Malayalam
മലയാളികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു, പ്രണവും കല്യാണിയും ഒരുമിക്കുന്നു… ആരാധകർ കേൾക്കാൻ ആഗ്രഹിച്ച വാർത്ത; ആ ചിത്രം പുറത്ത്
മലയാളികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു, പ്രണവും കല്യാണിയും ഒരുമിക്കുന്നു… ആരാധകർ കേൾക്കാൻ ആഗ്രഹിച്ച വാർത്ത; ആ ചിത്രം പുറത്ത്
ഈ വര്‍ഷം തിയേറ്ററുകളില്‍ ഏറ്റവുമധികം തരംഗമായി മാറിയ സിനിമയാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം. ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തിയത് കല്യാണിയായിരുന്നു. മരയ്ക്കാർ സിനിമയിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഹൃദയത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമോയെന്നുള്ള ചോദ്യമായിരുന്നു ആരാധകർ ഉയർത്തിയത്.
ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഹൃദയത്തിന്റെ കലാ സംവിധായകന്‍ പ്രശാന്ത് അമരവിള പങ്കുവച്ച പോസ്റ്റാണ് ചര്‍ച്ചയായിരിക്കുന്നത്.
പ്രണവിനും കല്യാണിക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് ‘വീണ്ടും ഒരുമിക്കാന്‍ പോകുന്നു’ എന്നാണ് പ്രശാന്ത് കുറിച്ചത്. അഞ്ജലി മേനോന്‍ ചിത്രത്തില്‍ പ്രണവും കല്യാണിയും വീണ്ടും ഒന്നിക്കുന്നവെന്ന തരത്തില്‍ ചര്‍ച്ചകള്‍ നിലനിന്നിരുന്നു. ആ സിനിമയാണോയെന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
കല്യാണിയും പ്രണവും ബാല്യകാല സുഹൃത്തുക്കൾ കൂടിയാണ്. മുൻപ് ഒരിക്കൽ നടി നൽകിയ അഭിമുഖത്തിൽ പ്രണവിനെ കുറിച്ച് കല്യാണി പറഞ്ഞിരുന്നു. ”ലാലങ്കിളിന്റെ കഴിവ് തന്നെയാണ് അപ്പുച്ചേട്ടനും ലഭിച്ചിട്ടുള്ളത്. ഒരു ഷോട്ട് പറഞ്ഞുകൊടുത്താല്‍ അധികം ചിന്തിക്കാതെ മനോഹരമായി ചെയ്യും. ലാലങ്കിളും അപ്പുച്ചേട്ടനെപ്പോലെ തന്നെ ആയാസരഹിതമായാണ് അഭിനയിക്കുന്നതെന്ന് അമ്മ തന്നോട് പറഞ്ഞിട്ടുണ്ടെന്നും കല്യാണി പറഞ്ഞിരുന്നു.
‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിലാണ് പ്രണവും കല്യാണിയും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം. പിന്നീടാണ് വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിൽ ഇരുവരും അഭിനയിച്ചത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് ‘ഹൃദയം’ നിര്‍മിച്ചത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍. പ്രണവ് മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ‘ഹൃദയം’. കൊവിഡ് കാലത്തെ പ്രതിസന്ധിയേയും അതിജീവിച്ചാണ് ഹൃദയം വൻ ഹിറ്റായി മാറിയത്.