Connect with us

ദിൽഷയുടെ കംഫർട്ട് സോണാണ് ബ്ലെസ്ലിയും റോബിനും; ഇത്ര സ്മാർട്ടായി സംസാരിച്ച് പിടിച്ച് നിൽക്കുമെന്ന് ഞങ്ങൾ ഇപ്പോഴാണ് മനസിലാക്കുന്നത്; ആ സത്യം വെളിപ്പെടുത്തി ദിൽഷയുടെ സഹോദരി!

TV Shows

ദിൽഷയുടെ കംഫർട്ട് സോണാണ് ബ്ലെസ്ലിയും റോബിനും; ഇത്ര സ്മാർട്ടായി സംസാരിച്ച് പിടിച്ച് നിൽക്കുമെന്ന് ഞങ്ങൾ ഇപ്പോഴാണ് മനസിലാക്കുന്നത്; ആ സത്യം വെളിപ്പെടുത്തി ദിൽഷയുടെ സഹോദരി!

ദിൽഷയുടെ കംഫർട്ട് സോണാണ് ബ്ലെസ്ലിയും റോബിനും; ഇത്ര സ്മാർട്ടായി സംസാരിച്ച് പിടിച്ച് നിൽക്കുമെന്ന് ഞങ്ങൾ ഇപ്പോഴാണ് മനസിലാക്കുന്നത്; ആ സത്യം വെളിപ്പെടുത്തി ദിൽഷയുടെ സഹോദരി!

ബി​ഗ് ബോസ് വീട് ഇപ്പോൾ ഫിനാലെയ്ക്ക് മുൻപുള്ള ശാന്തത അനുഭവിക്കുകയാണ്. ഫിനാലെക്ക് ഇനി കേവലം മൂന്ന് ദിനങ്ങൾ മാത്രം. ആര് വിജയിക്കുമെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ബിഗ് ബോസ് പ്രേക്ഷകർ.

50 ലക്ഷം രൂപയാണ് വിജയിയെ കാത്തിരിക്കുന്നത്. ഇപ്പോൾ ആറുപേരാണ് വീട്ടിൽ ട്രോഫിക്കായി മത്സരിക്കുന്നത്. അതിൽ നിന്നും ഒരാൾ കൂടി മിഡ് വീക്ക് എവിക്ഷനിൽ പുറത്താകും. കാരണം ബി​ഗ് ബോസിൽ അവശേഷിക്കുന്നവർക്ക് വേണ്ടി ബി​ഗ് ബോസ് മലയാളം സീസണുകളുടെ ചരിത്രത്തിൽ ആദ്യമായി പണം വെച്ചൊരു ടാസ്ക് നൽകിയിരുന്നു ബി​ഗ് ബോസ്.

വിജയിക്ക് ലഭിക്കുന്ന തുകയിൽ നിന്നും പത്ത് ലക്ഷം രൂപ മത്സരാർത്ഥികളുടെ മുന്നിൽ വെച്ചാണ് ടാസ്ക്ക് ബി​ഗ് ബോസ് നടത്തിയത്. പക്ഷെ ആരും പണം സ്വീകരിച്ച് പുറത്ത് പോകാൻ തയ്യാറായില്ല.

അതിനാൽ ടോപ്പ് ഫൈവായി മത്സരാർഥികളെ ചുരുക്കുന്നതിന് വേണ്ടി ഒരാളെ കൂടി ബി​ഗ് ബോസ് എവിക്ടാക്കും. ഇപ്പോഴുള്ള മത്സരാർഥികളിൽ ഏറ്റവും ശക്തയായി മുന്നോട്ട് പോകുന്ന മത്സരാർത്ഥിയാണ് ദിൽഷ. വോട്ടിങിലും ദിൽഷയും ബ്ലെസ്ലിയും ഒപ്പത്തിനൊപ്പമാണ് നിൽക്കുന്നത്.

​ഗ്രാന്റ് ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ദിൽഷയെ കുറിച്ച് സംസാരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ സഹോദരി. നിരവധി തവണ ഓഡീഷനുണ്ടായിരുന്നു. മുംബൈയിലേക്ക് പോകേണ്ടതിന്റെ രണ്ട് ദിവസം മുമ്പാണ് പോകാനുള്ള കൺഫർമേഷൻ ലഭിച്ചത്. അതിനാൽ തന്നെ എല്ലാം പെട്ടന്നാണ് ഒരുക്കിയത്.

ഇപ്പോൾ അവൾ ഫിനാലെ മത്സരാർഥിയായി നിൽക്കുന്നതിൽ ഞങ്ങൾ സന്തോഷത്തിലാണ്. അവൾ ഇത്ര സ്മാർട്ടായി സംസാരിച്ച് പിടിച്ച് നിൽക്കുമെന്ന് ഞങ്ങൾ ഇപ്പോഴാണ് മനസിലാക്കുന്നത്. അവൾ ഒരു അമ്മക്കുട്ടിയാണ്. ബ്ലെസ്ലിയും റോബിനും ദിൽഷയുടെ കംഫർട്ട് സോണാണ്. റിയാസിന്റെ ​ഗെയിമും ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്.

പിറന്നാളിന് സമ്മാനം അവൾക്ക് ഞങ്ങൾ എപ്പോഴും കൊടുക്കുന്നതാണ്. ദിൽഷ തിരിച്ച് വന്നിട്ട് വേണം പിറന്നാൾ ആഘോഷമാക്കാൻ. അവൾ ജയിച്ച് കാണാൻ ആ​ഗ്രഹമുണ്ട്. കാരണം ഏത് മത്സരത്തിൽ പങ്കെടുത്താലും എന്തെങ്കിലും പഠിക്കാൻ വേണ്ടി പോവുകയാണെങ്കിലും അവൾ നൂറ് ശതമാനവും കൊടുക്കാറുണ്ട്. ബി​ഗ് ബോസിലും ദിൽഷ അങ്ങനെയാണ് നിൽക്കുന്നത് ദിൽഷയുടെ സഹോ​ദരി പറഞ്ഞു.

about biggboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top