Connect with us

ആ ഉന്നതൻ മാത്രമല്ല പല മുഖാമുടികളും അഴിഞ്ഞു വീഴും ! ദിലീപ് സന്തോഷിക്കാൻ വരട്ടെ ഇത് ഇവിടം കൊണ്ട് ഒന്നും തീരുന്നില്ല ?

News

ആ ഉന്നതൻ മാത്രമല്ല പല മുഖാമുടികളും അഴിഞ്ഞു വീഴും ! ദിലീപ് സന്തോഷിക്കാൻ വരട്ടെ ഇത് ഇവിടം കൊണ്ട് ഒന്നും തീരുന്നില്ല ?

ആ ഉന്നതൻ മാത്രമല്ല പല മുഖാമുടികളും അഴിഞ്ഞു വീഴും ! ദിലീപ് സന്തോഷിക്കാൻ വരട്ടെ ഇത് ഇവിടം കൊണ്ട് ഒന്നും തീരുന്നില്ല ?

കോടതിയും സർക്കാറുമൊക്കെ ദിലീപിനൊപ്പമാണെന്നാണ് അതിജീവിത കൊടുത്ത ഹർജിയിൽ വ്യക്തമാക്കുന്നതെന്ന് സംവിധായിക കുഞ്ഞില മാസിലാമാണി. അവർ ഉന്നയിച്ച ആ പ്രശ്നങ്ങളാണ് പരിഹരിക്കേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് മാത്രമല്ല, ഈ കേസിന്റെ നാൾവഴികൾ നാം പരിശോധിക്കേണ്ടതുണ്ട്. ദിലിപീനെതിരെ തെളിവില്ല എന്ന് പറയുമ്പോൾ തന്നെ ദിലീപ് മുംബൈയിൽ കൊണ്ടുപോയി ഫോണിലെ തെളിവുകൾ നശിപ്പിച്ചതുമായി ഈ കേസിനുള്ള ബന്ധമെന്താണെന്ന് ചോദിക്കുന്ന ഒരു ജഡ്ജിയാണ് ഉള്ളത്.

സ്വന്തം ഫോൺ കളക്ഷൻ നശിപ്പിക്കാനാണോ ദിലീപ് ഫോണുകൾ മുംബൈയിലേക്ക് അയച്ചതെന്നും കുഞ്ഞില മാസിലാമണി ചോദിക്കുന്നു. മീഡിയവൺ ചാനലിന്റെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്ന സംവിധായിക.

വിചാരണ വേളയിൽ കടുത്ത അനുഭവങ്ങളാണ് കോടതിയിൽ നിന്നും അതിജീവിതയ്ക്ക് നേരിടേണ്ടി വന്നത്. അതിജീവിത തന്നെ ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ ആരോപണ വിധേയനായിട്ടുള്ള പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി വന്നതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എ ഡി ജി പി ശ്രീജിത്തിനെ മാറ്റുന്നതെന്നും കുഞ്ഞില ചോദിക്കുന്നു.

അതിജീവിത ആരോപിച്ച ഭരണ മുന്നയിലെ ഉന്നതൻ ആരാണെന്ന കാര്യം എനിക്ക് വ്യക്തമല്ല. ഒരാളിൽ പോലും ഒതുങ്ങുന്ന കാര്യമല്ല അല്ല. ഇപ്പോൾ സ്ഥാനത്ത് ഇല്ലെങ്കിലും മുൻ ഡി ജി പി ബെഹ്റയുടെ ഇടപെടലുകൾ കൂറേക്കാലും ചർച്ചയായിട്ടുണ്ട്. വേറെ ആരൊക്കെയോ ഇതിന് പിന്നിലുണ്ടാവും. പി ശശി ഒരു ഊഹം മാത്രമാണ്. ദിലീപിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള ഏറ്റവും യോഗ്യനായിട്ടുള്ള ആളാണല്ലോ പി ശശി. അതുകൊണ്ടുള്ള ഒരു ഊഹം മാത്രമാണ്.

