Connect with us

ഭിന്നശേഷിയുള്ള ഒരു പെണ്‍ കുഞ്ഞിന്, എന്റെ തിരുവനന്തപുരത്തുണ്ടായിരുന്ന വസ്തുവില്‍ വീടും, കുട്ടിയുമായി സഞ്ചരിക്കാന്‍ ഒരു വാഹനവും കൊടുത്തവരാണ് ഞാനും എന്റെ സുകുവേട്ടനും. ആ കുടുംബത്തിനു വേണ്ടി എന്റെ മക്കള്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ വാചക കസര്‍ത്തിലൂടെ നിരത്താന്‍ താല്പര്യവുമില്ല; സിന്‍സി അനിലിന് മറുപടിയുമായി മല്ലിക സുകുമാരന്‍

Malayalam

കഴിഞ്ഞ ദിവസമായിരുന്നു ഷാജി കൈലാസ് സംവിധാനത്തില്‍ പുറത്തെത്തിയ പൃഥ്വിരാജ് ചിത്രം കടുവയിലെ മാസ് ഡയലോഗിന് വിമര്‍ശനവുമായി സിന്‍സി അനില്‍ എത്തിയത്. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

മല്ലിക സുകുമാരന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റ്;

‘സിന്‍സി അനില്‍, ഇടപ്പാളിലെ ബന്ധുക്കളില്‍ ഭിന്നശേഷിയുള്ള ഒരു പെണ്‍ കുഞ്ഞിന്, കുട്ടിയുടെ അമ്മയുടെ വേദന കണ്ട് എന്റെ തിരുവനന്തപുരത്തുണ്ടായിരുന്ന വസ്തുവില്‍ വീടും കുട്ടിയുമായി സഞ്ചരിക്കാന്‍ ഒരു വാഹനവും കൊടുത്തവരാണ് ഞാനും എന്റെ സുകുവേട്ടനും. ആ കുടുംബത്തിനു വേണ്ടി എന്റെ മക്കള്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ വാചക കസര്‍ത്തിലൂടെ നിരത്താന്‍ താല്പര്യവുമില്ല. പലരേയും പോലെ സിന്‍സിക്ക് പൃഥ്വിരാജ് ഒരു ശത്രുവായിരിക്കാം.

പലരില്‍ ഒരാള്‍ പക്ഷേ ഭിന്നശേഷിക്കാരെ അതില്‍ കേവലം ഒരു സിനിമയുടെ പേരില്‍ ദയവുചെയ്ത് വലിച്ചിഴക്കരുത് സിന്‍സിയുടെ അഭിപ്രായസ്വാതന്ത്ര്യം എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. പൊതു ജനം പലവിധം ഷാജി കൈലാസ് അത് തിരുത്തുകയും ചെയ്യും ഷാജിയും പൃഥ്വിയും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു.

പിന്നെ , മാദ്ധ്യമ സുഹൃത്തുക്കളോടു ചോദിക്കാം. അതുമല്ലങ്കില്‍ ‘അമൃതവര്‍ഷിണി’ എന്ന സംഘടന എന്താണെന്ന് അന്വേഷിക്കൂ.’ എന്നായിരുന്നു മല്ലികാ സുകുമാരന്‍ പറഞ്ഞത്. നമ്മള്‍ ചെയ്ത് കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോള്‍ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും എന്നതാണ് ഡയലോഗ്. ഈ ഡയലോഗിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്.

More in Malayalam

Trending