Connect with us

ചുണ്ടിൽ പ്രകടമായ മാറ്റം, കോസ്മെറ്റിക് സർജറി ചെയ്തോ എന്ന് ആരാധകർ; സൗന്ദര്യം വർദ്ധിപ്പിക്കാൻ മഡോണ ചെയ്തത് എന്തെന്ന് കണ്ടോ..?; പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു!

News

ചുണ്ടിൽ പ്രകടമായ മാറ്റം, കോസ്മെറ്റിക് സർജറി ചെയ്തോ എന്ന് ആരാധകർ; സൗന്ദര്യം വർദ്ധിപ്പിക്കാൻ മഡോണ ചെയ്തത് എന്തെന്ന് കണ്ടോ..?; പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു!

ചുണ്ടിൽ പ്രകടമായ മാറ്റം, കോസ്മെറ്റിക് സർജറി ചെയ്തോ എന്ന് ആരാധകർ; സൗന്ദര്യം വർദ്ധിപ്പിക്കാൻ മഡോണ ചെയ്തത് എന്തെന്ന് കണ്ടോ..?; പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു!

മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട സിനിമയാണ് പ്രേമം. ആ ഒരൊറ്റ ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച ഒരുപിടി മികച്ച താരങ്ങളുണ്ട്. അതിലർ ഒരാളാണ് മഡോണ സെബാസ്റ്റ്യൻ. ജോർജിൻ്റെ സ്വന്തം സെലിനായി എത്തി പ്രേക്ഷക കൈയ്യടി നേടിയതാരം .

ഇപ്പോൾ തെന്നിന്ത്യയിലെ ശ്രദ്ധേയയായ താരമാണ് മഡോണ. നടിയും ഗായികയുമായ മഡോണ സെബാസ്റ്റ്യൻ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. മലയാളത്തിനുപുറമെ തമിഴിലും തെലുങ്കിലും വരെ നിരവധി സിനിമകളിൽ ഇതിനകം അഭിനയിച്ചിട്ടുണ്ട് മഡോണ. കുറച്ച് നാളുകളായി മഡോണ മലയാളത്തിൽ എത്തുന്നില്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.

മഡോണ അവസാനമായി അഭിനയിച്ച മലയാള സിനിമ വൈറസ് ആയിരുന്നു. കൊട്ടിഗൊബ്ബ 3 എന്ന കന്നഡ സിനിമയിലും കൊമ്പു വച്ച് സിങ്കംഡാ എന്ന തമിഴ് ചിത്രത്തിലുമാണ് മഡോണ അവസാനമായി അഭിനയിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ സജീവമായ മഡോണ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കുകയാണ്.

മഡോണയുടെ ലുക്കിൽ ഒരുപാട് മാറ്റങ്ങൾ കാണുന്നുണ്ടെന്നും പണ്ടത്തെ പോലെയല്ല മഡോണയുടെ ലുക്കെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. നടിയുടെ ചുണ്ടിൻ്റെ രൂപത്തിൽ തന്നെ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് ആരാധകർ പറയുന്നു.

സൗന്ദര്യം കൂട്ടാൻ നടി ചുണ്ടിൽ എന്താണ് ചെയ്തത് എന്നാണ് ആരാധകർ പരസ്പരം ചോദിക്കുന്നത്. ബോളിവുഡ് നടിമാരെ പോലെ മഡോണയും സൗന്ദര്യം കൂട്ടാൻ ചുണ്ടിൽ സർജറി ചെയ്തോ എന്നാണ് ചിലരുടെ സംശയം.

ഇപ്പോൾ പല നടിമാരും കവിളും ചുണ്ടും വലുതായി കാട്ടാൻ സർജറി ചെയ്യുന്നത് ട്രെൻ്റാണ്. അത്തരത്തിലൊരു സർജറി മഡോണയും ചെയ്തോ എന്നാണ് ആരാധകർ ഉന്നയിക്കുന്ന സംശയം. താരസുന്ദരിമാരില്‍ മിക്കവരും ചുണ്ടുകള്‍ വലുതാക്കാന്‍ പല തരം സര്‍ജറികളും മറ്റും ചെയ്തിട്ടുള്ളതാണ്. കോസ്മെറ്റിക് സർജറികളെന്ന പേരിലാണ് ഇവ അറിയപ്പെടുന്നത് പോലും.

മഡോണയുടെ മുൻകാലചിത്രങ്ങൾ പരിശോധിക്കുകയാണ് എങ്കിൽ ഈ വലിയ മാറ്റം കൃത്യമായി മനസിലാക്കാൻ സാധിക്കും. തെന്നിന്ത്യൻ നടിമാരായ സമാന്ത, അനുപമ പരമേശ്വരൻ, സമാന്ത എന്നിവരും ഇത്തരത്തിലൊരു മാറ്റം അടുത്ത കാലത്ത് തങ്ങളുടെ ചുണ്ടിൽ വരുത്തിയിരുന്നതായി ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ വളരെ അപൂർവ്വം ചില അവസരങ്ങളിൽ ഇത്തരം സർജറികൾ പാളിപ്പോയതായും റിപ്പോർട്ടുകളുണ്ട്.

അടുത്തിടെ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാറും ഇത്തരത്തിൽ ചുണ്ടിൻ്റെ അഭംഗി മാറാനായി ഇത്തരം ചികിത്സ ചെയ്തതായി അറിയിച്ചിരുന്നു. സർജറിയ്ക്ക് മുൻപും ശേഷവുമുള്ള മാറ്റത്തെ കുറിച്ചും രഞ്ജു രഞ്ജിമാർ നേരത്തേ വിശദമായി സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്തിരുന്നു. ഇന്ന് ഇത്തരം സർജറികൾ വളരെ സാധാരണമാകുകയാണ് എന്നാണ് സോഷ്യൽ മീഡിയയും പറയുന്നത്.

about madona

More in News

Trending

Recent

To Top