Connect with us

‘ഇത്രയും വേണ്ടപ്പെട്ട ആളായതുകൊണ്ട് ദൃശ്യങ്ങള്‍ കാണേണ്ട’ എന്ന് പറഞ്ഞ് ദിലീപ് മാറി നിന്നു; അന്ന് ദിലീപിന്റെ വക്കീലന്മാര്‍ പറഞ്ഞത് ഒന്നും കേള്‍ക്കാന്‍ വയ്യെന്നും ശബ്ദങ്ങളെല്ലാം അവ്യക്തമാണെന്നുമായിരുന്നു, എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് അതെല്ലാം മാറി; മറ്റൊരു സ്ത്രീയുടെ ശബ്ദവും പ്രകൃതിയുടെ ചില ശബ്ദങ്ങളും എങ്ങനെ വന്നു!

Malayalam

‘ഇത്രയും വേണ്ടപ്പെട്ട ആളായതുകൊണ്ട് ദൃശ്യങ്ങള്‍ കാണേണ്ട’ എന്ന് പറഞ്ഞ് ദിലീപ് മാറി നിന്നു; അന്ന് ദിലീപിന്റെ വക്കീലന്മാര്‍ പറഞ്ഞത് ഒന്നും കേള്‍ക്കാന്‍ വയ്യെന്നും ശബ്ദങ്ങളെല്ലാം അവ്യക്തമാണെന്നുമായിരുന്നു, എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് അതെല്ലാം മാറി; മറ്റൊരു സ്ത്രീയുടെ ശബ്ദവും പ്രകൃതിയുടെ ചില ശബ്ദങ്ങളും എങ്ങനെ വന്നു!

‘ഇത്രയും വേണ്ടപ്പെട്ട ആളായതുകൊണ്ട് ദൃശ്യങ്ങള്‍ കാണേണ്ട’ എന്ന് പറഞ്ഞ് ദിലീപ് മാറി നിന്നു; അന്ന് ദിലീപിന്റെ വക്കീലന്മാര്‍ പറഞ്ഞത് ഒന്നും കേള്‍ക്കാന്‍ വയ്യെന്നും ശബ്ദങ്ങളെല്ലാം അവ്യക്തമാണെന്നുമായിരുന്നു, എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് അതെല്ലാം മാറി; മറ്റൊരു സ്ത്രീയുടെ ശബ്ദവും പ്രകൃതിയുടെ ചില ശബ്ദങ്ങളും എങ്ങനെ വന്നു!

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതല്‍ അതിജീവിതയ്‌ക്കൊപ്പം നിലകൊണ്ടിരുന്ന വ്യക്തിയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഈ കേസില്‍ ദിലീപിന്റെ വക്കീലായ രാമന്‍പിള്ള കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്നെ ഒരു അഫിഡവിറ്റ് ഫയല്‍ ചെയ്തിരുന്നതിനെ കുറിച്ചും കേസിനെ കുറിച്ചും സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബൈജു കൊട്ടാരക്കര ഇപ്പോള്‍. അദ്ദേഹത്തിന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു അന്ന് രാമന്‍പിള്ള പറഞ്ഞത്. മെമ്മറി കാര്‍ഡ് കോടതിയുടെ പരിധിയിലിരിക്കുമ്പോഴാണ് ഇതിനകത്ത് മറ്റൊരു സ്ത്രീ ശബ്ദം കേള്‍ക്കുന്നു എന്നടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹം പറയുന്നത്. അത് മാത്രമല്ല പ്രകൃതിയുടെ ചില ശബ്ദങ്ങളും ഉള്ളതായും രാമന്‍പിള്ള സൂചിപ്പിക്കുന്നുണ്ട്.

ഇതിന് തൊട്ടുമുന്‍പ് ദിലീപിനെ ദൃശ്യങ്ങള്‍ കാണാന്‍ വിളിച്ചപ്പോള്‍ പറഞ്ഞത് ‘ഇത്രയും വേണ്ടപ്പെട്ട ആളായതുകൊണ്ട് ദൃശ്യങ്ങള്‍ കാണേണ്ട’ എന്നായിരുന്നു. അദ്ദേഹം മാറി നിന്നു. അതിന് ശേഷമാണ് കോടതിയില്‍ ഈ ദൃശ്യങ്ങള്‍ കാണുന്നത്. അപ്പോള്‍ വക്കീലന്മാര്‍ പറഞ്ഞത് ഒന്നും കേള്‍ക്കാന്‍ വയ്യെന്നും ശബ്ദങ്ങളെല്ലാം അവ്യക്തമാണെന്നുമായിരുന്നു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് കോടതിയില്‍ അഫിഡവിറ്റ് കൊടുമ്പോഴാണ് മറ്റൊരു സ്ത്രീയുടെ ശബ്ദം കേള്‍ക്കുന്നു എന്ന് തുടങ്ങിയ കാര്യങ്ങളടക്കം പറഞ്ഞിരിക്കുന്നതെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടുന്നു.

