ബിഗ് ബോസ്സിൽ നിന്നും റോബിനെ പുറത്താക്കിയത് ഇപ്പോഴും പ്രേക്ഷകർക്ക് ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. സഹമത്സരാർത്ഥിയായ റിയാസിനെ കയ്യേറ്റം ചെയ്തതിനാണ് റോബിനെ പുറത്താക്കിയത്. സഹമത്സരാർഥിക്ക് നേരെയുള്ള ശാരീരിക ഉപദ്രവം ബിഗ് ബോസ് നിയമങ്ങൾക്ക് എതിരാണ്. തിരിച്ചെത്തിയ റോബിന് ഗംഭീര സ്വീകരമാണ് ജനങ്ങളിൽ നിന്ന് ലഭിച്ചത്.
പുറത്തായ റോബിനെ കുറിച്ച് ഷോ ക്രീയേറ്റീവ് ഡയറക്ടർ ഹാഫിസ് ഷംസ് കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
‘സഹോദരാ നിങ്ങളെ ഷോയിലേക്ക് കൊണ്ടുവന്നതിൽ സന്തോഷിക്കുന്നു… ഞങ്ങൾ നിങ്ങളിൽ വിശ്വസിച്ചു… നിങ്ങൾ ആ വിശ്വാസം കാത്ത് ഷോയിൽ തകർത്തു’ എന്നാണ് ഹാഫിസ് റോബിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യൽമീഡിയയിൽ കുറിച്ചത്. റോബിനെ പുറത്താക്കിയതിൽ ബിഗ് ബോസ് മലയാളം ക്രൂവിനോട് കലിപ്പിലാണ് പ്രേക്ഷകർ.
പ്രേക്ഷകരും തങ്ങളുടെ രാജാവിന്റെ തിരിച്ച് വരവ് പ്രതീക്ഷിച്ചാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഒരാൾക്കായി നിയമങ്ങൾ മാറ്റിയാൽ ഇപ്പോൾ വീട്ടലുള്ളവരും ഇനി വരുന്നവരും റോബിൻ ചെയ്ത പ്രവൃത്തി ആവർത്തിക്കുമെന്നും അതിനാലാണ് പുറത്താക്കുന്നത് എന്നുമാണ് റോബിനോട് മോഹൻലാൽ പറഞ്ഞത്.
റോബിൻ പുറത്തായെന്ന വാർത്ത വന്നപ്പോൾ മുതൽ പ്രേക്ഷകരെല്ലാം വൈകാരികമായാണ് പ്രതികരിച്ചത്.
കപ്പ് കിട്ടിയില്ലെങ്കിലും സീസൺ ഫോറിലെ വിജയി റോബിനാണെന്നും ഇനി വരുന്ന ബിഗ് ബോസ് എപ്പിസോഡുകൾ തങ്ങൾ ബഹിഷ്കരിക്കുകയാണെന്നും ആരാധകർ പറയുന്നുണ്ട്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ യുട്യൂബറും ബിഗ് ബോസ് മലയാളം സീസൺ ആറ് മത്സരാർത്ഥിയുമായിരുന്നു സീക്രട്ട് ഏജന്റെന്ന് അറിയപ്പെടുന്ന സായ് കൃഷ്ണ. എന്നാല്...