Malayalam
ആശിര്‍വദിക്കാന്‍ എആര്‍ റഹ്മാനും എത്തി; വിവാഹ ചടങ്ങിലെ പുതിയ ഫോട്ടോകള്‍ പങ്കുവെച്ച് വിഘ്‌നേശ് ശിവന്‍
ആശിര്‍വദിക്കാന്‍ എആര്‍ റഹ്മാനും എത്തി; വിവാഹ ചടങ്ങിലെ പുതിയ ഫോട്ടോകള്‍ പങ്കുവെച്ച് വിഘ്‌നേശ് ശിവന്‍
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേശ് ശിവന്റെയും വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. രജനികാന്ത്, ഷാരൂഖ് ഖാന്‍, ബോണി കപൂര്‍, മണിരത്‌നം, ആര്യ, സൂര്യ, അറ്റ്‌ലി, എ ആര്‍ റഹ്മാന്‍ തുടങ്ങി പ്രമുഖ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വിവാഹത്തിന് എത്തിയിരുന്നു.
ഇപ്പോഴിതാ വിവാഹ ചടങ്ങിനെത്തിയ എ ആര്‍ റഹ്മാന്റെ ഫോട്ടോകള്‍ പുറത്തുവന്നിരിക്കുകയാണ്. വിവാഹ ചടങ്ങിലെ പുതിയ ഫോട്ടോകള്‍ വിഘ്‌നേശ് ശിവന്‍ തന്നെയാണ് പങ്കുവെച്ചത്. ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് നയന്‍താരയും വിഗ്‌നേഷ് ശിവനും വിവാഹിതരാകുന്നത്. ബംഗാള്‍ ഉള്‍ക്കടലിന്റെ പശ്ചാത്തലത്തില്‍ ഹിന്ദു ആചാരപ്രകാരമാണു വിവാഹം.
അതിഥികള്‍ക്കു പോലും മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ വിലക്കുണ്ടായിരുന്നു. വരന്റെയും വധുവിന്റെയും ഫോട്ടോകള്‍ പതിപ്പിച്ച വാട്ടര്‍ ബോട്ടിലുകള്‍ അതിഥികള്‍ക്കായി ഒരുക്കിയിരുന്നു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് വിലയേറിയ സമ്മാനങ്ങളും നല്‍കി. മെഹന്ദി ചടങ്ങ് ജൂണ്‍ എട്ടിനു രാത്രിയായിരുന്നു.
എന്നാല്‍ ഇതിന്റെ ചിത്രങ്ങളോ വിഡിയോകളെ കാണാന്‍ അല്‍പം കാത്തിരിക്കേണ്ടി വരും. വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദര്‍ശന അവകാശം നെറ്റ്ഫ്‌ളിക്‌സിനായിരുന്നു. ചലച്ചിത്ര സംവിധായകന്‍ ഗൗതം വാസുദേവ മേനോനാണു നെറ്റ്ഫ്‌ളിക്‌സിനായി വിവാഹ ചടങ്ങുകള്‍ സംവിധാനം ചെയ്തത്.
ബോളിവുഡിലേയും കോളിവുഡിലേയും നടീനടന്മാര്‍ ഒഴുകിയെത്തിയിരുന്നു. സൂപ്പര്‍താരങ്ങളെ കൊണ്ടു നിറഞ്ഞു. പക്ഷേ മലയാളത്തിലെ സൂപ്പര്‍താരങ്ങളൊന്നും വിവാഹത്തിന് എത്തിയില്ല. മലയാളിയാണ് നയന്‍താര. അതുകൊണ്ടാണ് മലയാളി താരങ്ങളുടെ അസാന്നിധ്യം ചര്‍ച്ചയായതും. നയന്‍താരവിഘ്‌നേശ് ശിവന്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദിലീപ് മാത്രമാണ് കൊച്ചിയില്‍ നിന്ന് എത്തിയത്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലായിരുന്നു ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍.
ഷാരൂഖ് ഖാന്‍, രജനികാന്ത് അടക്കമുള്ള താരങ്ങള്‍ ചടങ്ങില്‍ എത്തിയിരുന്നു. മലയാളത്തില്‍ നയന്‍താരയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ദിലീപ്. സൂപ്പര്‍ഹിറ്റ് ചിത്രമായ ബോഡി ഗാര്‍ഡില്‍ ഇവര്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയില്‍ അതിഥിവേഷത്തിലും നയന്‍താര എത്തുകയുണ്ടായി. ദിലീപുമായി അടുത്ത വ്യക്തിബന്ധം നയന്‍താരയ്ക്കുണ്ട്.
