Connect with us

കെജിഎഫ് മൂന്നാം ഭാഗത്തിന് സാധ്യത; ചിന്തിക്കുന്നത് പ്രേക്ഷകരുടെ നിര്‍ബന്ധപ്രകാരം

News

കെജിഎഫ് മൂന്നാം ഭാഗത്തിന് സാധ്യത; ചിന്തിക്കുന്നത് പ്രേക്ഷകരുടെ നിര്‍ബന്ധപ്രകാരം

കെജിഎഫ് മൂന്നാം ഭാഗത്തിന് സാധ്യത; ചിന്തിക്കുന്നത് പ്രേക്ഷകരുടെ നിര്‍ബന്ധപ്രകാരം

കെജിഎഫ് മൂന്നാം ഭാഗത്തിന് സാധ്യതയുണ്ടെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍. കെജിഎഫിന്റെ ആദ്യ രണ്ട് ഭാഗത്തിന് ലഭിച്ച വരവേല്‍പ്പും പ്രേക്ഷകരുടെ നിര്‍ബന്ധവുമാണ് മൂന്നാം ഭാഗത്തിന്റെ സാധ്യതകളെ കുറിച്ച് ചിന്തിക്കുന്നത് എന്നും പ്രശാന്ത് നീല്‍ പറഞ്ഞു. കെജിഎഫിന്റെ ലോകത്തെയും അവിടുത്തെ കഥാപാത്രങ്ങളെയും ഇഷ്ടപ്പെടുന്നു എന്നും അത് തുടര്‍ന്നുകൊണ്ട് പോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നും പ്രശാന്ത് പറഞ്ഞു.

‘മൂന്നാം ഭാഗം എപ്പോള്‍ സംഭവിക്കും എന്ന് ഞങ്ങള്‍ക്കറിയില്ല. പക്ഷെ ഞങ്ങളുടെ ഉള്ളില്‍ അങ്ങനെ ഒരു ആശയം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു ഇടവേള എടുക്കാനാണ് തീരുമാനം. അതിനു ശേഷം മടങ്ങി വരും.’ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ഒക്ടോബറോടെ മൂന്നാമത്തെ ചിത്രത്തിനായി തുടക്കം കുറയ്ക്കുമെന്നും 2024ഓടെ തിയേറ്ററുകളില്‍ എത്തുമെന്നും കഴിഞ്ഞ മാസം നടന്ന ഒരു അഭിമുഖത്തില്‍ കെജിഎഫിന്റെ നിര്‍മ്മാതാവായ വിജയ് കിരഗണ്ഡു പറഞ്ഞിരുന്നു. ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് ‘കെജിഎഫ് ചാപ്റ്റര്‍ 2’ കാഴ്ചവച്ചത്. 2018ലാണ് കെജിഎഫ് ചാപ്റ്റര്‍ 1 റിലീസ് ചെയ്തത്. ‘കെജിഎഫ് ചാപ്റ്റര്‍ 2’ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും ചിത്രം ഇതുവരെ നേടിയത് 1250 കൊടിക്കും മേലെയാണ്.

ഹിന്ദി പതിപ്പിന് മാത്രം 435 കൊടിയും. ബോളിവുഡിലാണ് ചിത്രം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി മുന്നേറുന്നത്. ബോളിവുഡ് ചിത്രങ്ങള്‍ക്ക് ലഭിക്കാത്ത പിന്തുണയാണ് ഹിന്ദി പതിപ്പിലൂടെ കെജിഎഫ് സ്വന്തമാക്കിയത്. ഇതും മറ്റൊരു ചരിത്ര വിജയം തന്നെയാണ്. ഒപ്പം മറ്റൊരു തെന്നിന്ത്യന്‍ ചിത്രത്തിനും ലഭിക്കാത്ത പിന്തുണയും സ്വീകാര്യതയുമാണ് കെജിഎഫ് സിനിമയ്ക്ക് നേടാനായത്.

More in News

Trending

Recent

To Top