Connect with us

ഇവളൊക്കെ വല്ലവൻ്റെയും തലയിൽ കയറി പോവുകയേയുള്ളു; ആ അധ്യാപകരുടെ ശാപം കൊണ്ടാണോന്ന് അറിയില്ല ഇന്നിത് സംഭവിച്ചു; മനസുതുറന്ന് നടി സ്മിനു !

News

ഇവളൊക്കെ വല്ലവൻ്റെയും തലയിൽ കയറി പോവുകയേയുള്ളു; ആ അധ്യാപകരുടെ ശാപം കൊണ്ടാണോന്ന് അറിയില്ല ഇന്നിത് സംഭവിച്ചു; മനസുതുറന്ന് നടി സ്മിനു !

ഇവളൊക്കെ വല്ലവൻ്റെയും തലയിൽ കയറി പോവുകയേയുള്ളു; ആ അധ്യാപകരുടെ ശാപം കൊണ്ടാണോന്ന് അറിയില്ല ഇന്നിത് സംഭവിച്ചു; മനസുതുറന്ന് നടി സ്മിനു !

അടുത്തിടെ മലയാളി സിനിമാ പ്രേമികൾക്ക് സമ്മാനിച്ച ഏറ്റവും ഹിറ്റ് സിനിമയിരുന്നു ജോ ആന്‍ഡ് ജോ. കുടുംബപ്രേക്ഷകരെ ഏറെ സ്വാധീനിച്ച സിനിമയില്‍ അമ്മ വേഷത്തില്‍ അഭിനയിച്ചത് നടി സ്മിനു സിജോയാണ്. നടിയുടെ കരിയറിലെ ശ്രദ്ധേയമായ വേഷങ്ങളിലൊന്നായി ഇത് മാറുകയും ചെയ്തു. മുന്‍പും അഭിനയ പ്രധാന്യമുള്ള പല റോളുകളും അനായാസം കൈകാര്യം ചെയ്യാന്‍ സ്മിനുവിന് സാധിച്ചു.

ജീവിതത്തില്‍ നേരിട്ട അവഗണകളിലൂടെയാണ് താനിത് വരെ എത്തിയതെന്ന് പറയുകയാണ് താരം. ചെറുപ്പത്തില്‍ സ്‌പോര്‍ട്‌സില്‍ കഴിവ് തെളിയിച്ചെങ്കിലും വിവാഹം കഴിഞ്ഞതോടെ എല്ലാം മറന്നു. പിന്നീട് സിനിമയിലേക്ക് എത്തിയപ്പോഴാണ് വീണ്ടും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നതെന്നാണ് സ്മിനു വെളിപ്പെടുത്തുന്നത്.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തനിക്ക് ഹാന്‍ഡ് ബോളിനോടായിരുന്നു താല്‍പര്യം. സ്‌പോര്‍ട്‌സില്‍ കരിയര്‍ നേടണമെന്ന് കരുതിയപ്പോഴും വീട്ടിലെ സാഹചര്യം അതിന് അനുകൂലമായില്ല. വീട്ടിലെ മൂത്തപെണ്‍കുട്ടിയായതിനാല്‍ നേരത്തെ വിവാഹം കഴിപ്പിച്ച് വിട്ടുവെന്നാണ് നടിയിപ്പോള്‍ പറയുന്നത്.

തന്റെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ 23 വര്‍ഷമായി. അന്നൊക്കെ പെണ്‍കുട്ടികളുടെ വിവാഹം നേരത്തെ നടത്തുന്നതാണ് പതിവ്. ഭര്‍ത്താവ് സിജോ ബിസിനസ് നടത്തുകയാണെന്നും ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ താരം പറയുന്നു .

സ്മിനു പറഞ്ഞ വാക്കുകൾ വായിക്കാം…
‘വിവാഹം കഴിഞ്ഞിട്ട് ഇത്രയും വര്‍ഷമായതിന് ശേഷം സിനിമയില്‍ അഭിനയിക്കുന്നെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് ബന്ധുക്കള്‍ എതിര്‍പ്പുമായി വന്നിരുന്നു. സിനിമാക്കാര്‍ മോശക്കാരാണ്. അതിലേക്ക് പോയാല്‍ നമ്മളും മോശമാകുമെന്നൊക്കെ പറഞ്ഞവരുണ്ട്. എന്നാല്‍ ഭര്‍ത്താവും മക്കളുമെല്ലാം എല്ലാവിധ പിന്തുണയും നല്‍കി.

ജീവിതത്തില്‍ പലപ്പോഴും അവഗണനകള്‍ തനിക്ക് നേരിടേണ്ടതായി വന്നിട്ടുണ്ടെന്നും നടി വ്യക്തമാക്കി.. അവഗണനകള്‍ പല രീതിയില്‍ നേരിട്ടിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നല്ല രീതിയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മുന്‍ഗണനയും എന്നെ പോലുള്ള സ്‌പോര്‍ട്‌സില്‍ കഴിവ് തെളിയിക്കുന്നവർക്ക് അവഗണനയുമായിരുന്നു.

ആ കാലത്ത് പെണ്‍കുട്ടികള്‍ കായികരംഗത്ത് നേട്ടങ്ങള്‍ കൊയ്യുന്നതൊന്നും വലിയ ശതമാനം ആളുകളും ഇഷ്ടപ്പെട്ടിരുന്നില്ല. അവഗണനയുടെ പേരില്‍ പലപ്പോഴും അധ്യാപകരോട് വഴക്കിടേണ്ടതായി വന്നിട്ടുണ്ട്. അങ്ങനെ വന്ന ഇന്‍സള്‍ട്ടുകളാണ് സ്‌റ്റേജില്‍ കയറാന്‍ പേടിയായി മാറിയതെന്ന്’ സ്മിനു പറയുന്നു.

അധ്യാപകയില്‍ നിന്നും നേരിട്ട അപമാനത്തെ കുറിച്ച് നടി പറഞ്ഞത്.. ‘ഹാന്‍ഡ് ബോള്‍ എന്നൊക്കെ പറഞ്ഞ് നടന്നാല്‍ ഇവളൊക്കെ വല്ലവന്റെയും തലയില്‍ കയറി പോകത്തെയുള്ളു’ എന്നാണ് ഒരു അധ്യാപക എന്റെ അമ്മയോട് പറഞ്ഞത്.

ആ അധ്യാപകരുടെ ശാപം കൊണ്ടാണോന്ന് അറിയില്ല, എന്റെ ക്ലാസില്‍ ഏറ്റവും നന്നയാി പഠിച്ചിരുന്ന കുട്ടികളെക്കാള്‍ പ്രശസ്തിയിലെത്താന്‍ എനിക്ക് സാധിച്ചു.

about actress

More in News

Trending

Recent

To Top