Connect with us

അല്ലു അര്‍ജുന്‍ ഉറപ്പായും എനിക്കൊപ്പം അഭിനയിക്കേണ്ടി വരും. മറ്റ് സൗത്ത് ഇന്ത്യന്‍ അഭിനേതാക്കള്‍ക്കൊപ്പവും ഞാനും അഭിനയിക്കേണ്ടതായി വരും; വൈറലായി അക്ഷയ് കുമാറിന്റെ വാക്കുകള്‍, ഇരുവരും ഒന്നിക്കുന്ന സിനിമ ഉണ്ടാകുമോ എന്ന് ആരാധകര്‍

News

നിരവധി ആരാധകരുള്ള താരങ്ങളാണ് അക്ഷയ് കുമാറും അല്ലു അര്‍ജുനും. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നു എന്നുള്ള സംശയങ്ങളാണ് ആരാധകരില്‍ ഉടലെടുത്തിരിക്കുന്നത്. അക്ഷയ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയ്ക്ക് വഴിതെളിച്ചത്. അടുത്തകാലത്തായി ബോളിവുഡിന്‍മേല്‍ തെന്നിന്ത്യന്‍ സിനിമകള്‍ നടത്തുന്ന ആധിപത്യത്തെ കുറിച്ച് പ്രതികരിക്കവേയാണ് അക്ഷയ് കുമാറിന്റെ പ്രതികരണം.

‘ദയവായി രാജ്യത്ത് ഭിന്നിപ്പിച്ച് ഭരിക്കുന്ന തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കുന്നത് നിര്‍ത്തുക. തെന്നിന്ത്യന്‍-ഉത്തരേന്ത്യന്‍ സിനിമകളെന്ന വേര്‍ തിരിവില്ല. ഒരു വ്യവസായമെന്ന നിലയില്‍ നാമെല്ലാവരും ഒന്നാണ്. സിനിമകള്‍ ചെയ്യുന്നത് ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്. അല്ലു അര്‍ജുന്‍ ഉറപ്പായും എനിക്കൊപ്പം അഭിനയിക്കേണ്ടി വരും. മറ്റ് സൗത്ത് ഇന്ത്യന്‍ അഭിനേതാക്കള്‍ക്കൊപ്പവും ഞാനും അഭിനയിക്കേണ്ടതായി വരും’ അക്ഷയ് കുമാര്‍ പറഞ്ഞു.

പരസ്പരമുള്ള ഒരു താരമത്യപ്പെടുത്തലാണ് അക്ഷയ് കുമാര്‍ ഉദ്ദേശിച്ചതെങ്കിലും ആരാധകര്‍ ഇരുവരും ഒന്നിക്കുന്ന സിനിമ ഉണ്ടാകുമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ നടത്തുന്നത്. പുഷ്പയുടെ രണ്ടാം ഭാഗമാണ് അല്ലു അര്‍ജുന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രം.

അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജാണ് റിലീസിന് ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രം. ഈ ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ചിത്രത്തിന്റെ സംവിധാനം. 300 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ചന്ദ്രപ്രകാശ് ദ്വിവേദി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സാമ്രാജ് പൃഥ്വിരാജ് ചൌഹാന്റെ ചരിത്ര പ്രണയ കഥയാണ് സിനിമ പറയുന്നത്.

More in News

Trending

Recent

To Top