Connect with us

നീ എന്തിനാ അത്രയും നസീറിനെ കെട്ടിപിടിച്ചത്; നീ അങ്ങനെ അഭിനയിക്കുന്നത് എനിക്ക് ഇഷ്ടപ്പെടുന്നില്ല;, സത്യന്റെ മാറിൽ ചാഞ്ഞത് എന്തിനാ…?; അന്ന് കേൾക്കേണ്ടി വന്ന വിമർശനങ്ങളെ കുറിച്ച് ആദ്യമായി ഷീലാമ്മ!

News

നീ എന്തിനാ അത്രയും നസീറിനെ കെട്ടിപിടിച്ചത്; നീ അങ്ങനെ അഭിനയിക്കുന്നത് എനിക്ക് ഇഷ്ടപ്പെടുന്നില്ല;, സത്യന്റെ മാറിൽ ചാഞ്ഞത് എന്തിനാ…?; അന്ന് കേൾക്കേണ്ടി വന്ന വിമർശനങ്ങളെ കുറിച്ച് ആദ്യമായി ഷീലാമ്മ!

നീ എന്തിനാ അത്രയും നസീറിനെ കെട്ടിപിടിച്ചത്; നീ അങ്ങനെ അഭിനയിക്കുന്നത് എനിക്ക് ഇഷ്ടപ്പെടുന്നില്ല;, സത്യന്റെ മാറിൽ ചാഞ്ഞത് എന്തിനാ…?; അന്ന് കേൾക്കേണ്ടി വന്ന വിമർശനങ്ങളെ കുറിച്ച് ആദ്യമായി ഷീലാമ്മ!

മലയാളി പ്രേക്ഷകരുടെ നിത്യഹരിത നായികയാണ് ഷീല. തലമുറ വ്യത്യാസമില്ലാതെ മലയാളികൾ
ഷീലാമ്മ എന്നാണ് വിളിക്കുക. പതിമൂന്നാം വയസ്സിലാണ് അഭിനയ ജീവിതത്തിലേക്ക് എത്തിയത്.

നിത്യഹരിത നായകൻ പ്രേംനസീറിനൊപ്പം ഏറ്റവും കൂടുതൽ തവണ നായികയായി അഭിനയിച്ചത് ഷീലമ്മയാണ്. ആ റെക്കോർഡ് മറ്റാർക്കും തിരുത്താൻ കഴിഞ്ഞിട്ടില്ല. വർഷങ്ങൾ പിന്നിട്ടിട്ടും മലയാളികളുടെ മനസ്സിൽ ഇന്നും ഷീലലാമ്മക്ക് ഇടമുണ്ട്.

ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും മിനി സ്ക്രീൻ പരിപാടികളിൽ നിറസാന്നിധ്യമാണ്. കഴിഞ്ഞ ദിവസം അമൃത ടിവിയിലെ സ്വാസിക അവതാരകയായി എത്തുന്ന പരിപാടിയിൽ ഷീലാമ്മ അതിഥിയായി എത്തിയിരുന്നു.

അതിലൂടെ പ്രേം നസീറിന് ഒപ്പം അഭിനയിച്ചതിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ച പ്രതികരണത്തെക്കുറിച്ച് പറയുകയായിരുന്നു താരം. സിനിമയിൽ പ്രേം നസീറിൻ്റെ നായികയായി സജീവമായി അഭിനയിക്കുന്ന കാലത്ത് പ്രേമലേഖനങ്ങൾ ലഭിക്കുമായിരുന്നോ എന്നാണ് സ്വാസിക ചോദിച്ചത്.

‘അന്നത്തെ കാലത്ത് ഒരു ദിവസം 200 ഓളം കത്തുകൾ വരെ ലഭിച്ചിട്ടുണ്ട്. പല കത്തുകളിലും ഇഷ്ടമാണെന്ന് പറഞ്ഞും വിവാഹഭ്യർത്ഥനകളുമാണ് ലഭിക്കാറുള്ളത്. മറ്റ് ചില കത്തുകളിൽ പ്രേം നസീറുമൊത്ത് അടുത്ത് ഇടപഴകി അഭിനയിക്കുന്നത് ചോദ്യം ചെയ്തും കത്തുകൾ അയക്കാറുണ്ട്’.

“നീ എന്തിനാ അത്രയും നസീറിനെ കെട്ടിപിടിച്ചത്”. “നീ അങ്ങനെ അഭിനയിക്കുന്നത് എനിക്ക് ഇഷ്ടപ്പെടുന്നില്ല”, “സത്യന്റെ മാറിൽ ചാഞ്ഞത് എന്തിനാ”, “ചെറുതായി ഒന്ന് കൈയ്യിൽ പിടിച്ചാൽ പോരെ” എന്നിങ്ങനെ വഴക്ക് പറഞ്ഞുള്ള കുറേ കത്ത് വരും. അന്നത്തെ ആളുകളൊക്കെ കുറേക്കൂടി സ്വാർത്ഥരാണ് എന്ന് ഷീലാമ്മ പറഞ്ഞു.

ഷീല മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത് പി ഭാസ്കരന്‌റെ ‘ഭാഗ്യജാതകം’ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ഷീലയുടെ യുഗമായിരുന്നു അങ്ങോട്ട്. ചെമ്മീൻ, അശ്വമേധം, ഒരുപെണ്ണിന്റെ കഥ, കള്ളിച്ചെല്ലമ്മ, അടിമകൾ, നിഴലാട്ടം, അനുഭവങ്ങൾ പാളിച്ചകൾ, യക്ഷഗാനം, ഈറ്റ, ശരപഞ്ചരം, കലിക, അഗ്നിപുത്രി, ഭാര്യമാർ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്, വാഴ്‌വേമായം, പഞ്ചവൻ കാട്, കാപാലിക തുടങ്ങിയ ചിത്രങ്ങളിൽ ഒട്ടേറെ കഥാപാത്രങ്ങൾക്ക്‌ ജീവൻ നൽകി ഷീല തലമുറകളുടെ ഹരമായി മാറി.

ഭാര്യമാർ സൂക്ഷികുക എന്ന സിനിമയിലെ ശോഭ എന്ന കഥാപാത്രം ഷീലയുടെ താരമൂല്യം കൂട്ടുകയായിരുന്നു. തൊണ്ണൂറുകളിൽ പ്രേം നസീർ, സത്യൻ, മധു, ജയൻ, സുകുമാരൻ, കമലഹാസൻ തുടങ്ങിയ മുൻനിര നായകന്മാരുടെ നായികയായി തിളങ്ങാൻ ഷീലയ്ക്ക് കഴിഞ്ഞിരുന്നു.

1980 കളിൽ സിനിമയിൽ നിന്ന് ഇടവേള എടുത്ത നടി 2003-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. അതിലെ കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇന്നും ഷിലാമ്മയുടെ പഴയ കഥാപാത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇടം നേടാറുണ്ട്.

about sheelamma

More in News

Trending

Recent

To Top