നേരത്തെ കേള്‍ക്കാതിരുന്ന ശബ്ദം പെട്ടെന്ന് എങ്ങനെയാണ് ദിലീപിന്റെ വക്കീലന്മാര്‍ക്ക് പിറ്റേന്ന് കേട്ടത്. അതിന് ശേഷവും ദൃശ്യങ്ങള്‍ സംബന്ധിച്ച കുറേ കാര്യങ്ങള്‍ നമ്മള്‍ കേട്ടു. മൂന്ന് പ്രാവശ്യം മെമ്മറി കാര്‍ഡിന്റ ഹാഷ് വാല്യൂ മാറിയതായി നമ്മള്‍ കണ്ടു. അങ്കമാലി കോടതി, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി, വിചാരണ കോടതി എന്നിവിടങ്ങളില്‍ വെച്ചാണ് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതെന്നും ബൈജു കൊട്ടാരക്കര ഓര്‍മ്മപ്പെടുത്തുന്നു.

2021 ജൂലൈ 19ാം തിയതി ഉച്ചയ്ക്ക് 12.19 നും 12.54 നും ഇടയ്ക്കാണ് വിചാരണ കോടതിയില്‍ വെച്ചാണ് മെമ്മറി കാര്‍ഡ് ഉപയോഗിക്കുന്നത്. വിവോ ഫോണിലിട്ടാണ് കണ്ടതെന്നും ആ സമയത്ത് ഫോണിലെ മറ്റ് ആപ്ലിക്കേഷനുകളെല്ലാം ഓണായിരുന്നുവെന്നും പറയുന്നു. അങ്ങനെയെങ്കില്‍ ഈ ദൃശ്യങ്ങള്‍ എവിടെയെല്ലാം പോയിട്ടുണ്ടാകും. ലോകത്തിന്റെ നാനാ ഭാഗത്തേയ്ക്ക് ദൃശ്യങ്ങള്‍ അയക്കാന്‍ നിമിഷങ്ങള്‍ മതി.

ദൃശ്യങ്ങള്‍ പുറത്തേക്ക് പോയോ എന്നത് സംബന്ധിച്ച് ഒരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. അന്വേഷണം നടത്തുമെന്ന് െ്രെകം ബ്രാഞ്ച് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന റിപ്പോര്‍ട്ട് 2020 ല്‍ എഫ്എസ്എല്‍ ലാബ് അയച്ചെങ്കിലും രണ്ട് വര്‍ഷത്തോളും അത് പ്രോസിക്യൂഷനോട് പോലും പറഞ്ഞില്ല. മേല്‍ക്കോടതിയേയും അറിയിച്ചില്ല. ഗുരുതരമായ തെറ്റല്ലേ അതെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

തങ്ങളുടെ പക്കലിരിക്കുന്ന മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയിരിക്കുന്ന റിപ്പോര്‍ട്ട് ഔദ്യോഗികമായി ജുഡീഷ്യല്‍ ഓഫീസര്‍ക്ക് വന്നാല്‍ അത് മേല്‍ക്കേടതിയേയും പ്രോസിക്യൂഷനേയും അറിയിക്കേണ്ട കടമ അവര്‍ക്കുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ അത് അറിയിച്ചില്ല. അവസാനം ഇത് പുറത്ത് വന്നപ്പോഴാണ് ഇക്കാര്യം അന്വേഷിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. അവസാനം കോടതി ഇത് തള്ളി.

ഒടുവില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പോവുകയായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് നെടുമ്പാശ്ശേരി എസ് എച്ച് ഓയ്ക്ക് കൊറിയറായി അയച്ച് കൊടുത്തുവെന്നായിരുന്നു പറഞ്ഞത്. എന്ത് വിരോധാഭാസം ആണിത്. ഇവിടെ പ്രോസിക്യൂഷനുണ്ട്. കോടതിയില്‍ കേസ് നോക്കുന്ന വക്കീലന്മാര്‍ ഉണ്ട്. ഇവരെയൊന്നും അറിയിക്കാതെയാണ് നെടുമ്പാശ്ശേരി എസ്എച്ച്ഓയ്ക്ക് അയച്ചിട്ടുണ്ടെന്നും പറയുന്നതെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

അതേസമയം, കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം അതിജീവിതയുടെ അഭിഭാഷക ഉന്നയിച്ചിരുന്നു. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാന്‍ വിചാരണ കോടതി ജഡ്ജി അനുമതി നിഷേധിച്ചതടക്കം ചൂണ്ടികാട്ടിയായിരുന്നു ആരോപണം.

എന്നാല്‍ എന്ത് അടിസ്ഥാനത്തില്‍ ആണ് വിചാരണ കോടതിയ്ക്ക് എതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസില്‍ അനുബന്ധകുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ ഇതിന്റെ പകര്‍പ്പ് തേടി നടി വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് കൂടി കിട്ടിയ ശേഷമാകും ഹൈക്കോടതിയിലെ ഹര്‍ജിയില്‍ അതിജീവിത കൂടുതല്‍ വാദങ്ങള്‍ ഉയര്‍ത്തുക.

More in Malayalam

Trending

Recent

To Top