ബോളിവുഡിലെ യങ് സൂപ്പര്‍സ്റ്റാറാണ് രണ്‍ബീര്‍ കപൂര്‍. ഇപ്പോള്‍ തന്റെ ആദ്യത്തെ പ്രതിഫലത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. ആദ്യമായി കിട്ടിയ 250 രൂപയുടെ പേ ചെക്ക് നല്ല കുട്ടിയെ പോലെ അമ്മയുടെ കയ്യില്‍ കൊടുത്തു എന്നാണ് താരം പറഞ്ഞത്. ഇത് കണ്ട് അമ്മ കരഞ്ഞെന്നുമാണ് അഭിമുഖത്തില്‍ രണ്‍ബീര്‍ പറയുന്നത്.
എന്റെ ആദ്യത്തെ പ്രതിഫലം 250 രൂപയാണ്. പ്രേം ഗ്രാന്ഥ് എന്ന ചിത്രത്തില്‍ സഹായിയായി പ്രവര്‍ത്തിച്ചപ്പോഴാണ് ഇത് കിട്ടിയത്. ഒരു നല്ല കുട്ടിയെ പോലെ ഞാന്‍ അമ്മയുടെ റൂമിലേക്കു പോയി അമ്മയുടെ കാലില്‍ പ്രതിഫലം വച്ചു. അത് നോക്കി അമ്മ കരയാന്‍ തുടങ്ങി. ഞാന്‍ ചെയ്ത ഒരു ഫില്‍മി മൊമന്റുകളില്‍ ഒന്നാണ് ഇത് എന്നും രണ്‍ബീര്‍ പറഞ്ഞു.
താരദമ്ബതികളായ ഋഷി കപൂറിന്റേയും നീതു കപൂറിന്റേയും മകനാണ് രണ്‍ബീര്‍. തന്റെ അങ്കിളായ രാജീവ് കപൂറിന്റെ സിനിമയായ പ്രേം ഗ്രന്ഥിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്.
ഇപ്പോള്‍ തന്റെ രണ്ടു സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് രണ്‍ബീര്‍. ആലിയ ഭട്ടിനൊപ്പമുള്ള ബ്രഹ്മാസ്ത്ര സെപ്റ്റംബര്‍ 9നാണ് റിലീസ് ചെയ്യുക. കൂടാതെ കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ഷംഷേരയും റിലീസിന് ഒരുങ്ങുകയാണ്. ജൂലൈ 22നാണ് ചിത്രം തിയറ്ററില്‍ എത്തുക.
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരനായ സിറാജ് വലിയതുറ....
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ശ്രീകാന്ത്. ഇപ്പോഴിതാ ലഹരിക്കേസിൽ നടനെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. നടനെ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്....