Connect with us

അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയ സംഭവം; സംവിധായകന്‍ ബൈജു കൊട്ടാരക്കര നല്‍കിയ പൊതുതാല്പര്യ ഹര്‍ജി തള്ളി ഹൈക്കോടതി; സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി

Malayalam

അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയ സംഭവം; സംവിധായകന്‍ ബൈജു കൊട്ടാരക്കര നല്‍കിയ പൊതുതാല്പര്യ ഹര്‍ജി തള്ളി ഹൈക്കോടതി; സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി

അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയ സംഭവം; സംവിധായകന്‍ ബൈജു കൊട്ടാരക്കര നല്‍കിയ പൊതുതാല്പര്യ ഹര്‍ജി തള്ളി ഹൈക്കോടതി; സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി

നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ദിവസങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നു വരുന്നത്. ഈ കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഇത് സംബന്ധിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര നല്‍കിയ പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. എസ് ശ്രീജിത്തിന്റെ സ്ഥലം മാറ്റം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഹൈക്കോടതി അംഗീകരിച്ചു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും മറ്റും സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളാണ് എന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി അന്വേഷണ സംഘം വിചാരണ കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയായിരുന്നു മേല്‍നോട്ട ചുമതലയില്‍ നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയത്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ കൂട്ട് നിന്ന അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ ഉണ്ടായ സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് ശ്രീജിത്തിന്റെ സ്ഥലംമാറ്റം എന്നും ആരോപണം ഉയര്‍ന്നിരുന്നു.

നേരത്തെ എ ഡി ജി പി എസ് ശ്രീജിത്തിനെതിരെ ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ് ടി വര്‍ഗീസ് പരാതിയുമായി ആഭ്യന്തര സെക്രട്ടറിയെ സമീപിച്ചിരുന്നു. ദിലീപിനെതിരായ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ കുടുംബ സുഹൃത്താണ് എസ് ശ്രീജിത്തെന്നും കേസിന് പിന്നില്‍ എസ് ശ്രീജിത്ത് അടക്കം ഉള്ളവരുടെ ഗൂഢാലോചനയുണ്ട് എന്നുമായിരുന്നു ഫിലിപ് ടി വര്‍ഗീസിന്റെ പരാതി.

ചില അഭിഭാഷക സംഘടനകളും എസ് ശ്രീജിത്തിന്റെ നടപടിയില്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. അതിനിടെ വിവാദങ്ങളില്‍ പ്രതികരണവുമായി എസ് ശ്രീജിത്ത് തന്നെ രംഗത്തെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ നിന്ന് മാറ്റിയത് ബാഹ്യപ്രേരണ കൊണ്ടാണ് എന്ന പ്രചാരണം ബാലിശമാണ് എന്നായിരുന്നു എ ഡി ജി പി എസ് ശ്രീജിത്തിന്റെ പ്രതികരണം.

തന്നെക്കാള്‍ മിടുക്കനാണ് ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് മേധാവിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. അനാവശ്യ വിവാദങ്ങളുണ്ടാക്കി അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുത് എന്നും എ ഡി ജി പി എസ് ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു. നിലവില്‍ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിനാണ്.

ശ്രീജിത്തിന്റെ സ്ഥലം മാറ്റത്തെ തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. നേരത്തെ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന് അറിയിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് സംസ്ഥാന സര്‍ക്കാര്‍ ആഴ്ചകള്‍ക്ക് മുന്‍പ് വിശദീകരണം നല്‍കിയത്. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് നീക്കിയതോടെ നടിയെ ആക്രമിച്ച കേസിന്റെയും അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയോ എന്നതില്‍ വ്യക്തത നല്‍കണം എന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

അതേസമയം, നടിയെ അക്രമിച്ച കേസ് മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് ക്രൈംബ്രാഞ്ച്. ഇത് സംബന്ധിച്ച് പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. കാര്‍ഡിലെ ഫയല്‍ പ്രോപ്പര്‍ട്ടീസ് ഏതൊക്കെയെന്നതും എന്നൊക്കെ കാര്‍ഡ് തുറന്ന് പരിശോധിച്ചുവെന്നും അറിയണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നുണ്ട്.

ക്രൈബ്രാഞ്ച് ആവശ്യം നേരത്തെ വിചാരണ കോടതി നിരസിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കി പരിശോധനയ്ക്ക് ഉത്തരവിടണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. അതേസമയം, കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്നും വിചാരണ കോടതിയില്‍ വാദം തുടരും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന എട്ടാം പ്രതിയായ ദിലീപ് തുടര്‍ച്ചയായി ജാമ്യവ്യവസ്ഥ ലംഘിക്കുന്നുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം.

എന്നാല്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കുന്നത് പഴയ രേഖകളാണന്നാണ് പ്രതിഭാഗത്തിന്റെ വാദം. മാപ്പ് സാക്ഷിയായ വിപിന്‍ ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തി എന്ന് പ്രോസിക്യൂഷന്‍ ആരേപിക്കുന്ന സമയം ദിലീപ് ജയില്‍ ആയിരുന്നു. ദിലീപിന്റെ വീട്ടിലെ ജീവനക്കാരനായ ദാസനെ അഭിഭാഷകന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വാദം തെറ്റെന്നും പ്രതിഭാഗം വാദിക്കുന്നു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന് തെളിയിക്കാനുള്ള വാദങ്ങളും വിചാരണ കോടതിയില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നു.

More in Malayalam

Trending

Recent

To Top