യാമ്പെയ്‌നുള്‍പ്പെടെയുള്ള സൈബര്‍ അറ്റാക്കും വന്നിരുന്നു.
ചിത്രത്തില്‍ കുഴിയെ പറ്റി മാത്രമല്ല പറയുന്നതെന്നും സര്‍ക്കാരിനെയോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെയോ ടാര്‍ഗെറ്റ് ചെയ്യുന്നില്ലെന്നും കുഞ്ചാക്കോ ബോബന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.