Connect with us

കല്‍പ്പന എന്റെ കൂടപ്പിറക്കാത്ത സഹോദരി, വെള്ളത്തുണിയില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന ഒരു പടം ആരോ വാട്‌സാപ്പില്‍ അയച്ചിരുന്നു. അത് കണ്ടതോടെ ഞാന്‍ തകര്‍ന്നുപോയി; തുറന്ന് പറഞ്ഞ് മനോജ് കെ ജയന്‍

Malayalam

മലയാള സിനിമയ്ക്ക് ഇന്നും തീരാനഷ്ടമാണ് നടി കല്‍പനയുടെ മരണം. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരത്തിന് പകരം വെയ്ക്കാന്‍ ആരുമില്ല. ഇപ്പോഴിതാ കല്പനയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ മനോജ് കെ ജയന്‍.

ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം കല്പനയെക്കുറിച്ച് മനസ്സുതുറന്നത്. കല്‍പ്പന എന്റെ കൂടപ്പിറക്കാത്ത സഹോദരി എന്ന് തന്നെ പറയാം. എന്റെ ദു:ഖത്തിലും സന്തോഷത്തിലുമെല്ലാം കൂടെനിന്ന വ്യക്തിയാണ് കല്‍പ്പന.

ഇത്രനേരത്തെ പോവേണ്ടയാളല്ലല്ലോ, മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിച്ചിരുന്നില്ല. വെള്ളത്തുണിയില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന ഒരു പടം ആരോ വാട്‌സാപ്പില്‍ അയച്ചിരുന്നു. അത് കണ്ടതോടെ ഞാന്‍ തകര്‍ന്നുപോയി അദ്ദേഹം പറഞ്ഞു.

2016 ജനുവരിയിലാണ് കല്‍പ്പനയുടെ വിയോഗ വാര്‍ത്ത എത്തിയത്. താരത്തെ ഷൂട്ടിംഗിനായി ഹൈദരാബാദില്‍ പോയ താമസിച്ചിരുന്ന ഹോട്ടലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. ശ്രീമയി എന്നു പേരുള്ള മകളുണ്ട്.

More in Malayalam

Trending