Connect with us

ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഉച്ചയൂണിന് ചെലവാക്കുന്ന പണം കൊണ്ട് മികച്ച സിനിമയെടുക്കാമെന്ന് മലയാള സിനിമ തെളിയിച്ചു; ദേശീയ പുരസ്‌കാര ജൂറിയെ അഭിനന്ദിക്കുന്നുവെന്ന് സംവിധായകന്‍ രഞ്ജിത്ത്

Uncategorized

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് നേടിയതിനു പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ രഞ്ജിത്. ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഉച്ചയൂണിന് ചെലവാക്കുന്ന പണം കൊണ്ട് മികച്ച സിനിമയെടുക്കാമെന്ന് മലയാള സിനിമ തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

‘മലയാള ചിത്രങ്ങളുടെ ദേശീയനേട്ടം ഇതിന് തെളിവ്. പ്രമേയത്തിന്റെ വലിപ്പം, ജീവിതബന്ധങ്ങളുടെ വിശാലത എന്നിവ കൊണ്ടുള്ള നേട്ടമാണിത്. നഞ്ചിയമ്മക്ക് അവാര്‍ഡ് നല്‍കിയത് വലിയ കാര്യം. അവരുടെ കഴിവിനെ ജൂറി അംഗീകരിച്ചത് അഭിനന്ദനാര്‍ഹം. സംവിധായകന്‍ സച്ചി ഇല്ലാത്തതില്‍ വിഷമമുണ്ട് എന്നും രഞ്ജിത്ത് പറഞ്ഞു.

സംഘട്ടനരംഗങ്ങളേക്കുറിച്ച് പറയുമ്പോള്‍ അയ്യപ്പനും കോശിയുടേയും തിരക്കഥ തയ്യാറാക്കുമ്പോള്‍ത്തന്നെ സച്ചിയുടെ മനസില്‍ വ്യക്തമായ ഒരു ബോധമുണ്ടായിരുന്നു. ദേശീയ പുരസ്‌കാര ജൂറിയെ അഭിനന്ദിക്കുന്നു. സുതാര്യമായിരുന്നു എല്ലാം. കഴിവിനെ തന്നെയാണ് അംഗീകരിച്ചത് എന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് നേടിയത് തിങ്കളാഴ്ച നിശ്ചയമായിരുന്നു. മികച്ച സംവിധായകന്‍, സഹനടന്‍, സംഘട്ടന സംവിധാനം, ഗായിക എന്നീ വിഭാഗങ്ങളില്‍ അയ്യപ്പനും കോശിയും പുരസ്‌കാരങ്ങള്‍ നേടി.സംവിധായകനായി സച്ചിയും സഹനടനായി ബിജു മേനോനും നഞ്ചിയമ്മ ഗായികയായും തിരഞ്ഞെടുക്കപ്പെട്ടു.മാഫിയാ ശശി, സുപ്രീം സുന്ദര്‍, രാജശേഖര്‍ എന്നിവര്‍ സംഘട്ടന സംവിധായകരായും അവാര്‍ഡിന് അര്‍ഹരായി.

More in Uncategorized

Trending

Recent

To Top