Connect with us

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം; ഈ മാസം 28 ന് വിധി പറയും; ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിലെ ശബ്ദ സന്ദേശങ്ങളും പ്രോസിക്യൂഷന്‍ തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു

Malayalam

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം; ഈ മാസം 28 ന് വിധി പറയും; ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിലെ ശബ്ദ സന്ദേശങ്ങളും പ്രോസിക്യൂഷന്‍ തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം; ഈ മാസം 28 ന് വിധി പറയും; ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിലെ ശബ്ദ സന്ദേശങ്ങളും പ്രോസിക്യൂഷന്‍ തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. തുടരന്വേഷണത്തിന് ഒന്നര മാസം കൂടി നീട്ടി കിട്ടിയതോടെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ദിവസങ്ങളായി ഈ ഹര്‍ജിയില്‍ വാദം തുടരുകയായിരുന്നു. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും ദിവസങ്ങള്‍ നീണ്ട വാദവും സത്യവാങ്മൂലം നല്‍കലും എല്ലാം അവസാനിച്ചിരിക്കുകയാണ്.

തുടര്‍ന്ന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ഈ മാസം 28 ന് വിധി പറയും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നും ഇതിന് തെളിവുകള്‍ ഉണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിലെ ശബ്ദ സന്ദേശങ്ങളും പ്രോസിക്യൂഷന്‍ തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളുടെ ഫോണില്‍ നിന്ന് പിടിച്ചെടുത്ത ശബ്ദ സന്ദേശങ്ങളും കോടതിയ്ക്ക് മുന്‍പാകെ പ്രോസിക്യൂഷന്‍ എത്തിച്ചിരിന്നു.

എന്നാല്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിലെ ശബ്ദ സന്ദേശങ്ങളുടെ ആധികാരിത സംബന്ധിച്ചും പ്രതിഭാഗം സംശയം ഉന്നയിച്ചിട്ടുണ്ട്. കേസിലെ മൊഴികള്‍ വീണ്ടും പുതിയ രൂപത്തില്‍ കൊണ്ടുവരികയാണ് പ്രോസിക്യൂഷന്‍ ചെയ്യുന്നതെന്ന വിമര്‍ശനവും പ്രതിഭാഗം നടത്തി.

ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിലെ ശബ്ദ സന്ദേശങ്ങളുടെ യഥാര്‍ത്ഥ തീയതി കണ്ടെത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശബ്ദം റെക്കോര്‍ഡ് ചെയ്ത തീയതികള്‍ പ്രധാനമാണെന്നും കോടതി പറഞ്ഞു. പെന്‍ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം അന്തിമം അല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ശബ്ദം റെക്കോര്‍ഡ് ചെയ്ത ലാപ്‌ടോപ്പ് കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

ദിലീപ് ,അനൂപ്, സുരാജ്, ശരത് എന്നിവരുടെ ശബ്ദ സാമ്പിളുകള്‍ വീണ്ടും എടുക്കണമെന്ന് ക്രൈം ബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടു. പുതിയ തെളിവുകള്‍ കണ്ടെത്തിയതിനാലാല്‍ വീണ്ടും ശബ്ദസാമ്പിളുകള്‍ എടുക്കണമെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ പറഞ്ഞത്. കേസില്‍ ക്രൈം ആവിശ്യപ്പെട്ട അനുപിന്റെയും, സുരാജിന്റെയും രണ്ട് ഫോണുകള്‍ ഹാജരാക്കാന്‍ വിചാരണ കോടതിയുടെ നിര്‍ദേശം നല്‍കി.

2017 ഫെബ്രുവരി 17ന് രാത്രിയാണ് തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ ദിവസങ്ങള്‍ക്കകം തന്നെ അറസ്റ്റിലായി. ആഴ്ചകള്‍ക്ക് ശേഷമാണ് പ്രതികളുമായി ദിലീപിന് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നത്. ശേഷം അതേ വര്‍ഷം ജൂലൈ 10ന് ദിലീപിനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. കേസിലെ സാക്ഷികളെ സ്വാധീനിക്കരുത്, കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കരുത്, അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാകണം തുടങ്ങി ഒരുപിടി നിബന്ധനകള്‍ ഹൈക്കോടതി മുന്നോട്ട് വച്ചിരുന്നു. വിദേശയാത്രയ്ക്കുള്ള നിയന്ത്രണത്തില്‍ കോടതി പിന്നീട് ദിലീപിന് ഇളവ് അനുവദിച്ചു. വിചാരണ നടപടികളിലേക്ക് കോടതി കടന്ന വേളയില്‍ സാക്ഷികളില്‍ ചിലര്‍ കൂറുമാറി. പോലീസിന് മുമ്പാകെ നല്‍കിയ മൊഴിയല്ല ഇവര്‍ കോടതിയില്‍ പറഞ്ഞത്.

പ്രതിഭാഗത്തെ സഹായിക്കുന്ന മൊഴിയാണ് നല്‍കിയത്. ഇതോടെ കേസ് പൊളിയുമെന്ന ആശങ്കയുണ്ടായി. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചതിന് തെളിവുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാല്‍ ദിലീപ് പ്രോസിക്യൂഷന്‍ വാദത്തെ ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. കേസ് അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ല, സാക്ഷികളെ സ്വാധീനിച്ചിട്ടില്ല, വ്യാജമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കുന്നത് തുടങ്ങിയ വാദങ്ങള്‍ ദിലീപ് നിരത്തി. ഇരുപക്ഷത്തിന്റെയും ദിവസങ്ങള്‍ നീണ്ട വാദം ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നു. ഈ മാസം 28ന് വിധി പറയാന്‍ വേണ്ടി കോടതി മാറ്റി വച്ചിരിക്കുകയാണിപ്പോള്‍.

പ്രോസിക്യൂഷന്റെ വാദം ശരി വെച്ചും കോടതിയ്ക്ക് മുന്നിലെത്തിയ തെളിവുകളെ കണക്കിലെടുത്തും ദിലീപിന് കോടതി ജാമ്യം റദ്ദാക്കിയാല്‍ ദിലീപ് വീണ്ടും ജയിലിലേയ്ക്ക് തന്നെ പോകും. നേരെമറിച്ച് ദിലീപിന്റെ വക്കീലായ രാമന്‍പിള്ളയുടെ വാദമുഖങ്ങള്‍ ശരിവെച്ച് ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി തള്ളിയാല്‍ അത് അന്വേഷണ സംഘത്തിന് വന്‍ തിരിച്ചടി നല്‍കുകയും വലിയ ചര്‍ച്ചയ്ക്ക് വഴിതെളിയ്ക്കുകയും ചെയ്യും. എന്ത് തന്നെ ആയാലും കേരളക്കരയാകെ 28ാം തീയതിയിലേയ്ക്ക് ഉറ്റു നോക്കിയിരിക്കുകയാണ്.

More in Malayalam

Trending

Recent

To Top