Connect with us

കണ്ണുനിറഞ്ഞു മനമുരുകി നടിയുടെ പ്രാർത്ഥന, കോടതിയിലേക്ക് കുതിക്കാൻ ദിലീപും കൂട്ടരും, രണ്ടിൽ ഒന്ന് ഇന്നറിയാം നെഞ്ചിടിച്ച് കാവ്യ, ക്ലൈമാക്സിലേക്ക്

News

കണ്ണുനിറഞ്ഞു മനമുരുകി നടിയുടെ പ്രാർത്ഥന, കോടതിയിലേക്ക് കുതിക്കാൻ ദിലീപും കൂട്ടരും, രണ്ടിൽ ഒന്ന് ഇന്നറിയാം നെഞ്ചിടിച്ച് കാവ്യ, ക്ലൈമാക്സിലേക്ക്

കണ്ണുനിറഞ്ഞു മനമുരുകി നടിയുടെ പ്രാർത്ഥന, കോടതിയിലേക്ക് കുതിക്കാൻ ദിലീപും കൂട്ടരും, രണ്ടിൽ ഒന്ന് ഇന്നറിയാം നെഞ്ചിടിച്ച് കാവ്യ, ക്ലൈമാക്സിലേക്ക്

നടി ആക്രമിക്കപ്പെട്ട കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. കേസില്‍ നാടകീയ രംഗങ്ങളാണ് ഓരോ ദിവസവും അരങ്ങേറുന്നത്. കേസിൽ അധിക കുറ്റപത്രം നൽകാൻ സമയം നീട്ടി നൽകണമെന്ന ക്രൈം ബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കൗസർ എടപഗത്താണ് ഹർജിയിൽ വിധി പറയുക. മൂന്ന് മാസം സമയം നീട്ടി നൽകണമെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

തുടർ അന്വേഷണത്തിൽ ദിലീപിനും കൂട്ട് പ്രതികൾക്കെതിരെയും നിരവധി കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ടെന്നും ദിലീപിന്റെ ഫോണുകളിൽ നിന്ന് പിടിച്ചെടുത്ത വിവരങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ, അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ഫലം മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ചിന് ലഭിച്ചതാണ്. അത് ഇതുവരേയും പരിശോധിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അത് വിശ്വസനീയമല്ല. ഫോണുകള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ല, വിവരങ്ങള്‍ മുഴുവനായും ലാബില്‍ നിന്നും ലഭിച്ചതാണ്. പിന്നെ എന്തിനാണ് തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കുന്നതെന്നാണ് ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്.

കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ദിലീപ് ഹൈക്കോടതിയില്‍ പറഞ്ഞിട്ടുണ്ട്. കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി പരിഗണിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ദിലീപിന്റെ വാദം. പഴയ പല രേഖകള്‍ ഹാജരാക്കിയാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന്‌ പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. വീട്ടിലെ ജോലിക്കാരനായിരുന്ന ദാസന്റെ മൊഴിവെച്ച് ആരോപണം ഉന്നയിക്കുന്നത് തെറ്റാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതില്‍ പറഞ്ഞു.

ജാമ്യം റദ്ദാക്കാനുള്ള നടപടികളിലേക്ക് കോടതി പോകരുതെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ പ്രോസിക്യൂഷന്റെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു.

ഇതിനിടെ കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പകത്ത് പിന്മാറണമെന്ന് അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടു. ആദ്യം മുതൽ ഈ കേസ് പരിഗണിച്ച് ഇടക്കാല ഉത്തരവ് ഉൾപ്പടെ നൽകിയതിനാൽ കേസിൽ നിന്ന് പിന്മാറാൻ നിയമപരമായി സാധ്യമല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പകത്ത് നടിയുടെ ആവശ്യം തള്ളിയത്.

More in News

Trending

Recent

To Top