തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് മൂടാനാണ് ശ്രമിക്കുന്നു പരസ്പരം കൊമ്പു കോർത്ത് അഖിലും ബ്ലെസ്ലിയും !
ബിഗ് ബോസ് മലയാളം സീസണ്‍ 4 ആകെ കുഴഞ്ഞു മറഞ്ഞിരിക്കുകയാണ്. ശക്തരായിരുന്ന റോബിനും ജാസ്മിനും പുറത്തായതോടെ ഇനിയാരൊക്കെയായിരിക്കും ഫൈനലിലെത്തുക, ആരാകും വിജയിയാവുക എന്നതൊക്കെ കണ്ടറിയേണ്ടതുണ്ട്. തുടക്കത്തില്‍ തന്നെ പുറത്താകുമെന്ന് വിലയിരുത്തിയിരുന്നവരാണ് ഇപ്പോള്‍ ബിഗ് ബോസ് വീട്ടിലുള്ളവരില്‍ അധികവും എന്നതും വസ്തുതയാണ്. ഗെയിമാകെ മാറി മറഞ്ഞിരിക്കുകയാണ്.
ഏഴുപത് ദിവസങ്ങളും പിന്നിട്ട ബിഗ് ബോസ് ഷോ യില്‍ നിന്നും ഇനി ആരായിരിക്കും പുറത്ത് പോവുക എന്ന കാര്യത്തില്‍ ആകാംഷ വര്‍ധിക്കുകയാണ്. ശക്തരാണെന്നും വിജയസാധ്യതയുള്ളവരെന്നും വിധിയെഴുതിയ റോബിനും ജാസ്മിനും പുറത്തായി. ഷോ യില്‍ നിന്നും പുറത്ത് വന്ന റോബിന്‍ രാധകൃഷ്ണന് വലിയ സ്വീകരണമാണ് ലഭിച്ചത്.
എന്നാല്‍ വീടിനകത്ത് റോബിന്റെ പേരിലുള്ള വഴക്കുകള്‍ ഇപ്പോഴും തുടരുകയാണ്. ഏറ്റവും പുതിയതായി അഖിലും ബ്ലെസ്ലിയും തമ്മിലുണ്ടായ സംഭാഷണമാണ് ആരാധകര്‍ ഏറ്റുപിടിച്ചത്. നോമിനേഷന്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് കണ്‍ഫെഷന്‍ റൂമില്‍ എത്തിയതായിരുന്നു അഖിലും ബ്ലെസ്ലിയും. ശേഷം ഇരുവരുടെയും സംസാരം റോബിനിലേക്ക് എത്തി. റിയാസുമായി ടാസ്‌കിനിടയില്‍ നടന്ന പ്രശ്‌നത്തെ കുറിച്ചാണ് രണ്ടാളും സംസാരിച്ചത്.
റോബിന്‍ ബാത്ത്‌റൂമില്‍ നിന്നും ഇറങ്ങി വരുന്നത് കണ്ടിരുന്നോ എന്ന് ബ്ലെസ്ലിയോട് ചോദിക്കുകയാണ് അഖില്‍. കണ്ട കാര്യം ബ്ലെസ്ലി പറഞ്ഞെങ്കിലും റോബിന് ശ്വാസം മുട്ടിയത് പോലെ യാതൊരു പ്രശ്‌നവും ഇല്ലായിരുന്നെന്ന് അഖില്‍ വാദിച്ചു. എനിക്ക് അത്തരം പ്രശ്‌നങ്ങള്‍ ഉള്ള ആളാണ്. ശ്വാസതടസ്സമുള്ള ഒരാളെ കണ്ടാല്‍ എനിക്ക് പെട്ടെന്ന് മനസിലാവും. പക്ഷേ റോബിന്‍ ഇറങ്ങി വന്നത് അത്രയും ദേഷ്യത്തോടെയാണ്. ആ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ക്കും മനസിലായിട്ടുണ്ട്. അതുകൊണ്ടാണല്ലോ റോബിനെ പുറത്താക്കിയത് തന്നെബാത്ത്‌റൂമില്‍ നിന്ന് ഇറങ്ങി വന്നപ്പോഴൊന്നും റോബിന് ശ്വാസതടസ്സമില്ല. റൂം ഫ്രഷ്‌നര്‍ അടിച്ചെന്ന് പറഞ്ഞ സമയത്താണ് റോബിന്‍ ശ്വാസമുട്ട് പോലെ കാണിച്ചത്. അന്നേരം തന്നെ പത്ത് മിനുറ്റോളം റോബിന്‍ റിയാസുമായി വഴക്ക് കൂടി ഒച്ച എടുക്കുകയും ചെയ്തു. ശ്വാസതടസ്സം ഉള്ള ഒരാള്‍ ഇത്രയധികം സൗണ്ടില്‍ സംസാരിക്കില്ല.
അതിന് സാധിക്കില്ലെന്ന് അഖില്‍ ഉറപ്പിച്ച് പറയുന്നു. എന്നാല്‍ അടച്ചിട്ട റൂമില്‍ നിന്നും ഇറങ്ങി വന്ന ഒരാള്‍ ഓക്കെയാണോ എന്ന് പോലും നോക്കാതെ അദ്ദേഹത്തിന്റെ ദേഹത്തേക്ക് കയറുകയാണോ ചെയ്യേണ്ടതെന്ന് ബ്ലെസ്ലി ചോദിക്കുന്നു.മുന്‍പ് ഒരു പേടകത്തില്‍ ഇരുന്ന ടാസ്‌കില്‍ പന്ത്രണ്ട് മണിക്കൂറോളം റോബിന്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ ഇരുന്നിട്ടുണ്ട്. പക്ഷേ ബാത്ത്‌റൂമില്‍ ഇരിക്കാന്‍ പറ്റാത്ത സാഹചര്യം വന്നത് കൊണ്ടാവില്ലേ അദ്ദേഹം വേഗം തന്നെ പുറത്തേക്ക് വന്നതെന്ന് ബ്ലെസ്ലി ചോദിച്ചു. ആരുടെ തെറ്റും ചൂണ്ടി കാണിക്കാറുള്ള ബ്ലെസ്ലി റോബിന്റെ തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് മൂടാനാണ് ശ്രമിക്കുന്നത്.
എന്റെ കണ്ണില്‍ രണ്ട് പേരും ചെയ്തത് തെറ്റാണെന്ന് അഖില്‍ ആരോപിച്ചു.താന്‍ വിനയ് ചേട്ടനെ പ്രകോപിപ്പിച്ചത് ഇവിടെയുള്ള എല്ലാവരും പ്രകോപനം ഉണ്ടായാല്‍ ആക്രമിക്കുന്നവരാണെന്ന് കാണിക്കാന്‍ വേണ്ടിയാണെന്ന് ബ്ലെസ്ലി വെളിപ്പെടുത്തി. അതോടെ ഏറ്റവും ബുദ്ധിയോടെ കളിക്കുന്ന താരം എന്ന ലേബലാണ് ബ്ലെസ്ലിയ്ക്ക് ലഭിക്കുന്നത്. വിജയസാധ്യത ഏറെയുള്ള താരമായി ബ്ലെസ്ലി മാറി. അതേ സമയം ബ്ലെസ്ലിയും അഖിലും നോമിനേഷനില്‍ ഒന്നിച്ച് വന്നിരിക്കുകയാണ്.
