Connect with us

സാമ്പത്തികമായി ഇന്നും സിനിമയില്‍ ഞാന്‍ സേഫ് അല്ല; മാലാ പാര്‍വതി

Actress

സാമ്പത്തികമായി ഇന്നും സിനിമയില്‍ ഞാന്‍ സേഫ് അല്ല; മാലാ പാര്‍വതി

സാമ്പത്തികമായി ഇന്നും സിനിമയില്‍ ഞാന്‍ സേഫ് അല്ല; മാലാ പാര്‍വതി

നിരവധി ചിത്രങ്ങില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് മാല പാര്‍വതി. ഇപ്പോഴിതാ സിനിമയില്‍ സാമ്പത്തികമായി ഇന്നും താന്‍ സേഫ് അല്ലെന്ന് പറയുകയാണ് നടി. ഒരുപാട് പണം ചോദിച്ചാല്‍ സിനിമയില്‍ അവസരം കിട്ടില്ലെന്നും നടി പറഞ്ഞു. സിനിമയില്‍ അഭിനയിക്കുന്ന എല്ലാവരുടെയും അവസ്ഥ ഇത് തന്നെയാണെന്നും മാലപാര്‍വ്വതി വ്യക്തമാക്കി.

‘സാമ്പത്തികമായി ഇന്നും സിനിമയില്‍ ഞാന്‍ സേഫ് അല്ല. എല്ലാ മാസവും ഒന്നാം തീയതി വാടക നല്‍കാനും കൂടെ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം നല്‍കാനും എന്റെ കയ്യില്‍ പണം ഉണ്ടോന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറയേണ്ടി വരും. കിട്ടുന്ന പൈസ മുഴുവനും എനിക്ക് സേവ് ചെയ്യാന്‍ പറ്റില്ല. ഒരുപാട് ചിലവുണ്ട്. എന്നെ ആശ്രയിച്ച് നില്‍ക്കുന്നവരെ സഹായിക്കണം. അതുകൊണ്ടാണ് കഴിയാത്തത്.

പിന്നെ സിനിമയില്‍ ഒരുപാട് പണമൊന്നും ചോദിക്കാന്‍ സാധിക്കില്ല. എന്നെ മിക്കവാറും എല്ലാവരും വിളിക്കുമ്പോള്‍ നിങ്ങളുടെ ബജറ്റ് പറയാനാണ് ഞാന്‍ പറയുന്നത്. അങ്ങനെ പറഞ്ഞില്ലെങ്കില്‍ നമുക്ക് സിനിമയില്‍ അവസരം കിട്ടില്ല.

സിനിമയില്‍ പൈസ കൂട്ടി ചോദിച്ചാല്‍ അവസരം കിട്ടില്ല. അവിടെ ആണ്, പെണ്ണ് എന്നൊന്നുമില്ല. സിനിമയില്‍ പ്രത്യേകിച്ചൊരു ബഡ്ജറ്റൊന്നും നമുക്ക് ചോദിക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് മലയാളം സിനിമയില്‍.

എ?ഗ്രിമെന്റൊക്കെ ഒപ്പിട്ടാല്‍ ഇത്ര രൂപ കിട്ടുമെന്നെങ്കിലും അറിയാം. അല്ലെങ്കില്‍ പൈസ കിട്ടുമോ എന്ന് തന്നെ ഉറപ്പ് കാണില്ല. സിനിമയില്‍ നില്‍ക്കുക എന്നത് നിരന്തരമായ ഒരു ഫൈറ്റാണ്.’ മാലാ പാര്‍വ്വതി പറഞ്ഞു.

More in Actress

Trending

Recent

To Top