Connect with us

വലിയ തുക കണ്ടിട്ടും 100 ദിവസം തികയ്ക്കാന്‍ അവര്‍ തീരുമാനിച്ചു; നിങ്ങളില്‍ ആര്‍ക്കെങ്കിലും ആണ് ഈ ഒരു അവസരം കിട്ടിയതെങ്കില്‍ ആ തുക എടുക്കുമോ? അതോ 100 ദിനങ്ങള്‍ തികയ്ക്കുമോ?; നടി അശ്വതിയുടെ ചോദ്യം!

TV Shows

വലിയ തുക കണ്ടിട്ടും 100 ദിവസം തികയ്ക്കാന്‍ അവര്‍ തീരുമാനിച്ചു; നിങ്ങളില്‍ ആര്‍ക്കെങ്കിലും ആണ് ഈ ഒരു അവസരം കിട്ടിയതെങ്കില്‍ ആ തുക എടുക്കുമോ? അതോ 100 ദിനങ്ങള്‍ തികയ്ക്കുമോ?; നടി അശ്വതിയുടെ ചോദ്യം!

വലിയ തുക കണ്ടിട്ടും 100 ദിവസം തികയ്ക്കാന്‍ അവര്‍ തീരുമാനിച്ചു; നിങ്ങളില്‍ ആര്‍ക്കെങ്കിലും ആണ് ഈ ഒരു അവസരം കിട്ടിയതെങ്കില്‍ ആ തുക എടുക്കുമോ? അതോ 100 ദിനങ്ങള്‍ തികയ്ക്കുമോ?; നടി അശ്വതിയുടെ ചോദ്യം!

ബിഗ്‌ബോസ് സീസൺ ഫോർ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് മൂന്ന് ദിവസം മാത്രമേ ഇനിയുള്ളു. ഇതിനിടയിൽ ഇന്നലെ മത്സരാര്‍ഥികള്‍ക്ക് വലിയൊരു അവസരം കൂടി ബിഗ്‌ബോസ് നല്‍കിയിരുന്നു. രണ്ട് ലക്ഷം, അഞ്ച് ലക്ഷം, പത്ത് ലക്ഷം, എന്നിങ്ങനെ മൂന്ന് തുക മുന്നോട്ട് വെക്കുകയും അതിലേതെങ്കിലും ഒന്നെടുത്ത് പുറത്തേക്ക് പോവാനുള്ള ചാന്‍സാണ്. എന്നാല്‍ ആരുമത് എടുക്കാന്‍ തയ്യാറായില്ല.

റിയാസ് എടുക്കുന്നത് പോലെ വന്ന് എല്ലാവരെയും പറ്റിച്ചിട്ട് തിരിച്ച് പോവുകയും ചെയ്തു. എന്തായാലും നൂറ് ദിവസം മത്സരം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച മത്സരാര്‍ഥികളെ അഭിനന്ദിക്കുകയാണ് നടി അശ്വതി. ബിഗ് ബോസിനെ പറ്റിയുള്ള അഭിപ്രായങ്ങള്‍ നിരന്തരം പറയാറുള്ള നടി കഴിഞ്ഞ എപ്പിസോഡിനെ കുറിച്ചും ഫേസ്ബുക്കില്‍ കുറിച്ചു.

“പത്തു ലക്ഷം രൂപയും ആറ് പേരും”

