Connect with us

തനിക്ക് ഒരിക്കലും അഭിനയത്തോട് പാഷന്‍ തോന്നിയിട്ടില്ല, ഇടയ്ക്ക് എം.ബി.ബി.എസൊക്കെ പഠിച്ച് ഡോക്ടറാവേണ്ടിയിരുന്ന ആളല്ലായിരുന്നോ താന്‍ എന്ന് തോന്നാറുണ്ടെന്നും കനി കുസൃതി

Malayalam

നിരവധി ചിത്രങ്ങളിലൂടെയും നാടകങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് കിനി കുസൃതി. ഇപ്പോഴിതാ തനിക്ക് ഒരിക്കലും അഭിനയത്തോട് പാഷന്‍ തോന്നിയിട്ടില്ലെന്ന് പറയുകയാണ് കനി കുസൃതി. സയന്‍സ് പോലെയുള്ള സബ്‌ജെക്ടുകളായിരുന്നു ഇഷ്ടമെന്നും ഇടയ്ക്ക് എം.ബി.ബി.എസൊക്കെ പഠിച്ച് ഡോക്ടറാവേണ്ടിയിരുന്ന ആളല്ലായിരുന്നോ താന്‍ എന്ന് തോന്നാറുണ്ടെന്നും കനി പറയുന്നു.

‘അഭിനയം പാഷനായിട്ട് വന്ന ആളല്ല ഞാന്‍. സ്റ്റേജില്‍ കയറുക, പെര്‍ഫോം ചെയ്യുക, അളുകള്‍ നോക്കുക അതിനോടൊന്നും കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ആളല്ലായിരുന്നു ഞാന്‍. സയന്‍സും വേറെ കുറെ സബ്ജക്ടുകളുമൊക്കെ ആണ് എനിക്ക് ഇഷ്ടം. കലാമേഖലയില്‍ ഡാന്‍സിനോട് മാത്രമാണ് ഭയങ്കരമായ ഇഷ്ടം തോന്നിയത്. ഒരു ആസ്വാദക എന്ന നിലയില്‍ കല ആസ്വദിക്കുക എന്നതിനപ്പുറം അതിലേക്ക് കോണ്‍ട്രിബ്യൂട്ട് ചെയ്യുന്ന നിലയിലേക്ക് ഞാന്‍ എന്നെ കണ്ടിട്ടില്ല,’.

നാടക പരിശീലനം കംഫര്‍ട്ടബിള്‍ ആയ സ്ഥലമായി തോന്നിയിരുന്നു. അഭനയമല്ല, നാടകം മൊത്തത്തില്‍ ഉണ്ടാക്കിയെടുക്കുന്ന രീതി കൊണ്ടും പല മനുഷ്യരെ കണ്ടുമുട്ടുന്നതുമൊക്കെ കൊണ്ട് അതുമായി മുന്നോട്ട് പോയി. അഭിനയക്കണമെന്ന് ഭയങ്കരമായ ഒരു പാഷന്‍ തോന്നിയിട്ടേയില്ല. അതേ സമയം ഡാന്‍സ് ചെയ്യുമ്പോള്‍ അതുണ്ട്.

ഡാന്‍സ് ചെയ്യുമ്പോള്‍ വല്ലാത്തൊരു പ്ലഷറാണ്. അഭിനയത്തില്‍ നിന്നും ഇതുവരെ അത് ഉണ്ടായിട്ടില്ല. എന്നാല്‍ അഭിനയത്തിന്റെ ക്രാഫ്റ്റ് പഠിക്കാനാണ് കൂടുതല്‍ സമയം ചെലവഴിച്ചതും എന്റെ ജീവിതം കൂടുതല്‍ ഡെഡിക്കേറ്റ് ചെയ്തതും.ചിലര്‍ പറയും എഞ്ചിനിയറാവാനല്ലായിരുന്നു ഇഷ്ടം, പഠിച്ചതുകൊണ്ടാണ് ആയത്, എന്റെ പാഷന്‍ വേറെയാണ് എന്നൊക്കെ. അതുപോലെയാണ് അഭിനയത്തില്‍ എനിക്ക് എന്നെ പറ്റി തോന്നിയിട്ടുള്ളത്. ഞാന്‍ ഇതായിരുന്നോ എന്നെനിക്ക് അറിയില്ല എന്നും കനി പറഞ്ഞു.

More in Malayalam

Trending

Recent

To Top