Connect with us

റോബിന്‍ പോയ ശേഷം നിനക്ക് ഇവിടെ നിന്നും എന്തെങ്കിലും ക്ലൂ കിട്ടിയിരുന്നുവോ? ; റോബിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യം പൊട്ടിച്ച് റിയാസ്; ബാക്കി പുറത്തുവച്ചെന്ന് ദിൽഷ!

TV Shows

റോബിന്‍ പോയ ശേഷം നിനക്ക് ഇവിടെ നിന്നും എന്തെങ്കിലും ക്ലൂ കിട്ടിയിരുന്നുവോ? ; റോബിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യം പൊട്ടിച്ച് റിയാസ്; ബാക്കി പുറത്തുവച്ചെന്ന് ദിൽഷ!

റോബിന്‍ പോയ ശേഷം നിനക്ക് ഇവിടെ നിന്നും എന്തെങ്കിലും ക്ലൂ കിട്ടിയിരുന്നുവോ? ; റോബിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യം പൊട്ടിച്ച് റിയാസ്; ബാക്കി പുറത്തുവച്ചെന്ന് ദിൽഷ!

ബിഗ് ബോസ് മലയാളം സീസണ്‍ 4 ഫിനാലെ അടുത്തെത്തിയിരിക്കുകയാണ്. പുറത്ത് ഇറങ്ങാനും നൂറ് ദിവസം തികയ്ക്കാനും ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് എന്നറിയാമെങ്കിലും മത്സരച്ചൂടിൽ കുറവൊന്നും സംഭവിച്ചിട്ടില്ല.

ബിഗ് ബോസ് വീട്ടിലെ അന്തിമ പോരാട്ടത്തില്‍ അവശേഷിക്കുന്നത് വെറും ആറ് പേര് മാത്രമാണ്. ഇതില്‍ ഒരാള്‍ കൂടി പുറത്തായ ശേഷമായിരിക്കും വിന്നറെ കണ്ടെത്താനുള്ള മത്സരം തുടങ്ങുക.

കഴിഞ്ഞ മൂന്ന് സീസണുകളേയും അപേക്ഷിച്ച് ടാഗ് ലൈന്‍ സൂചിപ്പിക്കുന്നത് പോലെ കളര്‍ഫുള്ളായൊരു സീസണായിരുന്നു ഇത്തവണ അരങ്ങേറിയത്. ശക്തമായ പോരാട്ടങ്ങള്‍ക്കൊപ്പം തന്നെ അടിയും വഴക്കുമൊക്കെ പതിവായി മാറുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. അങ്ങനെ ഈ സീസണിനെക്കുറിച്ച് പറയുമ്പോള്‍ മറക്കാന്‍ പറ്റില്ലാത്ത രണ്ട് പേരുകളാണ് റോബിനും ജാസ്മിനും.

റിയാസിനെ കയ്യേറ്റം ചെയ്തിതനായിരുന്നു റോബിനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കിയത്. അതേസമയം റോബിനെ തിരികെ കൊണ്ടു വരാന്‍ ശ്രമിക്കുന്നതായി ആരോപിച്ചായിരുന്നു ജാസ്മിന്‍ ഷോയില്‍ നിന്നും സ്വയം പിന്മാറിയത്. ഇത് വലിയ ചര്‍ച്ചകള്‍ക്കും പൊട്ടിത്തെറികള്‍ക്കും വഴിയൊരുക്കുകയും ചെയ്തിരുന്നു.

റോബിനും ജാസ്മിനും പോയ ശേഷം ആ സ്ഥാനത്തേക്ക് കടന്നു വന്നവരാണ് റിയാസും ദില്‍ഷയും. എന്നാല്‍ റോബിനേയും ജാസ്മിനേയും പോലെ അടി മാത്രമായി അവസാനിച്ചില്ല ഇരുവരും. റിയാസും ദില്‍ഷയും തമ്മിലുള്ള പിണക്കമൊക്കെ മാറി. ഇപ്പോള്‍ ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഇതിനിടെ ഇന്നിതാ റോബിനെക്കുറിച്ചുള്ള ഇരുവരുടേയും സംസാരം ശ്രദ്ധ നേടുകയാണ്.

അവന്‍ കൂടെ കാരണമാണ് ജാസ്മിന്‍ പോയി എന്നത് എനിക്ക് അവനോട് ദേഷ്യം കൂടാനുള്ള കാരണമാണ്. പക്ഷെ ഞാന്‍ ഇവിടെ അവന്റെ കപ്പെറിഞ്ഞ് പൊട്ടിച്ചതിന് പിന്നിലൊരു കാരണമുണ്ട്. അത് പക്ഷെ എനിക്ക് ഇവിടെ വച്ച് പറയാനാകില്ല. ഞാന്‍ വേണമെങ്കില്‍ പുറത്തിറങ്ങിയ ശേഷം പറയാമെന്നായിരുന്നു റിയാസ് പറഞ്ഞത്. ആ മതിയെന്നായി ദില്‍ഷ.

റോബിന്‍ പോയ ശേഷം നിനക്ക് ഇവിടെ നിന്നും എന്തെങ്കിലും ക്ലൂ കിട്ടിയിരുന്നുവോ? എന്ന് റിയാസ് ചോദിച്ചപ്പോള്‍ ഇല്ല. എനിക്കങ്ങനെ ഒരു ക്ലൂവും കിട്ടാറില്ലെന്നുമായിരുന്നു ദില്‍ഷയുടെ മറുപടി. എത്ര പതുക്കെ പറഞ്ഞാലും കേള്‍ക്കും. റോണ്‍സനുമായുള്ള വീഡിയോ കാണിച്ചപ്പോഴാണ് മനസിലായത്. തട്ടുമ്പോഴുള്ള ഒച്ച വരെ മൈക്കിള്‍ കിട്ടുമെന്ന് പറഞ്ഞ് റിയാസ് ക്യാമറയില്‍ നോക്കുന്നുണ്ട്.

പിന്നാലെ റിയാസ് പതിഞ്ഞ സ്വരത്തില്‍ ദില്‍ഷയോട് മനസ് തുറക്കുകയായിരുന്നു. ഈ വീടില്‍ ഒരിടമുണ്ട്. റോബിന്‍ അവിടെയായിരുന്നു കഴിഞ്ഞിരുന്നത്. ഞാന്‍ സംസാരം കേട്ടിരുന്നു. റോബിന്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നുവെന്നും റിയാസ് പറഞ്ഞു. എന്നാല്‍ ഒന്നും മനസിലായില്ല.

ഞാന്‍ ചിലപ്പോള്‍ ട്യൂബ് ലൈറ്റാണെന്നായിരുന്നു ദില്‍ഷയുടെ പ്രതികരണം. റിയാസ് സംസാരിക്കാന്‍ വീണ്ടും ശ്രമിക്കുന്നുണ്ടെങ്കിലും പറയുന്നത് ദില്‍ഷയ്ക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. നമുക്കിത് പുറത്തിറങ്ങിയ ശേഷം പറയാം എന്ന് പറഞ്ഞ് ഇരുവരും എഴുന്നേറ്റ് പോവുകയായിരുന്നു.

about biggboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top