വല്ലാത്തൊരു മാനസികാവസ്ഥയില്‍ കൂടെയാണ് ബിഗ് ബോസ് ഇന്ന് മത്സരാര്‍ത്ഥികളെ കൊണ്ടു പോയത്. ആദ്യം രണ്ട് ലക്ഷം, പിന്നേ അഞ്ചു ലക്ഷം അതിനു ശേഷം പത്തു ലക്ഷം. ഇന്നലെ പ്രൊമോയില്‍ കാണിച്ച പോലെ അഞ്ചു ലക്ഷം കാണിച്ച സമയം റിയാസ് മുന്നോട്ട് വന്നപ്പോള്‍ ഒന്ന് ഞെട്ടിയെങ്കിലും, പ്രേക്ഷകര്‍ എന്നെ സ്‌നേഹിക്കുന്നുണ്ട് അതുകൊണ്ട് ഈ തുക എനിക്ക് വേണ്ട’ എന്ന് പറയാന്‍ ആയിരുന്നു. പക്ഷെ പൈസക്ക് എല്ലാവര്‍ക്കും ആവശ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും, 100 ദിനങ്ങള്‍ തികയ്ക്കുക എന്ന മോഹം മാത്രം ആയിരുന്നു എല്ലാവര്‍ക്കും. അതിനു ആറുപേര്‍ക്കും സല്യൂട്ട്.

പോകുന്ന പോക്ക് വെച്ചു ആ എമൗണ്ട് വിജയസാധ്യത കുറവുള്ളവര്‍ ആര്‍ക്കെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു. പക്ഷെ അവര്‍ക്കറിയില്ലല്ലോ സാദ്ധ്യതകള്‍ ആര്‍ക്കാണെന്ന്. ഇത്ര വലിയൊരു തുകയും ഒപ്പം ഇത്രയും ദിവസം ബിഗ് ബോസ് ഹൗസില്‍ നിന്നതിന്റെ തുകയും ചേര്‍ത്ത് തെറ്റില്ലാത്ത ഒരു എമൗണ്ട് കിട്ടുകയും ചെയ്യുമായിരുന്നു. എന്തായാലും അവര്‍ക്കാര്‍ക്കും എമൗണ്ട് വേണ്ട.

ഗ്രാന്‍ഡ് ഫിനാലെ മാത്രം സ്വപ്നം. അതിലേക്ക് ഇനി 4 ദിനങ്ങള്‍ മാത്രം. ബിഗ് ബോസ് എന്ന ഗെയിം മനസിലാക്കി, യഥാര്‍ത്ഥമായി കളിക്കുന്നവരെ ബുദ്ധിപൂര്‍വം വോട്ട് നല്‍കി വിജയിപ്പിക്കുക എന്ന് ഓര്‍മിപ്പിച്ചു കൊള്ളട്ടെ..

ഞാന്‍ ഒന്ന് ചോദിച്ചോട്ടെ, നിങ്ങളില്‍ ആര്‍ക്കെങ്കിലും ആണ് ഈ ഒരു അവസരം കിട്ടിയതെങ്കില്‍ ആ തുക എടുക്കുമോ? അതോ 100 ദിനങ്ങള്‍ തികയ്ക്കുമോ? അപ്പോള്‍ എല്ലാവരും നാളത്തെ പ്രോമോ കണ്ടല്ലോ! കാത്തിരിക്കാം നമുക്ക്..’ എന്നുമാണ് അശ്വതി പറയുന്നത്.

ദില്‍ഷ, ബ്ലെസ്ലി, റിയാസ് എന്നിവരാണ് ബിഗ് ബോസ് വീട്ടിൽ ടോപ് ത്രീയിൽ എത്താൻ സാധ്യതയുള്ള മത്സരാർത്ഥികൾ. അതിലാരെങ്കിലും ഒരാള്‍ ടൈറ്റില്‍ വിന്നറാവുമെന്ന കാര്യത്തില്‍ സംശയമില്ല. ലക്ഷ്മിപ്രിയയും ധന്യയും ഫൈനല്‍ ഫൈവിലേക്കും സൂരജ് മിഡ് വീക്ക് എവിക്ഷനിലൂടെയും പുറത്താവാന്‍ സാധ്യതയുള്ളതായിട്ടാണ് വിവരം. എന്തായാലും ബിഗ് ബോസിലേക്ക് പുറത്ത് പോയ മത്സരാര്‍ഥികളെല്ലാം തിരിച്ച് വരുന്നതാണ് പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

about biggboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top