സർക്കാർ എന്തുകൊണ്ടാണ് അതിജീവിതയെ കൈവെടിയുന്നതെന്ന് കൃത്യമായി അന്വേഷിക്കേണ്ട കാര്യമാണ്. പി ശശി വന്നതിന് തൊട്ടുപിന്നാലെയാണ് എസ് ശ്രീജിത്തിനെ മാറ്റുന്നത്. ഇതൊക്കെ വളരെ വ്യക്തമായിട്ടുള്ള സൂചനകളാണ്. അന്വേഷണം ദിലീപിന്റെ അഭിഭാഷകരിലേക്കും കോടതിയിൽ നിന്നും ദൃശ്യങ്ങൾ ചോർന്നതിലേക്കും എത്തി നിൽക്കുന്ന സമയത്താണ് ശ്രീജിത്തിനെ മാറ്റുന്നത്. പൊതുജനം എന്താണ് വിഡ്ഢികളാണോ, നമ്മളും ചോറുണ്ണുന്ന മനുഷ്യരല്ലേ. ഇക്കാര്യങ്ങളൊക്കെ ആർക്കും മനസ്സിലാവും. ന്യായമായും സംശയിക്കാവുന്ന കാര്യങ്ങൾ തന്നെയാണ് അതിജീവിത ഹർജിയിൽ പറഞ്ഞിരിക്കുന്നത്.

അതിജീവിതിയക്ക് മാത്രമല്ല, ഞാനുൾപ്പടേയുള്ള പൊതുജനത്തിന് ലോജിക്കലി ചിന്തിച്ചാൽ മാത്രമുണ്ടാകുന്ന സംശയങ്ങളാണ് അവർ പറഞ്ഞിരിക്കുന്നത്. അക്കാര്യത്തിൽ ഉത്തരം പറയേണ്ടതും അന്വേഷണം നടത്തേണ്ടതും സർക്കാറിന്റെ ഉത്തരവാദിത്തമാണ്. ഐഎഫ്എഫ്കെയ്ക്ക് അതിജീവിതയെ അതിഥിയായി കൊണ്ടുവന്നത് എല്ലാവർക്കും കണ്ണിന് കുളിർമയേകിയ ഒരു കാര്യമായിരുന്നു. എന്നാൽ പിന്നണിയിൽ ഇങ്ങനെയൊക്കെയാണ് പ്രവർത്തിക്കുന്നതെങ്കിൽ അതൊക്കെ വെറും കാട്ടിക്കൂട്ടലായിരുന്നുവെന്ന് പറയാതെ വയ്യെന്നും കുഞ്ഞില മാസിലാമണി കുട്ടിച്ചേർക്കുന്നു.

വന്നിരിക്കുന്ന തെളിവുകൾ പരിഗണിക്കുന്നതിൽ തന്നെ കോടതി പക്ഷപാതം കാട്ടുന്നുവെന്നാണ് ആരോപണം. മുംബൈയിൽ കൊണ്ടുപോയി ദിലീപ് നശിപ്പിച്ച തെളിവുകൾ ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്ന് പകൽ പോലെ വ്യക്തമാണ്. അതുപോലും കോടതി കാണുന്നില്ല. അതാണ് അതിജീവിതയും മുന്നോട്ട് വെക്കുന്നത്. തെളിവുകളുടെ അഭാവം എന്ന് പറയാൻ എന്താണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഇതിലെ പല തെളിവുകളും മീഡിയയുടെ അനുഭവം കൊണ്ട് പൊതുജനം കേട്ടിട്ടുള്ളതാണ്.കാവ്യാ മാധവനെ ചോദ്യം ചെയ്തപ്പോൾ പലകാര്യങ്ങൾക്കും അവരിൽ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.

അത്തരത്തിലുള്ള ഒരാളെ വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്നും പ്രതിചേർക്കേണ്ടതില്ലെന്നുമൊക്കെ തീരുമാനിക്കുന്ന ഘട്ടത്തിൽ അതാണ് നമ്മുടെ മുന്നിലുള്ള തെളിവ്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ ആരോപണങ്ങൾ ഉന്നയിക്കുന്നത്. അല്ലാതെ വായുവിൽ നിന്നല്ലെന്നും കുഞ്ഞില വ്യക്തമാക്കുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top