Connect with us

ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന പൊന്നിയിന്‍ സെല്‍വന്‍.. ഒരുപാട് ആഗ്രഹിച്ച വേഷം; പൊന്നിയിന്‍ സെല്‍വന്റെ ലോക്കേഷന്‍ ചിത്രവുമായി ജയറാം

Malayalam

ജയം രവിയെ പ്രധാന കഥാപാത്രമാക്കി മണിരത്‌നം അണിയിച്ചൊരുക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ഈ ചിത്രത്തിന്റെ ലോക്കേഷന്‍ ചിത്രവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ജയറാം. സിനിമയുടെ ലോക്കേഷനില്‍ ഇരിക്കുന്ന ജയറാമിന്റെയും സഹപ്രവര്‍ത്തരുടെയും ചിത്രമാണ് സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിട്ടുള്ളത്.

ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗത്തിന്റെ ടീസര്‍ പുറത്തു വന്നതിനു പിന്നാലെ, ടീസറില്‍ സെക്കന്റുകള്‍ മാത്രം മിന്നിമാഞ്ഞ ജയറാമിന്റെ കഥാപാത്രവും സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ചയായി മാറിയിരുന്നു. പിന്നാലെയാണ് ജയറാം ലോക്കേഷന്‍ ചിത്രം പങ്കുവെച്ചത്.

‘രവിവര്‍മ്മന്‍, മണിരത്‌നം വാക്കുകള്‍ക്ക് അതീതമായ പ്രതിഭകള്‍. ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന പൊന്നിയിന്‍ സെല്‍വന്‍.. ഒരുപാട് ആഗ്രഹിച്ച വേഷം.. ആള്‍വാര്‍ക്ക് അടിയന്‍ നമ്പി’ എന്ന അടിക്കുറിപ്പോടെയാണ് ജയറാം പങ്കുവെച്ചിട്ടുള്ളത്. അതിഗംഭീര സെറ്റും കണ്ണഞ്ചിപ്പിക്കുന്ന യുദ്ധരംഗങ്ങള്‍കൊണ്ടും സമ്പുഷ്ടമാണ് ടീസര്‍.

വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, പ്രഭു, അശ്വിന്‍ കകുമനു, ലാല്‍, പാര്‍ഥിപന്‍, റിയാസ് ഖാന്‍, മോഹന്‍ രാമന്‍, അമല പോള്‍, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, ശരത്കുമാര്‍, ജയറാം, റഹ്മാന്‍, കിഷോര്‍, പ്രകാശ് രാജ്, വിക്രം പ്രഭു, ജയചിത്ര തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

More in Malayalam

Trending